Sleeper Vande Bharat: ഇനി വന്ദേഭാരതിൽ കിടന്ന് പോകാം… വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ സസ്പെൻസ് എന്തെല്ലാം?

Sleeper Vande Bharat Launch: ബെംഗളൂരുവിൽ നിർമാണം പൂർത്തിയാക്കിയ ട്രെയിനുകൾ ഇപ്പോൾ പരീക്ഷണ ഓട്ടത്തിലാണ്. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്ലീപ്പർ കോച്ചുകളുമായാണ് വന്ദേഭാരത് യാത്രയ്ക്ക് ഒരുങ്ങുന്നത്.

Sleeper Vande Bharat: ഇനി വന്ദേഭാരതിൽ കിടന്ന് പോകാം... വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ സസ്പെൻസ് എന്തെല്ലാം?

Sleeper Vande Bharat

Published: 

23 Nov 2025 22:00 PM

നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ പൊതു​ഗതാ​ഗതമായി ഉപയോ​ഗിക്കുന്ന ​ഒന്നാണ് ട്രെയിൻ യാത്ര. ഈ ട്രെയിൻ യാത്രയ്ക്ക് ഒരു പ്രത്യേക ഫാൻ ബേസുമുണ്ട്. അത്തരത്തിൽ ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നായി മാറിയിരിക്കുകയാണ് വന്ദേഭാരത് ട്രെയിനുകൾ. അതുകൊണ്ട് തന്നെ വന്ദേഭാരത് പ്രേമികൾ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്നത് വന്ദേഭാരതിൻ്റെ സ്ലീപർ ട്രെയിനിൻ്റെ വരവിനായാണ്.

ഇന്ത്യയിലെ ആദ്യത്തെ സ്ലീപ്പർ വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത മാസം യാത്രാ സർവീസ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്. ബെംഗളൂരുവിൽ നിർമാണം പൂർത്തിയാക്കിയ ട്രെയിനുകൾ ഇപ്പോൾ പരീക്ഷണ ഓട്ടത്തിലാണ്. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്ലീപ്പർ കോച്ചുകളുമായാണ് വന്ദേഭാരത് യാത്രയ്ക്ക് ഒരുങ്ങുന്നത്.

Also Read: സൂര്യാസ്തമയ ഭം​ഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം; വേ​ഗം വിട്ടോളൂ

റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനും (ആർ‌ഡി‌എസ്‌ഒ) റെയിൽവേ സേഫ്റ്റി കമ്മീഷണറും നടത്തിയ വിലയിരുത്തലുകൾക്ക് ശേഷം പ്രോട്ടോടൈപ്പ് റേക്ക് ഫാക്ടറിയിലേക്ക് മാറ്റങ്ങൾ വരുത്തുന്നതിനായി തിരികെ എത്തിച്ചതായി ബി‌ഇ‌എം‌എല്ലിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ‌മാറ്റങ്ങൾ വരുത്തിയ ശേഷം ഈ വർഷം അവസാനത്തോടെ റേക്ക് പൂർണമായും സർവീസിന് സജ്ജമാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.

ആഡംബര സൗകര്യങ്ങളുള്ള ഇന്റീരിയർ, കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ടതുമായ യാത്രാ സൗകര്യങ്ങൾ എന്നിവ ലക്ഷ്യം വച്ചാണ് വന്ദേ ഭാരത് സ്ലീപ്പർ എത്തുന്നത്. ഇതുവരെയുള്ള രാത്രികാല ട്രെയിൻ യാത്രകളുടെ അനുഭവം തന്നെ മാറ്റിമറിക്കുന്നതായിരിക്കും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലെ സുഖസൗകര്യങ്ങൾ.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ