AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Election Results 2026: ബിജെപിക്ക് 3 സീറ്റ്.? യുഡിഎഫിന് 85 വരെ, എൽഡിഎഫ് 66-ൽ, മുംബൈ ബെറ്റിംഗ് വിപണിയിലെ ഞെട്ടിക്കും പ്രവചനങ്ങൾ

Betting Market Predicts BJP Surge in Bengal and UDF Lead in Kerala: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ പത്ത് വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിക്കുമെന്നാണ് പ്രവചനം. 294 സീറ്റുകളിൽ 175-185 സീറ്റുകൾ വരെ ബിജെപി നേടുമെന്നും തൃണമൂൽ കോൺഗ്രസ് 127-132 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ബെറ്റിംഗ് വിപണി കണക്കുകൂട്ടുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം 145-155 സീറ്റുകളുമായി അധികാരം നിലനിർത്താൻ സാധ്യതയുണ്ട്.

Kerala Election Results 2026: ബിജെപിക്ക് 3 സീറ്റ്.? യുഡിഎഫിന് 85 വരെ, എൽഡിഎഫ് 66-ൽ, മുംബൈ ബെറ്റിംഗ് വിപണിയിലെ ഞെട്ടിക്കും പ്രവചനങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 03 May 2026 | 08:39 PM

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രാജ്യം മുൾമുനയിൽ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയൊരുക്കുമ്പോൾ, അണിയറയിൽ കോടികളുടെ വാതുവെപ്പും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പുകയുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചുള്ള ഊഹങ്ങളാണ് ബെറ്റിങ്ങിലെ പ്രധാന വിഷയം. രാജ്യത്തെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ പ്രവചിച്ച് മുംബൈയിലെ ബെറ്റിംഗ് വിപണി (ബുക്കികൾ). പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും അസമിലും ഉൾപ്പെടെയുള്ള ഫലങ്ങൾ രാജ്യം ഉറ്റുനോക്കുകയാണ്.

പ്രധാന പ്രവചനങ്ങൾ ഇങ്ങനെ

കേരളത്തിൽ ഇത്തവണ 79.70% പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇവിടെ പതിവ് രീതിയിലുള്ള ഭരണമാറ്റം ഉണ്ടാകുമെന്നാണ് സൂചന. എൽഡിഎഫിന് തിരിച്ചടി നൽകിക്കൊണ്ട് യുഡിഎഫ് 78-85 സീറ്റുകളോടെ അധികാരത്തിൽ വരുമെന്ന് ബുക്കികൾ പ്രവചിക്കുന്നു. ബിജെപി 2-3 സീറ്റുകൾ നേടിയേക്കാം.

Also Read – Kerala Election 2026 Results LIVE: തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി, തത്സമയം ഫലം അറിയാം

പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ പത്ത് വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിക്കുമെന്നാണ് പ്രവചനം. 294 സീറ്റുകളിൽ 175-185 സീറ്റുകൾ വരെ ബിജെപി നേടുമെന്നും തൃണമൂൽ കോൺഗ്രസ് 127-132 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ബെറ്റിംഗ് വിപണി കണക്കുകൂട്ടുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം 145-155 സീറ്റുകളുമായി അധികാരം നിലനിർത്താൻ സാധ്യതയുണ്ട്. നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ (TVK) 7-9 സീറ്റുകൾ വരെ നേടിയേക്കാം. എഐഎഡിഎംകെ 45-65 സീറ്റുകളിലേക്ക് ചുരുങ്ങാനാണ് സാധ്യത.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ ബിജെപി സഖ്യം ഹാട്രിക് വിജയം നേടുമെന്നാണ് അറിവ്. 126 സീറ്റുകളിൽ 85-92 സീറ്റുകൾ വരെ ബിജെപിക്ക് പ്രവചിക്കുന്നു. എക്സിറ്റ് പോളുകൾക്കും രാഷ്ട്രീയ നിരീക്ഷണങ്ങൾക്കും പിന്നാലെ പുറത്തുവരുന്ന ഈ ബെറ്റിംഗ് കണക്കുകൾ രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. എങ്കിലും യഥാർത്ഥ ജനവിധി അറിയാൻ മെയ് 4 വരെ കാത്തിരിക്കേണ്ടതുണ്ട്.

സജ്ജീകരണങ്ങൾ പൂർത്തിയായി

കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കുള്ള ജനവിധി മെയ് 4-ന് അറിയാം. രാവിലെ 8 മണിക്ക് പോസ്റ്റൽ വോട്ടുകളും 8.30-ന് വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങും. 15,000-ത്തോളം ഉദ്യോഗസ്ഥരെയും 32,301 പോലീസ് ഉദ്യോഗസ്ഥരെയും വോട്ടെണ്ണൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യുആർ കോഡ് തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കി.

വാതുവെയ്പ് വിദേശത്തും

തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന രാജ്യാന്തര വിപണികളിൽ ഇത്തവണ റെക്കോർഡ് പണമൊഴുക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് കേന്ദ്രമായ പോളി മാർക്കറ്റ് വഴി ഏകദേശം 246 കോടി രൂപയുടെ വാതുവെപ്പ് ഇതിനോടകം നടന്നുകഴിഞ്ഞു. ഇന്ത്യയിൽ വാതുവെപ്പ് നിരോധിച്ചതിനാൽ ക്രിപ്റ്റോ കറൻസി വഴിയാണ് ഈ വിദേശ ഇടപാടുകളെല്ലാം നടക്കുന്നത്.

English Summary

As the results for five state assembly elections approach, Mumbai’s betting market predicts significant political shifts, including a BJP surge in West Bengal and a return to power for the UDF in Kerala. While the DMK is expected to retain power in Tamil Nadu and the BJP looks set for a hat-trick in Assam, the final official verdict will be revealed on May 4.

Follow Us