AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Travel Tips: ഊട്ടിയാണോ കൂർഗാണോ നിങ്ങൾക്കിഷ്ട്ടം: അടുത്ത യാത്രയ്ക്ക് പോകേണ്ടത് ഇവിടേക്ക്

Ooty vs Coorg Specialities: ചെടികളുടെയും പൂക്കളുടെയും വിസ്മയിക്കുന്ന ഒരു മാസ്മരിക ലോകം തന്നെ ഊട്ടിയിലെത്തിയാൽ കാണാനാകും. ഇന്ത്യയിലെ സ്കോട്ട്ലൻഡെന്നാണ് കൂർഗ് അറിയപ്പെടുന്നത്. പച്ചപ്പിൻ്റെ വശ്യത നിറഞ്ഞ വനങ്ങളും മൂടൽമഞ്ഞും കാപ്പി തോട്ടങ്ങളും കൂർ​ഗിനെ അഴകുറ്റതാക്കുന്നു.

Travel Tips: ഊട്ടിയാണോ കൂർഗാണോ നിങ്ങൾക്കിഷ്ട്ടം: അടുത്ത യാത്രയ്ക്ക് പോകേണ്ടത് ഇവിടേക്ക്
Travel Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 24 Nov 2025 21:51 PM

ദക്ഷിണേന്ത്യൻ മേഖലയിലെ ഏറ്റവും മനോഹരമായതും ആകർഷകമായതുമായ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഊട്ടിയും കൂർഗും. യാത്രയ്ക്കൊരുങ്ങുന്ന ഏതൊരാൾക്കും മനസ്സിനെ കീഴ്പ്പെടുത്തുന്ന എന്തോ ഒരു സൗന്ദര്യം ഈ രണ്ട് സ്ഥലങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട്. എന്നാൽ പലപ്പോഴും ഇവയിലേത് തിരഞ്ഞെടുക്കണമെന്നത് ആശയക്കുഴപ്പലാക്കുന്നു. പച്ചപ്പും, തണുപ്പും, മാനം മുട്ടി നിൽക്കുന്ന മലനിരകളും, കൗതുകമൂറുന്ന കാഴ്ച്ചകളും എന്നിങ്ങനെ വ്യത്യസ്തമായ അനുഭവങ്ങളാണ് രണ്ടിടങ്ങളും വാ​​ഗ്ദാനം ചെയ്യുന്നത്.

ചെടികളുടെയും പൂക്കളുടെയും വിസ്മയിക്കുന്ന ഒരു മാസ്മരിക ലോകം തന്നെ ഊട്ടിയിലെത്തിയാൽ കാണാനാകും. ഇന്ത്യയിലെ സ്കോട്ട്ലൻഡെന്നാണ് കൂർഗ് അറിയപ്പെടുന്നത്. പച്ചപ്പിൻ്റെ വശ്യത നിറഞ്ഞ വനങ്ങളും മൂടൽമഞ്ഞും കാപ്പി തോട്ടങ്ങളും കൂർ​ഗിനെ അഴകുറ്റതാക്കുന്നു. രണ്ട് സ്ഥലങ്ങൾക്കും വ്യത്യസ്ത ഭാ​വങ്ങളും അനുഭവങ്ങളും സമ്മാനിക്കാനുള്ള കഴിവുണ്ട്. നിങ്ങൾക്ക് എന്താണോ വേണ്ടത് അതെല്ലാം ഊട്ടിയിലും കൂർ​ഗിലുമുണ്ട്. യാത്രയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഇവയിൽ രണ്ടും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.

ഊട്ടിയിലെ കാഴ്ച്ചകൾ

കാഴ്ചക്കാര്‍ക്ക് എന്നും അത്ഭുതവും വിസ്മയവുമാണ് ഊട്ടി. അതിന്റെ പ്രധാന കാരണം, ഏത് സമയത്തുമുള്ള അവിടുത്തെ കാലാവസ്ഥ തന്നെ ആവാം. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ്‌ ഊട്ടി അറിയപ്പെടുന്നത്. ഊട്ടിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്ന് ഇവിടുത്തെ ബോട്ടാണിക്കൽ ഗാർഡനാണ്. ഊട്ടിയുടെ എല്ലാ സൗന്ദര്യവും ഈയൊരൊറ്റ സ്ഥലത്തെത്തിയാൽ ആസ്വദിക്കാനാകും. ഡൊഡ്ഡബെട്ടയുടെ താഴ്ന്ന ചെരിവുകളിൽ 55 ഏക്കർ സ്ഥലത്തായാണ് ബോട്ടാണിക്കൽ ഗാർഡൻ വ്യാപിച്ചു കിടക്കുന്നത്.

ALSO READ: ഇനി വന്ദേഭാരതിൽ കിടന്ന് പോകാം… വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ സസ്പെൻസ് എന്തെല്ലാം?

നവംബർ ഡിസംബർ മാസത്തിലെ യാത്രയ്ക്ക് പറ്റിയ സ്ഥലമാണ് ഊട്ടി. ഏകദേശം 65 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഊട്ടി ലേക്ക് മറ്റൊരു ആകർഷണമാണ്. പൈക്കര ലേക്ക്, ഡൊഡ്ഡബെട്ടാ പീക്ക്, ഷൂട്ടിങ് പോയന്റ്, ടീ മ്യൂസിയം, വാക്സ് വേൾഡ് മ്യൂസിയം, എന്നിങ്ങനെ കണ്ടുതീർക്കാൻ നിരവധി സ്ഥലങ്ങളാണ് ഊട്ടിയിലുള്ളത്.

കൂർ​ഗിലെ കാഴ്ച്ചകൾ

പൂത്തുനിൽക്കുന്ന പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന കൂർഗ് മുതൽ മഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന കുന്നിൻ ചരിവുകൾ വരെ കൂർ​ഗിലെ അതിമനോഹരമായ കാഴ്ച്ചകളാണ്. ഇന്ത്യയിലെ സ്കോട്ട്ലന്റ് എന്നാണ് കൂർ​ഗ് അറിയപ്പെടുന്നത്. പച്ചപ്പ് നിറഞ്ഞ പ്രകൃതിയുടെ വശ്യതയും മഞ്ഞുമൂടിയ കാപ്പിത്തോട്ടങ്ങളും കൂർ​ഗിനെ ആകർഷിക്കുന്ന പ്രധാന കാരണങ്ങളാണ്. കേരളാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതിനാൽ മലയാളികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ് ഇത്.

ആബി വെള്ളച്ചാട്ടം, ഇരുപ്പ് വെള്ളച്ചാട്ടം, നാഗർഹോള ദേശീയ ഉദ്യാനം, നിസർഗധാമ വനങ്ങൾ തുടങ്ങിയവയാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ. റിവർ റാഫ്റ്റിംഗ്, ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും കൂർ​ഗിലെത്തിയാൽ ആസ്വദിക്കാം. ആനകളുടെയും കടുവകളുടെയും നിരവധി പക്ഷികളുടെയും ആവാസ കേന്ദ്രമായ കൂർ​ഗിലെ നാഗർഹോള ദേശീയോദ്യാനം മൃ​ഗസ്നേഹികളുടെ പ്രധാന കേന്ദ്രമാണ്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കാപ്പിത്തോട്ടങ്ങളാണ് കൂർഗിലെ മറ്റൊരു സവിശേഷത.