Railway Update: നേത്രാവതി എക്സ്പ്രസ് പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കും; ഔദ്യോഗിക അറിയിപ്പുമായി ദക്ഷിണ റെയിൽവേ
Netravati Express Will Be Short Terminated: നേത്രാവതി എക്സ്പ്രസ് പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കും. ദക്ഷിണ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചത്.

നേത്രാവതി എക്സ്പ്രസ്
നേത്രാവതി എക്സ്പ്രസ് പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ്. നിരവധി മലയാളികൾ ആശ്രയിക്കുന്ന ട്രെയിൻ സർവീസാണ് നേത്രാവതി എക്സ്പ്രസ്.
തിരുവനന്തപുരത്തുനിന്ന് മഹാരാഷ്ട്രയിലെ ലോകമാന്യ തിലക് സ്റ്റേഷൻ വരെ സഞ്ചരിക്കുന്ന ട്രെയിനാണ് നേത്രാവതി എക്സ്പ്രസ്. ട്രെയിൻ നമ്പർ 16346. ഈ ട്രെയിൻ സർവീസ് പാതിവഴിയിൽ അവസാനിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. സെപ്തംബർ 21ന് രാവിലെ 9.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസ് താനെയിൽ സർവീസ് അവസാനിപ്പിക്കും. ചില സാങ്കേതിക പ്രശ്നങ്ങളാണ് കാരണം. താനെയിൽ നിന്ന് ലോകമാന്യ തിലക് ടെർമിനൽ വരെയുള്ള സർവീസ് റദ്ദാക്കുകയാണെന്നും ദക്ഷിണ റെയിൽവേ വിശദീകരിച്ചു. സെപ്തംബർ 25നാണ് നേത്രാവതി എക്സ്പ്രസ് ലോകമാന്യ തിലക് ടെർമിനലിൽ എത്തുക.
Also Read: GST Price Cut: ജിഎസ്ടി പരിഷ്കരണം തുണച്ചു; റെയിൽനീർ കുടിവെള്ളത്തിന് വിലകുറച്ച് റെയിൽവേ
ലോകമാന്യ തിലകിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് താനെ സ്റ്റേഷൻ. താനെ കഴിഞ്ഞുള്ള അടുത്ത സ്റ്റേഷനാണ് ലോകമാന്യ തിലക് ടെർമിനൽ. സാധാരണ രീതിയിൽ നേത്രാവതി എക്സ്പ്രസ് ഏകദേശം ഒരു മണിക്കൂർ 15 മിനിട്ട് കൊണ്ട് താനെയിൽ നിന്ന് ലോകമാന്യ തിലകിൽ എത്തും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് ആലപ്പുഴ, ഷൊർണൂർ വഴിയാണ് കേരളത്തിലൂടെ നേത്രാവതി എക്സ്പ്രസ് യാത്ര ചെയ്യുക.