Munnar Travel: നീലവസന്തമല്ല… ഇനി മഞ്ഞവസന്തം; മൂന്നാറിന് സ്വർണനിറമേകി കിലുകിലുക്കി പൂക്കൾ

Munnar Kilukilukki flowers Or Rattle Pod Blossom: നീലക്കുറിഞ്ഞികൾ വിരിഞ്ഞുതീർന്നുവെങ്കിലും, മൂന്നാറിലെ മലനിരകളിൽ ഇനിയും പൂക്കളുടെ വിസ്മയം ബാക്കിയുണ്ടെന്ന് കാണിച്ചുതരുകയാണ് പൂതിയ പൂക്കളുടെ വസന്തം. നിരവധി ആളുകളാണ് എല്ലപ്പെട്ടയിലെ ഈ മനോഹരമായ കാഴ്ച്ച കാണാൻ ദിവസേന എത്തിച്ചേരുന്നത്. മൂന്നാറിലെ മിക്ക മേഖലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കണ്ടുവരുന്ന ചെടിയാണിത്. എന്നാൽ കൂട്ടത്തോടെ പൂത്തതാണ് ഇപ്പോൾ ആളുകളെ ആകർഷിച്ചിരിക്കുന്നത്.

Munnar Travel: നീലവസന്തമല്ല... ഇനി മഞ്ഞവസന്തം; മൂന്നാറിന് സ്വർണനിറമേകി കിലുകിലുക്കി പൂക്കൾ

Munnar

Published: 

07 Nov 2026 | 01:45 PM

നീലക്കുറിഞ്ഞിയുടെ നീലവസന്തത്തിന് ശേഷം മൂന്നാറിലെ മലനിരകളെ സ്വർണ്ണനിറത്തിൽ കുളിപ്പിച്ചു നിൽക്കുകയാണ് കിലുകിലുക്കി പൂക്കൾ അഥവ കാറ്റിൽ പോഡ് (Rattlepod / Crotalaria retusa). മൂന്നാർ – വട്ടവട പാതയിലെ എല്ലപ്പെട്ടിയിലെ മലഞ്ചെരുവുകളിലും പുൽമേടുകളിലും മഞ്ഞപ്പൂക്കൾ പരവതാനി വിരിച്ചതുപോലെ വിരിഞ്ഞുനിൽക്കുന്നത് കാണാൻ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റാറ്റിൽ പോഡ് അഥവാ കിലുകിലുക്കി എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ചെടിയാണിത്.

നീലക്കുറിഞ്ഞികൾ വിരിഞ്ഞുതീർന്നുവെങ്കിലും, മൂന്നാറിലെ മലനിരകളിൽ ഇനിയും പൂക്കളുടെ വിസ്മയം ബാക്കിയുണ്ടെന്ന് കാണിച്ചുതരുകയാണ് പൂതിയ പൂക്കളുടെ വസന്തം. നിരവധി ആളുകളാണ് എല്ലപ്പെട്ടയിലെ ഈ മനോഹരമായ കാഴ്ച്ച കാണാൻ ദിവസേന എത്തിച്ചേരുന്നത്. മൂന്നാറിലെ മിക്ക മേഖലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കണ്ടുവരുന്ന ചെടിയാണിത്. എന്നാൽ കൂട്ടത്തോടെ പൂത്തതാണ് ഇപ്പോൾ ആളുകളെ ആകർഷിച്ചിരിക്കുന്നത്.

ALSO READ: ഇപ്പൊ പോയാൽ പൊന്മുടിയിൽ മഞ്ഞിറങ്ങുന്നത് കാണാം; യാത്ര പ്ലാൻ ചെയ്യേണ്ടത് എപ്പോൾ?

ഉണങ്ങിയ വിത്തുകൾ അടങ്ങിയ കായകൾ കിലുക്കുമ്പോൾ കേൾക്കുന്ന ശബ്ദത്തിൻ്റെ പ്രത്യേകതകൊണ്ടാണ് ഈ ചെടിക്ക് പ്രദേശവാസികൾക്കിടയിൽ ഇത്തരമൊരു പേര് ലഭിച്ചത്. പൂമ്പാറ്റകളെ വളരെയധികം ആകർഷിക്കാനുള്ള കഴിവ് ഈ ചെടിക്കുണ്ട്. അതൊകൊണ്ട് തന്നെ സംസ്ഥാനത്തുടനീളമുള്ള പല പൂമ്പാറ്റകളുടെ പാർക്കുകളിലും ഇതൊരു പ്രധാന ചെടിയായി നിലകൊള്ളുന്നുണ്ട്.

ടിക്കറ്റ് നിരക്കും യാത്രാ വിവരവും

ഇവിടെയുള്ള പൂക്കൾ മാത്രമല്ല ആകർഷണം, സമീപത്തുള്ള വെള്ളച്ചാട്ടവും സന്ദർശകരെ കൂടുതൽ നേരം പിടിച്ചുനിർത്താൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. പൂക്കൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വൈക്കോൽ മേഞ്ഞ കുടിലുകൾ ഈ സ്ഥലത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. പച്ചപ്പിനിടയിലൂടെ ഒഴുകുന്ന ഒരു അരുവി കൂടി ചേരുന്നതോടെ ഇവിടം വിനോദ സഞ്ചാരികൾക്കിടയിൽ അതീവ മനോഹരമായ ഒരു കാഴ്ചയായി മാറുകയാണ്.

കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 50 ഏക്കറിലധികം സ്ഥലത്താണ് ‘കിലുകിലുക്കി’ പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. ഇവിടെ മഞ്ഞവസന്തം കാണുന്നതിന് 50 രൂപ പ്രവേശന ഫീസ് നൽകണം. രാവിലെ സൂര്യപ്രകാശം വീഴുന്ന സമയത്തും വൈകുന്നേരങ്ങളിലുമാണ് പ്രദേശത്തിന് ഏറ്റവും മനോഹരമായ കാഴ്ച ലഭിക്കുന്നത്.

മീശപ്പുലിമലയിൽ നീലവസന്തം

മിക്ക സ്ഥലങ്ങളിലും നീലക്കുറിഞ്ഞി വസന്തം കഴിഞ്ഞ മാസം അവസാനത്തോടെ തന്നെ അവസാനിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ നിലക്കുറിഞ്ഞി കാണാൻ കഴിയാത്തവർക്ക് വീണ്ടുമൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. സാധാരണ മൂന്നാറിലേക്ക് പോകുന്നതുപോലെയല്ല മീശപ്പുലിമലയിലേക്കുള്ള യാത്ര. അവിടെ സർക്കാരിൻ്റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെയും കർശനമായ നിർദ്ദേശങ്ങൾ പാലിക്കണം. നിലവിൽ നീലക്കുറിഞ്ഞി കാണുന്നതിനായി ഒരു ദിവസം പരമാവധി 750 പേർക്ക് മാത്രമേ മീശപ്പുലിമലയിലേക്ക് പ്രവേശനം അനുവദിക്കൂ. രാവിലെ ആറ് മണി മുതൽ ബേസ് ക്യാമ്പിൽ നിന്നും റോഡോ വാലിയിൽ നിന്നും ട്രെക്കിംഗ് ആരംഭിക്കും.

English Summary:

The hillsides and grasslands at Yellapetty, a village along the Munnar-Vattavada road, have burst into bloom, with clusters of yellow flowers transforming the landscape. Rattle pod, or Kilukilukki flowers, are now painting the slopes here yellow.

Loading...
Unable to load recommendations.
Follow Us
ഡയറ്റിലാണോ? ധൈര്യമായി കഴിക്കാം ഈ ചിക്കൻ ഫ്രൈഡ് റൈസ്
പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് കഴിക്കാമോ? ആറിയാതെ പോകല്ലേ
എന്താ ലുക്ക്, യമഹയുടെ പ്രീമിയം EV സ്കൂട്ടർ എയ്റോക്സ് E
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി