Munnar Travel: മൂന്നാർ സന്ദർശിക്കണോ? ഇനി കയ്യിൽ കാശുവേണം; എൻട്രി ഫീ ഏർപ്പെടുത്താൻ അധികൃതർ

Munnar Entry Fee For Travellers: ഓരോ വാഹനങ്ങൾക്കും എത്ര രൂപ വീതം ചുമത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ, സാമുദായിക സംഘടന നേതാക്കന്മാർ, കളക്ടർ എന്നിവരുമായി ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമാകും.  ദിവസവും ശരാശരി 1500 – 2500 വരെ വാഹനങ്ങൾ മൂന്നാറിലെത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 

Munnar Travel: മൂന്നാർ സന്ദർശിക്കണോ? ഇനി കയ്യിൽ കാശുവേണം; എൻട്രി ഫീ ഏർപ്പെടുത്താൻ അധികൃതർ

Munnar

Published: 

14 May 2026 | 12:59 PM

മൂന്നാറിൻ്റെ മനോഹാരിത നുകരാൻ എത്തുന്നവർ ഇനി പോക്കറ്റിൽ അല്പം കൂടുതൽ പണം കരുതേണ്ടി വരും. മൂന്നാർ പഞ്ചായത്ത്‌ ഈ വരുന്ന ഓഗസ്റ്റ് മുതൽ സഞ്ചാരികൾക്കായി പ്രവേശന ഫീസ് (Entry Fee) ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്. മൂന്നാർ സന്ദർശനത്തിനായി എത്തുന്ന വാഹനങ്ങളിൽ നിന്ന് പ്രവേശന പീസ് ഈടാക്കാനുള്ള തീരുമാനം ബുധനാഴ്ച ചേർന്ന മൂന്നാർ പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചതോടെയാണ് ഈ നിയമം ഓ​ഗസ്റ്റ് മുതൽ ബാധകമാവുക.

എന്നാൽ ഓരോ വാഹനങ്ങൾക്കും എത്ര രൂപ വീതം ചുമത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ, സാമുദായിക സംഘടന നേതാക്കന്മാർ, കളക്ടർ എന്നിവരുമായി ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമാകും. സീസൺ സമയങ്ങളിൽ നിയന്ത്രിക്കാൻ കഴിയാത്ത വിധം വർദ്ധിക്കുന്ന ട്രാഫിക് ബ്ലോക്കും, പ്ലാസ്റ്റിക് മാലിന്യങ്ങളും മൂന്നാറിൻ്റെ സ്വാഭാവിക സൗന്ദര്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലുമാണ് ഈ പുതിയ നീക്കം.

ALSO READ: അടിപൊളി മൺസൂൺ ട്രിപ്പിന് തയ്യാറെടുക്കാം; എവിടെ പോകണം, എന്തെല്ലാം പാക്ക് ചെയ്യണം?

നിരക്ക് പിരിക്കുന്നത് എവിടെ?

മൂന്നാറിലേക്കുള്ള പ്രധാന പ്രവേശനകവാടങ്ങളിൽ ഹരിത ചെക്‌‌പോസ്റ്റുകൾ സ്ഥാപിച്ച് അവിടേക്ക് എത്തുന്ന വാഹനങ്ങളിൽനിന്നു പ്രവേശന ഫീസ് പിരിക്കാനാണ് നീക്കം. മൂന്നാറിലെത്തുന്നവർ പല സ്ഥലങ്ങളിലും വൻതോതിൽ മാലിന്യം തള്ളുന്നുണ്ടെന്നും ഇവ ശേഖരിക്കുന്നവരുടെ വേതനം, മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നതിനുള്ള ചെലവ് എന്നിവ ഈ നിരക്കിലൂടെ കണ്ടെത്തുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പഴയ മൂന്നാർ (അടിമാലി റോഡ്), പോലീസ് സ്റ്റേഷനു സമീപം (ദേവികുളം റോഡ്), പെരിയവര കവല (മറയൂർ റോഡ്) എന്നിവിടങ്ങളിലായിരിക്കും ചെക്‌പോസ്റ്റുകൾ സ്ഥാപിക്കുക. ഫീസ് വാങ്ങുന്നതിനൊപ്പം മാലിന്യം വലിച്ചെറിയാതെ ശേഖരിച്ചുവയ്ക്കുന്നതിന് സഞ്ചികളും നൽകും. തരംതിരിച്ച മാലിന്യം മടക്കയാത്രയിൽ ചെക്പോസ്റ്റിൽ തന്നെ കൈമാറാനാകും. വാഹനങ്ങളുടെ വലുപ്പമനുസരിച്ചായിരിക്കും ഫീസ് നിശ്ചയിക്കുക.

കാന്തല്ലൂരിലും പ്രവേശന ഫീസ്

ദിവസവും ശരാശരി 1500 – 2500 വരെ വാഹനങ്ങൾ മൂന്നാറിലെത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. സീസണിൽ ഇത് 5000 വരെയാകാറുണ്ട്. കോവിൽക്കടവിന് സമീപം ചെക്‌പോസ്റ്റ് സ്ഥാപിച്ച് കാന്തല്ലൂർ പഞ്ചായത്ത് ഇപ്പോൾത്തന്നെ പ്രവേശനഫീസ് ഈടാക്കി വരുന്നുണ്ട്. ചെറിയ വാഹനങ്ങൾക്ക് 30 രൂപ, വലിയ വാഹനങ്ങൾക്ക് 100 രൂപ എന്നിങ്ങനെയാണ് നിലവിൽ ഇവിടെ നിന്ന് പിരിക്കുന്നത്. അവധി ദിവസങ്ങളിൽ മണിക്കൂറുകൾ നീളുന്ന ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ കൂടുതൽ ഹോം ഗാർഡുമാരെയും വളണ്ടിയർമാരെയും നിയമിക്കാൻ ഈ തുക സഹായിക്കും.

മൂന്നാർ യാത്രയിൽ അറിയേണ്ടത്

അവധി ദിവസങ്ങളിലും ലോങ്ങ് വീക്കെൻഡുകളിലും മൂന്നാർ ടൗണിൽ കിലോമീറ്ററുകളോളം ബ്ലോക്ക് ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാൻ ടൗണിലെ തിരക്കിലേക്ക് പോകാതെ ബൈപ്പാസ് റോഡുകളോ ഓഫ്-ബീറ്റ് സ്ഥലങ്ങളോ തിരഞ്ഞെടുക്കുക.

കഴിയുന്നതും രാവിലെ എട്ട് മണിക്ക് മുൻപെങ്കിലും കാഴ്ചകൾ കാണാൻ ഇറങ്ങുന്നത് സമയം ലാഭിക്കാൻ വളരെ നല്ലതാണ്. തിരക്കും ഈ സമയങ്ങളിൽ കുറവായിരിക്കും.

മൂന്നാർ ഒരു പ്ലാസ്റ്റിക് നിരോധന മേഖലയാണ്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും വലിച്ചെറിയുന്നത് ഒഴിവാക്കുക. ഉപയോഗിച്ച ശേഷം ഇവ തിരികെ കൊണ്ടുപോകാനോ നിശ്ചിത കേന്ദ്രങ്ങളിൽ നിക്ഷേപിക്കാനോ ശ്രദ്ധിക്കണം.

സീസൺ സമയങ്ങളിൽ ഹോം സ്റ്റേകളും റിസോർട്ടുകളും മുൻകൂട്ടി ബുക്ക് ചെയ്യാതെ പോകരുത്. അവിടെ ചെന്ന ശേഷം റൂമുകൾ കിട്ടാൻ പ്രയാസമായിരിക്കും.

English Summary:

Munnar grama panchayat is planning to introduce an entry fee for tourists visiting the hill station from August 2026. As part of efforts to make the region greener and more environmentally sustainable. Here is How will the fee implemented, and who will have to pay it.

Follow Us
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്