Alcohol Ban States: ന്യൂയർ ആഘോഷിക്കാൻ ഒരുങ്ങുകയാണോ? ഈ സ്ഥലങ്ങളിൽ ഒരു തുള്ളി മദ്യം കിട്ടില്ല കേട്ടോ
New Year 2026 Travel Spots Without Alcohol: മദ്യം വിൽക്കുന്നതിനോ കൈവശം വയ്ക്കുന്നതിനോ കർശനമായ നിയന്ത്രണങ്ങൾ പാലിക്കുന്ന സ്ഥലങ്ങളാണ് ഇവിടമെല്ലാം. ചില സംസ്ഥാനങ്ങളിൽ സമ്പൂർണ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Travel Spots Without Alcohol
ഇന്ത്യയിലെ മദ്യനിയമങ്ങൾ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. ഈ ന്യൂയർ ആഘോഷമാക്കാൻ യാത്ര പ്ലാൻ ചെയ്തിരിക്കുന്നവരാണ് നിങ്ങളെങ്കിൽ, നമ്മുടെ രാജ്യത്ത് മദ്യം കിട്ടാത്ത ഒരുപാട് വിനോദ സഞ്ചാര കേന്ദ്രങ്ങളുമുണ്ട്. മദ്യം വിൽക്കുന്നതിനോ കൈവശം വയ്ക്കുന്നതിനോ കർശനമായ നിയന്ത്രണങ്ങൾ പാലിക്കുന്ന സ്ഥലങ്ങളാണ് ഇവിടമെല്ലാം. ചില സംസ്ഥാനങ്ങളിൽ സമ്പൂർണ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ മദ്യപിക്കുന്ന ആളാണെങ്കിൽ യാത്ര പോകുന്നതിന് മുമ്പായി മദ്യം എവിടെ കിട്ടുമെന്നും കിട്ടില്ല എന്നും അറിഞ്ഞിരിക്കേണ്ടതാണ്.
ബീഹാർ
ബീഹാർ കർശനമായ മദ്യനിരോധന നയം നടപ്പിലാക്കിയ രാജ്യത്തെ സംസ്ഥാനങ്ങളിൽ ഒന്നാണ്. പൂർണമായും മദ്യം നിരോധിച്ചിരിക്കുന്ന സ്ഥലമാണ്. സംസ്ഥാനത്തെ നിയമങ്ങൾ ലംഘിച്ച് മദ്യം വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ കർശനമായ നടപടി സ്വീകരിക്കേണ്ടി വരികയും ചെയ്യും.
ഗുജറാത്ത്
ഗുജറാത്ത് രൂപീകൃതമായതുമുതൽ മദ്യനിരോധനം നിലവിലുണ്ട്. സംസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള പരിമിതമായ പെർമിറ്റ് സംവിധാനങ്ങൾ വഴിയല്ലാതെ, താമസക്കാർക്കോ വിനോദസഞ്ചാരികൾക്കോ മദ്യം ഇവിടെ ലഭ്യമല്ല.
നാഗാലാൻഡ്
നാഗാലാൻഡിലും മദ്യത്തിന്റെ വിൽപ്പന, കൈവശം വയ്ക്കൽ, ഉപഭോഗം എന്നിവ പൂർണമായും നിരോധിച്ചിരിക്കുന്നു. നിങ്ങൾ നാഗാലാൻഡ് സന്ദർശിക്കുകയാണെങ്കിൽ, മദ്യം ലഭിക്കണമെങ്കിൽ അസമിലേക്ക് പോകേണ്ടിവരും. എന്നാൽ നിങ്ങൾ അവിടെ നിന്ന് വാങ്ങുന്ന മദ്യം നാഗാലാൻഡിലേക്ക് കൊണ്ടുപോകാൻ കഴിയില്ല.
മിസോറാം
മിസോറാമിൽ മദ്യം പൂർണമായും നിരോധിച്ചിട്ടില്ല എങ്കിലും നിയന്ത്രണം നിലവിലുണ്ട്. പരമ്പരാഗത മദ്യത്തിന്റെ വില്പനയിൽ ചില നിയന്ത്രണങ്ങളുണ്ട്. പക്ഷേ ലൈസൻസോട് കൂടി ഈ വില്പന അനുവദിക്കുന്നു. ഫ്രൂട്ട് വൈനുകളുടെ നിയന്ത്രിത ഉൽപാദനവും വിൽപനയും സംസ്ഥാനം അനുവദിക്കുന്നു.
ലക്ഷദ്വീപ്
ലക്ഷദ്വീപിലും മദ്യം ലഭ്യമല്ല. എന്നാൽ ടൂറിസം മേഖലയായ ബംഗാരം ദ്വീപിൽ മദ്യം അനുവദനീയമാണ്. കൂടാതെ തിരഞ്ഞെടുത്ത അംഗീകൃത റിസോർട്ടുകളിലോ ലൈസൻസുള്ള കപ്പലുകളിലോ മദ്യം ലഭിക്കും. എന്നാൽ ജനവാസ ദ്വീപുകളിൽ മദ്യം നിരോധിച്ചിരിക്കുന്നു. മറ്റെവിടെ നിന്നെങ്കിലും വാങ്ങിയ മദ്യം പോലും ഈ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത് പ്രാദേശിക നിയന്ത്രണങ്ങൾ പ്രകാരം കുറ്റകരമാണ്.