Rajdhani Express: പുതിയ രാജധാനി എക്സ്പ്രസ് സർവീസ് ആരംഭിച്ചു; റൂട്ട്, സമയം, സ്റ്റോപ്പുകൾ, നിരക്ക് എന്നിവ അറിയാം
New Rajdhani Express Train Update: 50 വർഷങ്ങൾക്കിപ്പുറവും ഇന്ത്യൻ റെയിൽവേയിൽ പ്രീമിയം യാത്രക്കാരെ ആകർഷിക്കുന്ന ട്രെയിൻ സർവീസാണ് രാജധാനി എക്സ്പ്രസ്. പുതുതായി സർവീസ് ആരംഭിച്ചിരിക്കുന്ന രാജധാനി എക്സ്പ്രസ് മിസോറാമിലെ സായിരംഗിനും ദേശീയ തലസ്ഥാനത്തെ ആനന്ദ് വിഹാർ ടെർമിനലിനും ഇടയിലാണ് സർവീസ് നടത്തുന്നത്.

New Rajdhani Express Train
ആറ് വർഷത്തിനുശേഷം ആദ്യമായി ഇന്ത്യൻ റെയിൽവേ പുതിയ രാജധാനി എക്സ്പ്രസ് പുറത്തിറക്കിയിരിക്കുന്നു. അവസാനമായി റെയിൽവേ 2019 ൽ മുംബൈ സിഎസ്എംടി-ഡൽഹി റൂട്ടിലാണ് രാജധാനി എക്സ്പ്രസ് അവതരിപ്പിച്ചത്. സെപ്റ്റംബർ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ റൂട്ടിലൂടെയുള്ള സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. 1969 ലാണ് രാജധാനി എക്സ്പ്രസ് ആദ്യമായി സർവീസ് ആരംഭിച്ചത്.
50 വർഷങ്ങൾക്കിപ്പുറവും ഇന്ത്യൻ റെയിൽവേയിൽ പ്രീമിയം യാത്രക്കാരെ ആകർഷിക്കുന്ന ട്രെയിൻ സർവീസാണ് രാജധാനി എക്സ്പ്രസ്. പുതുതായി സർവീസ് ആരംഭിച്ചിരിക്കുന്ന രാജധാനി എക്സ്പ്രസ് മിസോറാമിലെ സായിരംഗിനും ദേശീയ തലസ്ഥാനത്തെ ആനന്ദ് വിഹാർ ടെർമിനലിനും ഇടയിലാണ് സർവീസ് നടത്തുന്നത്.
ട്രെയിൻ നമ്പർ 20507/20508 സായിരംഗ-ആനന്ദ് വിഹാർ ടെർമിനൽ-സായിരംഗ രാജധാനി എക്സ്പ്രസ് എന്നിങ്ങനെയാണ് ട്രെയിൻ നമ്പരുകൾ. 44 മണിക്കൂറിൽ 2500 കീ.മി സഞ്ചരിച്ചാണ് ഇത് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഡൽഹിയെയും മിസോറാമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യത്തെ സർവീസെന്ന പ്രത്യേകതയും ഇതിനുണ്ട്.
Also Read: എന്താണ് കെഎസ്ആർടിസി സ്മാർട്ട് കാർഡ്?; യാത്രകാർക്ക് ഗുണകരമാകുന്നത് എങ്ങനെ
രാജധാനി എക്സ്പ്രസിനെക്കുറിച്ച് കൂടുതലറിയാം
20 കോച്ചുകളുള്ള ട്രെയിൻ സായ്‌രംഗ് സ്റ്റേഷനിൽ നിന്ന് 13ന് രാവിലെ 10 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.30 ന് ഡൽഹിയിലെ ആനന്ദ് വിഹാർ സ്റ്റേഷനിൽ എത്തിച്ചേരുന്ന രീതിക്കാണ് സമയം ക്രമീകരിച്ചത്. സെപ്റ്റംബർ 19 മുതൽ പതിവ് സർവീസുകൾ ആരംഭിക്കുകയും ചെയ്തു. 20597 നമ്പർ ട്രെയിൻ വൈകുന്നേരം 4.30 ന് സായിരംഗിൽ നിന്ന് പുറപ്പെട്ട് സെപ്റ്റംബർ 21ന് രാവിലെ 10.50 ന് ആനന്ദ് വിഹാറിൽ എത്തിച്ചേരുന്നു. തിരിച്ച് 20598 നമ്പർ ട്രെയിൻ സെപ്റ്റംബർ 21ന് വൈകുന്നേരം 7.50 ന് ആനന്ദ് വിഹാറിൽ നിന്ന് പുറപ്പെട്ട് സെപ്റ്റംബർ 23ന് ഉച്ചക്ക് 3.15 ന് സായിരംഗിൽ എത്തിച്ചേരുകയും ചെയ്യും.
ഈ റൂട്ടിൽ 21 സ്റ്റോപ്പുകളാണ് രാജധാനി എക്സ്പ്രസ് സർവീസിനുള്ളത്. ഗുവാഹത്തി, ബൈരാബി, ഹൈലകണ്ടി, ബദർപൂർ ജംഗ്ഷൻ, ന്യൂ ഹഫ്‌ലോങ്, ഹോജായ്, ഗുവാഹത്തി, രംഗിയ ജംഗ്ഷൻ, ബാർപേട്ട റോഡ്, ന്യൂ ബോംഗൈഗാവ്, ന്യൂ കൂച്ച്ബെഹാർ, ന്യൂ ജൽപൈഗുരി, മാൾഡ ടൗൺ, സാഹിബ്ഗഞ്ച് ജംഗ്ഷൻ, ഭഗൽപൂർ, ജമാൽപൂർ, പട്ന, ഡിഡി ഉപാധ്യായ, കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയാണ് സ്റ്റോപ്പുകൾ.
പുതിയ രാജധാനി എക്സ്പ്രസ് ട്രെയിനിൽ മൂന്ന് തരം കോച്ചുകളാണ് ഉണ്ടാവുക. എസി 3 ടയർ (3A), എസി 2 ടയർ (2A), എസി ഫസ്റ്റ് ക്ലാസ് (1A). സായ്‌രംഗിനും ആനന്ദ് വിഹാർ ടെർമിനലിനും ഇടയിലുള്ള എസി 3 ടയറിൽ യാത്ര ചെയ്യുന്നതിന് 3625 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി 2 ടയറിന് ഇത് 4820 രൂപയും. എസി ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് നിരക്ക് ഏകദേശം 7890 രൂപയാണ്.