South India Trip: മൂന്നാറോ കൊടൈക്കനാറോ; ഏതാണ് മികച്ചത്, യാത്രയ്ക്ക് മുമ്പ് അറിയേണ്ടത്
Munnar vs Kodaikanal Trip:പശ്ചിമഘട്ടത്തിൻ്റെ ഏറ്റവും മനോഹരമായ രണ്ട് വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ് ഇവ രണ്ടും. എന്നാൽ ഇത്തവണത്തെ അവധിക്ക് മൂന്നാറിലേക്ക് പോകണോ അതോ കൊടൈക്കനാലിലേക്ക് പോകണോ എന്ന സംശയത്തിലാണോ നിങ്ങൾ. രണ്ട് സ്ഥലങ്ങൾക്കും അതിൻ്റേതായ പ്രത്യേകതയുണ്ടെങ്കിലും ഓരോരുത്തർക്കും പ്രത്യേക ഇഷ്ടങ്ങളുമുണ്ട്.

പ്രതീകാത്മക ചിത്രം
തണുപ്പുകാലമാണ് വരാൻ പോകുന്നത്. അതിനാൽ സഞ്ചാരികൾ തിരയുന്നതും ഹിൽ സ്റ്റേഷനുകളാണ്. മഞ്ഞുകാലത്ത് ഏറ്റവും മനോഹരമായി പ്രകൃതിയെ കാണണമെങ്കിൽ ഹിൽ സ്റ്റേഷനുകളിൽ തന്നെ യാത്ര പോകണം. അങ്ങനെയെങ്കിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഹിൽസ്റ്റേഷൻ തിരയുന്ന യാത്രക്കാരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക മൂന്നാറും കൊടൈക്കനാലുമാണ്. ആരെയും കൊതുപ്പിക്കുന്ന തണുത്ത കാലാവസ്ഥ, തേയിലത്തോട്ടങ്ങൾ, തടാകങ്ങൾ, വ്യൂ പോയിന്റുകൾ എന്നിങ്ങനെ കാണാനും ആസ്വദിക്കാനും നിരവധി കാഴ്ച്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
പശ്ചിമഘട്ടത്തിൻ്റെ ഏറ്റവും മനോഹരമായ രണ്ട് വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ് ഇവ രണ്ടും. എന്നാൽ ഇത്തവണത്തെ അവധിക്ക് മൂന്നാറിലേക്ക് പോകണോ അതോ കൊടൈക്കനാലിലേക്ക് പോകണോ എന്ന സംശയത്തിലാണോ നിങ്ങൾ. രണ്ട് സ്ഥലങ്ങൾക്കും അതിൻ്റേതായ പ്രത്യേകതയുണ്ടെങ്കിലും ഓരോരുത്തർക്കും പ്രത്യേക ഇഷ്ടങ്ങളുമുണ്ട്. നിങ്ങളുടം അഭിരുചിക്കനുസരിച്ച് ഏത് തിരഞ്ഞെടുക്കണമെന്നും, ഇരു സ്ഥലങ്ങളുടെയും പ്രത്യേകതയും വിശദമായി വായിച്ചറിയാം.
മൂന്നാർ യാത്ര
ഇടുക്കി ജില്ലയിലെ ആദ്യത്തെ പ്രധാന പട്ടണമായിരുന്നു മൂന്നാർ. കേരളത്തിൻ്റെ കശ്മീർ എന്നാണ് മൂന്നാറിനെ അറിയപ്പെടുന്നത്. ഗ്യാപ് റോഡുകളിലൂടെയുള്ള ഡ്രൈവും, തെയിലത്തോട്ടങ്ങൾക്കിടയിലെ തണുത്ത കാറ്റും, മലനിരകളുടെ വശ്യതയും ഏതൊരു സഞ്ചാരിയുടെയും മനം കവരുന്ന കാഴ്ച്ചയാണ്. കാടും കോടയും പച്ചപ്പുമെല്ലാം ഇഷ്ടപ്പെടുന്നവരുടെ സ്വപ്നഭൂമിയാണ് മൂന്നാർ. പച്ച പുതച്ച മലനിരകളും തേയിലത്തോട്ടങ്ങളും കോടമഞ്ഞുമൊക്കെയായി സഞ്ചാരികളുടെ മനംകവരാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്.
ALSO READ: ഇന്ത്യൻ പാസ്‌പോർട്ട് ഇനി ‘ഹൈടെക്’; ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം?
ആനക്കുളം, മാങ്കുളം, മറയൂർ, കാന്തല്ലൂർ, സൂര്യനെല്ലി, കൊളുക്കുമല, മാട്ടുപ്പെട്ടി ഡാം, ഇരവികുളം നാഷണൽ പാർക്ക് തുടങ്ങിയ അതിമനോഹരമായ സ്ഥലങ്ങളാണ് ഇവിടെയുള്ളത്. കുടുംബമായും കൂട്ടുകാരൊത്തും അവധി ആഘോഷിക്കാൻ പറ്റിയയിടമാണ് മൂന്നാർ. തണുപ്പാസ്വദിക്കാനും പ്രകൃതിയെ സ്നേഹിക്കുന്നവർക്കും എന്തുകൊണ്ടും തിരഞ്ഞെടുക്കാൻ പറ്റുന്ന സ്ഥലമാണ് മൂന്നാർ.
കൊടൈക്കനാൽ യാത്ര
ഊട്ടി കഴിഞ്ഞാൽ പിന്നെ തമിഴ്‌നാട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ സഞ്ചാരികളുടെ മനംകവർന്ന ഹിൽസ്റ്റേഷനാണ് കൊടൈക്കനാൽ. കോടമഞ്ഞിലൂടെ നടന്ന്, കൊടൈക്കനാൽ തടാകം ചുറ്റിക്കറങ്ങി ഗുണ കേവും പില്ലർ റോക്സും പൈൻ ഫോറസ്റ്റും ഒക്കെ കണ്ട് ഒരു യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നേരെ കൊടൈക്കനാലിലേക്ക് വണ്ടിവിടാം. കൊടൈക്കനാലിൽ നിന്ന് ഏകദേശം 30 കിലോ മീറ്റർ യാത്ര ചെയ്താൽ അതിമനോഹരമായ ഗ്രാമമായ മന്നവന്നൂരിലെത്താം. ഇടതൂർന്ന പൈൻ, യൂക്കാലി മരങ്ങളും കാണാൻ ഇവിടെ ധാരാളം സഞ്ചാരികളാണ് എത്തുന്നത്.
മന്നവന്നൂരിൽ അതി രാവിലെയെത്തിയാൽ ചെമ്മരിയാടുകൾ കൂട്ടത്തോടെ മേയാൻ പോകുന്നത് കാണാം. വൈകുന്നേരം 4 മണിയോടെ ഇവ കൂട്ടമായി ഫാമിലേയ്ക്ക് തിരിച്ചെത്തുന്നതും മനോഹരമായ കാഴ്ച്ചയാണ്. നിര നിരയായി ചെമ്മരിയാടിൻ കൂട്ടം മല കയറിയെത്തുന്ന കാഴ്ച വളരെ മനോഹരമാണ്. അതിനാൽ കൊടൈക്കനാൽ വന്ന് കഴിഞ്ഞാൽ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് മന്നവന്നൂർ.