Onam Munnar Trip: ഈ ഓണം പൊളിക്കും… മൂന്നാറിൽ ചുറ്റികറങ്ങാം ആനവണ്ടിയിൽ; ബുക്ക് ചെയ്യൂ
Onam KSRTC Munnar Trip: വിനോദസഞ്ചാരികൾക്കായി റോയൽ വ്യൂ ഡബിൾ ഡെക്കർ ബസും മൂന്നാറിൽ സർവീസ് നടത്തുന്നുണ്ട്. സർവീസ് തുടങ്ങി ഏതാനും നാളുകൾക്കുള്ളിൽ ആളുകളുടെ മനസ്സ് കീഴടക്കിയ യാത്രയാണ് ഡബിൾ ഡെക്കറിലേത്. ഒറ്റദിവസം കൊണ്ട് മൂന്നാറിൻ്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ എല്ലാം കാണാനുള്ള സുവർണാവസരമാണ് ലഭിക്കുക.
ഓണക്കാലം അടിച്ചുപൊളിക്കാം കെഎസ്ആർടിസിക്കൊപ്പം. ഈ ഓണാവധിക്ക് മൂന്നാർ കാണാനെത്തുന്ന വിനോദസഞ്ചാരികളെ കാത്ത് വമ്പൻ സർപ്രൈസുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് മൂന്നാറിൻ്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ എല്ലാം കാണാനുള്ള സുവർണാവസരമാണ് ലഭിക്കുക.
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സർവീസുകളുമായി മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലാണ് പുതിയ സർവീസുകൾ സംഘടിപ്പിക്കുന്നത്. കാന്തല്ലൂർ, വട്ടവട, ചതുരംഗപ്പാറ, ആനക്കുളം എന്നിവിടങ്ങളിലേക്കാണ് സർവീസ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് മുന്നാർ ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിച്ച് വൈകിട്ട് ആറ് മണിക്ക് തിരിച്ചെത്തുന്ന രീതിക്കാണ് ക്രമീകരണം.
ഈ യാത്രയ്ക്ക് ഓൺലൈനിലും നേരിട്ടും ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങളറിയാൻ 9188933771, 9447577111 ഈ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ഇത് കൂടാതെ വിനോദസഞ്ചാരികൾക്കായി റോയൽ വ്യൂ ഡബിൾ ഡെക്കർ ബസും മൂന്നാറിൽ സർവീസ് നടത്തുന്നുണ്ട്. സർവീസ് തുടങ്ങി ഏതാനും നാളുകൾക്കുള്ളിൽ ആളുകളുടെ മനസ്സ് കീഴടക്കിയ യാത്രയാണ് ഡബിൾ ഡെക്കറിലേത്.
രാവിലെ ഒമ്പത് മണി, ഉച്ചയ്ക്ക് 12.30, വൈകിട്ട് നാല് മണി എന്നീ സമയങ്ങിലാണ് ഡിപ്പോയിൽ നിന്ന് സർവീസ് പുറപ്പെടുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെയാണ് യാത്ര. ദേവികുളം, ലോക്ക് ഹാർട്, ഗ്യാപ്പ് റോഡ്, ആനയിറങ്ങൽ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചാണ് തിരിച്ചെത്തുക. ബസിന്റെ താഴത്തെ നിലയിൽ യാത്ര ചെയ്യുന്നതിന് ഒരാൾക്ക് 200 രൂപയും മുകൾ നിലയിൽ 400 രൂപയുമാണ് നിരക്ക്.
മൂന്നാറിൻ്റെ കാഴ്ച്ചകൾ കാണാൻ ഇതിലും നല്ലൊരു അവസരം ഇനിയുണ്ടാകില്ല. ഗ്യാപ് റോഡുകളിലൂടെ മൂന്നാറിൻ്റെ കുളിർക്കാറേറ്റ് അതിമനോഹരമായൊരു യാത്രയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ ഓണാവധി നിങ്ങൾക്ക് മൂന്നാറിൽ ആഘോഷിക്കാം കുടുംബത്തോടൊപ്പം.