Vande Bharat: കുറഞ്ഞ നിരക്കിലും വന്ദേഭാരതിൽ യാത്ര ചെയ്യാം; റൂട്ടുകൾ ഇവയെല്ലാം
Vande Bharat Trains Details: ജീവിതത്തിൽ ഒരിക്കലെങ്കിലും വന്ദേഭാരതിൽ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. എന്നാൽ പലപ്പോഴും ട്രെയിനിൻ്റെ ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാനാകുന്നതിനും അപ്പുറമാണ്. കുറഞ്ഞ നിരക്കിലും നമ്മുടെ രാജ്യത്ത് വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്.
ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും വന്ദേഭാരത് ട്രെയിനുകളുടെ സൗകര്യങ്ങൾ വളരെ വലുതാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് വളരെ കുറഞ്ഞ കാലയളവുകൊണ്ടാണ് ആരാധകർ ഏറിയത്. ജീവിതത്തിൽ ഒരിക്കലെങ്കിലും വന്ദേഭാരതിൽ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. എന്നാൽ പലപ്പോഴും ട്രെയിനിൻ്റെ ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാനാകുന്നതിനും അപ്പുറമാണ്. കുറഞ്ഞ നിരക്കിലും നമ്മുടെ രാജ്യത്ത് വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. ഇതുവരെ വന്ദേഭാരതിൽ നിങ്ങൾ കയറിയിട്ടില്ലെങ്കിൽ ഈ സർവീസുകൾ ഉപയോഗപ്രദമായേക്കും. സർവീസുകളുടെ റൂട്ടും ടിക്കറ്റ് നിരക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം.
ടിക്കറ്റ് നിരക്ക് കുറവുള്ള വന്ദേഭാരത് ട്രെയിനുകൾ
1 – മുംബൈ സെൻട്രൽ – ഗാന്ധിനഗർ സെൻട്രൽ (ട്രെയിൻ നമ്പർ: 20901/20902)
2 – മുംബൈ സിഎസ്ടി – സായ്നഗർ ഷിർദ്ദി (ട്രെയിൻ നമ്പർ: 22223/22224)
3 – ഹൗറ മുതൽ പുരി വരെ (ട്രെയിൻ നമ്പർ: 22895/22896)
4 – ഡെറാഡൂൺ മുതൽ ആനന്ദ് വിഹാർ ടെർമിനൽ വരെ (ട്രെയിൻ നമ്പർ: 22458/22457)
5 – ന്യൂ ജൽപൈഗുരി ജംഗ്ഷൻ-ഗുവാഹത്തി (ട്രെയിൻ നമ്പർ: 22227/22228)
ടിക്കറ്റ് നിരക്കും മറ്റ് വിവരങ്ങളും
മുംബൈ സെൻട്രൽ – ഗാന്ധിനഗർ സെൻട്രൽ
ട്രെയിൻ നമ്പർ 20901/20902 എന്ന വന്ദേഭാരത് എക്സ്പ്രസ് ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും മുംബൈ സെൻട്രൽ – ഗാന്ധിനഗർ സെൻട്രൽ എന്നീ സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്നുണ്ട്. 520 കി.മീ (320 മൈൽ) ആണ് രണ്ട് സ്റ്റേഷനുകളും തമ്മിലുള്ള ദൂരം. ആറ് മണിക്കൂർ 25 മിനിറ്റുകൊണ്ട് നിങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും. ഈ റൂട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് 755 രൂപ മുതൽ 1955 രൂപ വരെയാണ്.
ALSO READ: വന്ദേഭാരതിൽ എല്ലാ കോച്ചുകളിലും ഒരേ ഭക്ഷണമാണോ; ഇതറിഞ്ഞ് ടിക്കറ്റെടുക്കണേ
മുംബൈ സിഎസ്ടി – സായ്നഗർ ഷിർദ്ദി
ട്രെയിൻ നമ്പർ 22223/22224 മുംബൈ സിഎസ്ടി – സായ്നഗർ ഷിർദ്ദി വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. 340 കി.മീ ദൂരം വെറും അഞ്ച് മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് എത്തിച്ചേരുന്നത്. 1095 രൂപ മുതൽ 2,405 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
ഹൗറ മുതൽ പുരി വരെ
ട്രെയിൻ നമ്പർ 22895/22896 ഹൗറ മുതൽ പുരി വരെയുള്ള വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. 500 കി.മീ ദൂരം വെറും ആറ് മണിക്കൂർ 25 മിനിറ്റുകൊണ്ടാണ് എത്തിച്ചേരുന്നത്. 1065 രൂപ മുതൽ 2,485 രൂപ വരെയാണ് ഈ റൂട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്.
ഡെറാഡൂണിൽ നിന്ന് ആനന്ദ് വിഹാർ ടെർമിനലിലേക്ക്
ട്രെയിൻ നമ്പർ 22458/22457 ഡെറാഡൂണിൽ നിന്ന് ആനന്ദ് വിഹാർ ടെർമിനലിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. 302 കി.മീ ദൂരം വെറും നാല് മണിക്കൂർ 45 മിനിറ്റുകൊണ്ടാണ് വന്ദേഭാരത് എത്തിച്ചേരുന്നത്. 1065 രൂപ മുതൽ 2,485 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
ന്യൂ ജൽപായ്ഗുരി ജംഗ്ഷൻ-ഗുവാഹത്തി
ട്രെയിൻ നമ്പർ 22227/2228 ന്യൂ ജൽപായ്ഗുരി ജംഗ്ഷൻ-ഗുവാഹത്തി വരെയുള്ള വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. 407 കി.മീ ദൂരം വെറും അഞ്ച് മണിക്കൂർ 30 മിനിറ്റുകൊണ്ടാണ് എത്തിച്ചേരുന്നത്. 2023 മെയ് 29 മുതലാണ് ഈ റൂട്ടിൽ വന്ദേഭാരത് സർവീസ് ആരംഭിച്ചത്. 1075 രൂപ മുതൽ 2,025 രൂപ വരെയാണ് ഈ റൂട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്.