Sunset Places: സൂര്യാസ്തമയ ഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം; വേഗം വിട്ടോളൂ
Sunset Points In Kerala: കടൽതീരത്താണെങ്കിൽ അസ്തമിക്കാൻ പോകുന്ന ചുവന്ന സൂര്യന്റെ ചുവന്ന കിരണങ്ങൾ ആകാശത്തിലും വെള്ളത്തിലുമായി പടർന്ന് കിടക്കുന്ന കാഴ്ച്ച അതിമനോഹരമാണ്. അത്തരത്തിൽ സൂര്യാസ്തമയം കാണാൻ സാധിക്കുന്ന കേരളത്തിലെ വിവിധ ബീച്ചുകളും കായലോരങ്ങളും പരിചയപ്പെടാം.
സൂരോദ്യയവും സൂര്യാസ്തമയവും കാണാൻ സാധിക്കുക അതൊരു ഭാഗ്യമാണ്. കടൽതീരത്ത് നിന്നുള്ള കാഴചയാണെങ്കിലും മലനിരയുടെ അരികിൽ നിന്നുള്ള കാഴ്ച്ചയാണെങ്കിലും പ്രകൃതിയെ ഏറ്റവും സുന്ദരിയായി കാണാൻ കഴിയുന്ന നിമിഷമാണത്. കടൽതീരത്താണെങ്കിൽ അസ്തമിക്കാൻ പോകുന്ന ചുവന്ന സൂര്യന്റെ ചുവന്ന കിരണങ്ങൾ ആകാശത്തിലും വെള്ളത്തിലുമായി പടർന്ന് കിടക്കുന്ന കാഴ്ച്ച അതിമനോഹരമാണ്. അത്തരത്തിൽ സൂര്യാസ്തമയം കാണാൻ സാധിക്കുന്ന കേരളത്തിലെ വിവിധ ബീച്ചുകളും കായലോരങ്ങളും പരിചയപ്പെടാം.
വേളി തടാകം: തിരുവനന്തപുരം ജില്ലയിലെ വേളി തടാകത്തിനരികിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ച്ച അതിമനോഹരമാണ്. അസ്തമയം കാണാൻ പറ്റിയ തിരുവനന്തപുരത്തെ സുന്ദരമായ ഒരു സ്ഥലമാണ് വേളി തടാകം. തിരുവനന്തപുരത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയായാണ് ഈ വേളി സ്ഥിതി ചെയ്യുന്നത്.
ALSO READ: ഹിറ്റായി മാതേരനിലെ ടോയ് ട്രെയിൻ യാത്ര; ബുക്കിംഗ്, ടിക്കറ്റ് നിരക്കുകൾ
വർക്കല ബീച്ച്: തിരുവനന്തപുരത്ത് നിന്ന് അസ്തമയം കാണാൻ പോകാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് വർക്കല ബീച്ച്. വർക്കല ക്ലിഫിൽ നിന്നുള്ള കാഴ്ച്ചകൾ വളരെ മനോഹരമാണ്. വിദേശ വിനോദസഞ്ചാരികൾക്ക് അടക്കം വളരെ പ്രീയപ്പെട്ട ഒരിടമാണ്. സ്വർണ മണൽത്തരകളോട് കൂടിയ വർക്കലയിലെ ബീച്ച് നിങ്ങളെ ആകർഷിക്കുന്നത്.
കൊച്ചി മറൈൻ ഡ്രൈവ്: കൊച്ചിയിലെ മറൈൻഡ്രൈവിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ച്ച വളരെ മികച്ചതാണ്. ചീന വലകൾക്കിടയിലൂടെയുള്ള സൂര്യൻ്റെ അതിശയിപ്പിക്കുന്ന കാഴ്ച്ച ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.
കീഴുന്ന ബീച്ച്: പയ്യാമ്പലം ബീച്ചിനോട് ചേർന്ന് കിടക്കുന്ന ഒരു ബീച്ചാണ് കീഴുന്ന ബീച്ച്. മഴ മേഘങ്ങളില്ലെങ്കിൽ കീഴുന്ന ബീച്ചിലെ അസ്തമയ കാഴ്ച വളരെ മനോഹരമാണ്.
മുഴപ്പിലങ്ങാട് ബീച്ച്: ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഡ്രൈവ് ഇൻ ബീച്ച് ആണ് മുഴപ്പിലങ്ങാട് ബീച്ച്. ഇവിടെ നിന്നുള്ള അസ്തമയ കാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. ദേശീയ പാതയിലൂടെ പോകുമ്പോൾ കണ്ണൂരിനും തലശ്ശേരിക്കും ഇടയിലായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.