KSRTC Sabarimala Special: ശബരിമല തീർത്ഥാടനം; കെഎസ്ആർടിസി പൂർണ സജ്ജം, ബുക്ക് ചെയ്യേണ്ടത്
KSRTC Sabarimala Special Trip: കേരളത്തിലെ എല്ലാ ബസ് സ്റ്റേഷനുകളിൽ നിന്നും കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിൻ്റെ ശബരിമല തീർത്ഥാടന പാക്കേജ് ട്രിപ്പുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബഡ്ജറ്റ് ടൂറിസം പാക്കേജ് ട്രിപ്പുകളിൽ എത്തുന്ന ഭക്തജനങ്ങൾക്ക് സന്നിധാനത്ത് ആവശ്യമായ സഹായത്തിനായി കെഎസ്ആർടിസി നിയോഗിച്ചിട്ടുള്ള കോ-ഓർഡിനേറ്റർമാരുടെ സേവനവും ലഭ്യമാണ്.
ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട സർവീസുകൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് കെഎസ്ആർടിസി. കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും നിലയ്ക്കൽ പമ്പ സർവീസുകളും പമ്പയിലേക്കും എരുമേലിയിലേക്കും പ്രത്യേക സർവീസുകളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തൊട്ടാകെ സർവീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസുകൾ ആണ് സജ്ജമാക്കിയിട്ടുള്ളത്.
140 നോൺ എസി ബസുകളും 30 എസി ലോ ഫ്ലോർ ബസ്സുകളും ഷോർട്ട് വീൽ ബസുകളും മറ്റ് ദീർഘദൂര സർവീസുകളുമായി 203 ബസ്സുകൾ പമ്പയിലും നിലയ്ക്കലുമായി മാത്രം സർവീസിന് ഒരുങ്ങിയിരിക്കുന്നത്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ബസ്സുകൾ ക്രമീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
Also Read: മൂന്നാറോ കൊടൈക്കനാറോ; ഏതാണ് മികച്ചത്, യാത്രയ്ക്ക് മുമ്പ് അറിയേണ്ടത്
കേരളത്തിന്റെ എല്ലാ യൂണിറ്റുകളിൽ നിന്നും തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുൾ നടത്തുന്നതിന് ആവശ്യമായ ബസ്സുകൾ നിരത്തിലുണ്ട്. കൂടാതെ കൊട്ടാരക്കര, തിരുവനന്തപുരം സെൻട്രൽ, കോട്ടയം, കായംകുളം, ഗുരുവായൂർ, ചെങ്ങന്നൂർ, തിരുവല്ല, എറണാകുളം എന്നീ യൂണിറ്റുകളിൽ നിന്നടക്കം ചാർട്ടേഡ് ട്രിപ്പുകളും പ്രത്യേക സർവീസുകളുമുണ്ട്.
പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് സ്ഥലത്തിൻ്റെ പേരുകൾ മനസ്സിലാക്കുന്നതിനായി മലയാളം തമിഴ് തെലുങ്ക് കന്നഡ ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ സ്ഥലനാമവും ഭാഷാ പ്രശ്നമില്ലാതെ എവർക്കും മനസിലാകുവാൻ ഡെസ്റ്റിനേഷൻ നമ്പറുകളും വ്യക്തമായി രേഖപ്പെടുത്തും. സർവീസുകൾ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ റിസർവേഷൻ സൗകര്യം മുണ്ട്. പമ്പയിലേക്കും തിരിച്ചും ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്. ഇതെല്ലാം കൂടാതെ കേരളത്തിലെ എല്ലാ ബസ് സ്റ്റേഷനുകളിൽ നിന്നും കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിൻ്റെ ശബരിമല തീർത്ഥാടന പാക്കേജ് ട്രിപ്പുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബഡ്ജറ്റ് ടൂറിസം പാക്കേജ് ട്രിപ്പുകളിൽ എത്തുന്ന ഭക്തജനങ്ങൾക്ക് സന്നിധാനത്ത് ആവശ്യമായ സഹായത്തിനായി കെഎസ്ആർടിസി നിയോഗിച്ചിട്ടുള്ള കോ-ഓർഡിനേറ്റർമാരുടെ സേവനവും ലഭ്യമാണ്.