AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Naked Flying: ‘ഫ്ലൈയിങ് നെയ്ക്കഡ്’ എന്നാൽ എന്ത്?; ഇതാണ് യാത്രക്കാർക്കിടയിലെ പുത്തൻ ട്രെൻഡ്

New Travel Trend Naked Flying: സോഷ്യൽ മീഡിയകളിലടക്കം വളരെയധികം വൈറലായ ഒന്നാണ് ഇത്. സാധനങ്ങൾ കുറയുമ്പോൾ തന്നെ യാത്ര മനോഹരമാകും. അല്ലെങ്കിൽ പോകുന്നിടത്തെല്ലാം വലിയ ബാ​ഗുകൾ കൊണ്ടുനടക്കാനും അവയെ സംരക്ഷിക്കാനും ആകെ തലവേദനയാകും.

Naked Flying: ‘ഫ്ലൈയിങ് നെയ്ക്കഡ്’ എന്നാൽ എന്ത്?; ഇതാണ് യാത്രക്കാർക്കിടയിലെ പുത്തൻ ട്രെൻഡ്
Naked FlyingImage Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 21 Sep 2025 21:51 PM

യാത്രക്കാർക്കിടയിൽ അടുത്തിടെ ചർച്ചയായി മാറിയ ഒന്നാണ് ‘ഫ്‌ളെയിങ് നെയ്ക്കഡ്’ (Naked Flying). ജെൻസികൾക്കിടയിലാണ് ഇത് ഏറ്റവും ട്രെൻഡ് എന്ന് തന്നെ പറയാം. എങ്കിലും കേൾക്കുമ്പോൾ മറ്റൊന്നും വിചാരിച്ചേക്കല്ലേ… പരമാവധി കുറവ് സാധനങ്ങളുമായി വിമാന യാത്ര ചെയ്യുന്നതിനെയാണ് ഫ്‌ളെയിങ് നെയ്ക്കഡ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ബാഗുകളുടെ എണ്ണം കുറക്കുകയും സാധനങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

ഇങ്ങനെ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളാണ് കൂടുതൽ പേരെ ഫ്‌ളെയിങ് നെയ്ക്കഡ് രീതി ആകർഷിച്ചത്. നമുക്കറിയാം വിമാന യാത്രയ്ക്ക് പുറപ്പെടുമ്പോൾ പലപ്പോഴും ലഗേജ് ഒരു വലിയ തലവേദനയായി മാറാറുണ്ട്. വിമാനത്താവളത്തിലെത്തിയുള്ള പരിശോധനയും പിന്നീട് അമിതഭാരം മൂലം സാധനങ്ങൾ മാറ്റുന്നതുമെല്ലാം വലിയ ബുദ്ധുമുട്ടുള്ള കാര്യങ്ങളാണ്. ഒരോ വിമാന കമ്പനികൾക്കും ല​ഗേജിൻ്റെ കാര്യത്തിൽ ഓരോ നിയമമുണ്ട്. പരമാവധി ഇത്ര കിലോ മാത്രമെ നമുക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.

Also Read: പുതിയ രാജധാനി എക്സ്പ്രസ് സർവീസ് ആരംഭിച്ചു; റൂട്ട്, സമയം, സ്റ്റോപ്പുകൾ, നിരക്ക് എന്നിവ അറിയാം

അങ്ങനെ സന്തോഷകരമായ യാത്ര പുറപ്പെടുമ്പോഴുള്ള ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഫ്‌ളെയിങ് നെയ്ക്കഡ് എന്ന രീതി ഉപകാരപ്പെടുന്നത്. അത്യാവശ്യം വേണ്ട ഫോണും ചാർജറും പഴ്സും തുടങ്ങി പോക്കറ്റിൽ കൊള്ളാവുന്ന സാധനങ്ങളുമായി യാത്ര ചെയ്യുന്ന രീതിയാണ് ഫ്‌ളെയിങ് നെയ്ക്കഡ്. സോഷ്യൽ മീഡിയകളിലടക്കം വളരെയധികം വൈറലായ ഒന്നാണ് ഇത്. സാധനങ്ങൾ കുറയുമ്പോൾ തന്നെ യാത്ര മനോഹരമാകും. അല്ലെങ്കിൽ പോകുന്നിടത്തെല്ലാം വലിയ ബാ​ഗുകൾ കൊണ്ടുനടക്കാനും അവയെ സംരക്ഷിക്കാനും ആകെ തലവേദനയാകും.

​ഗുണങ്ങൾ എത്രയൊക്കെയാണെങ്കിലും ഇത് എല്ലായിപ്പോഴും അനുയോജ്യമാകണമെന്നില്ല. ഒരുപക്ഷേ ചെറുപ്പക്കാരെ പോലെ എല്ലാവർക്കും യോജിച്ച യാത്രാ രീതിയല്ല ഇത്. കുടുംബമായൊ കുട്ടികളുമായോ യാത്ര ചെയ്യുമ്പോൾ അത്യാവശ്യം സാധനങ്ങൾ ഒരിക്കലും നമുക്ക് ഒഴിവാക്കാനാവില്ല. അതുകൊണ്ട് ഇത്തരക്കാർക്ക് ഫ്‌ളെയിങ് നെയ്ക്കഡ് എന്ന രീതി ഒട്ടും അനുയോജ്യമല്ല. ദിവസങ്ങൾ നീളുന്ന യാത്രയാണെങ്കിലും ഒരുപക്ഷേ ഈ രീതി നടക്കണമെന്നില്ല.