Star of the Seas: ഏഴ് നീന്തൽക്കുളങ്ങൾ, 2,350 ക്രൂ അംഗങ്ങൾ; അറിയാം ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിനെക്കിറിച്ച്
Royal Caribbean's Star of the Seas: ഏഴ് നീന്തൽകുളങ്ങളാണ് സ്റ്റാർ ഓഫ് ദി സീസിലുള്ളത്. 40 തരം റെസ്റ്റോറന്റുകളും ഇതിൽ ഉൾപ്പെടുന്നു. ഈ അത്യാധുനിക കപ്പലിൽ യാത്ര ചെയ്യാൻ ഒരാൾക്ക് 951 ഡോളറാണ് (83554 രൂപ) നൽകേണ്ടത്.

Star Of The Seas
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ സ്റ്റാർ ഓഫ് ദി സീസ് ഫ്ലോറിഡയിൽ നിന്ന് കന്നി യാത്ര ആരംഭിച്ചു. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന യാത്ര കോസ്റ്റ മായ, കൊസുമെൽ, ഹോണ്ടുറാസിലെ റോട്ടൻ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. റോയൽ കരീബിയൻ ഇന്റർനാഷണൽ നിർമ്മിച്ച ഒരു വലിയ ക്രൂയിസ് കപ്പലാണ് സ്റ്റാർ ഓഫ് ദി സീസ്. 20 ഡെക്കുകളുള്ള ഈ കപ്പലിൽ 5,610 അതിഥികളെ ഉൾകൊള്ളും. 2,350 ക്രൂ അംഗളാണ് ഈ കപ്പലിലുള്ളത്.
ഐക്കൺ ഓഫ് ദി സീസിനേക്കാൾ ഉയരം കൂടിയ കപ്പലാണ് സ്റ്റാർ ഓഫ് ദി സീസ്. 250,800 ടൺ ഭാരമുള്ള ഇതിൽ അത്യാധുനിക ആഡംബരത്തോട് കൂടിയുള്ള പല സൗകര്യങ്ങളുമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. 365 മീറ്റർ നീളമാണ് ഇതിനുള്ളത്. തീം പാർക്ക്, സാഹസിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ, വിശാലമായ ഓപ്പൺ എയർ സെൻട്രൽ പാർക്ക്, നൈറ്റ് ലൈഫ് ആഘോഷിക്കാൻ പറ്റിയ ഇടങ്ങൾ എന്നിങ്ങനെ പല സൗകര്യങ്ങളാണ് ഇതിലുള്ളത്.
ഏഴ് നീന്തൽകുളങ്ങളാണ് സ്റ്റാർ ഓഫ് ദി സീസിലുള്ളത്. 40 തരം റെസ്റ്റോറന്റുകളും ഇതിൽ ഉൾപ്പെടുന്നു. ഈ അത്യാധുനിക കപ്പലിൽ യാത്ര ചെയ്യാൻ ഒരാൾക്ക് 951 ഡോളറാണ് (83554 രൂപ) നൽകേണ്ടത്. ചെലവ് കൂടുതലാണെങ്കിലും, ഏറ്റവും മനോഹരമായ ക്രൂയിസ് യാത്ര ആസ്വദിക്കാൻ ഇതിലും മനോഹരമായ മറ്റൊരിടമില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
യാത്ര തുടങ്ങിയപ്പോൾ തന്നെ ഭാവി യാത്രകൾക്കായി നിരവധി ആളുകളാണ് ക്രൂയിസ് കപ്പലുകൾ ബുക്ക് ചെയ്തിട്ടുള്ളത്. കുടുംബവുമായി അവധിക്കാലം ആസ്വദിക്കാൻ ഏറ്റവും മികച്ച് ഓപ്ഷനായാണ് പലരും ഇതിനെ വിശേഷിപ്പുക്കുന്നത്.