Railway Update: ധൻബാദ് എക്സ്പ്രസ് സർവീസ് പൂർണമായി ക്യാൻസലാക്കി; ടിക്കറ്റ് ബുക്ക് ചെയ്തവർ ശ്രദ്ധിക്കുക

Dhanbad Express Cancelled: ധൻബാദ് എക്സ്പ്രസിൻ്റെ സർവീസ് പൂർണമായി നിർത്തലാക്കുന്നു. ദക്ഷിണ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചത്.

Railway Update: ധൻബാദ് എക്സ്പ്രസ് സർവീസ് പൂർണമായി ക്യാൻസലാക്കി; ടിക്കറ്റ് ബുക്ക് ചെയ്തവർ ശ്രദ്ധിക്കുക

ധൻബാദ് എക്സ്പ്രസ്

Updated On: 

22 Sep 2025 19:45 PM

ധൻബാദ് എക്സ്പ്രസിൻ്റെ സർവീസ് പൂർണമായി ക്യാൻസലാക്കുന്നു എന്ന് ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ദക്ഷിണ റെയിൽവേ നിർണായകമായ അപ്ഡേറ്റ് അറിയിച്ചത്. കഴിഞ്ഞ ദിവസം നേത്രാവതി എക്സ്പ്രസ് പാതിവഴിയിൽ സർവീസ് അവസാനിപ്പിച്ചിരുന്നു.

ഈ മാസം 23ന് പുറപ്പെടുന്ന രണ്ട് ധൻബാദ് എക്സ്പ്രസുകളും ക്യാൻസൽ ചെയ്തതായി റെയിൽവേ അറിയിച്ചു. കോയമ്പത്തൂരിൽ നിന്ന് ഝാർഖണ്ഡിലെ ധൻബാദിലേക്ക് പോകുന്ന ട്രെയിൻ നമ്പർ 03680 പൂർണമായി ക്യാൻസൽ ചെയ്തു. 23ന് രാവിലെ 7.50നാണ് സർവീസ് തീരുമാനിച്ചിരുന്നത്. 23ന് തന്നെ രാവിലെ ആറ് മണിക്ക് സർവീസ് തീരുമാനിച്ചിരുന്ന ട്രെയിൻ നമ്പർ 13352 ആലപ്പുഴ- ധൻബാദ് എക്സ്പ്രസും പൂർണമായി ക്യാൻസൽ ചെയ്തു. സാങ്കേതികബുദ്ധിമുട്ടുകൾ കാരണമാണ് സർവീസുകൾ ക്യാൻസൽ ചെയ്തത്.

Also Read: GST Price Cut: ജിഎസ്ടി പരിഷ്കരണം തുണച്ചു; റെയിൽനീർ കുടിവെള്ളത്തിന് വിലകുറച്ച് റെയിൽവേ

യാത്രക്കാർക്ക് ആശ്വാസമായി കഴിഞ്ഞ ദിവസം കുടിവെള്ളത്തിന് വിലകുറച്ചിരുന്നു. റെയിൽവേ കുടിവെള്ള ബ്രാൻഡായ റെയിൽനീർ ഉൾപ്പെടെ പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും വിൽക്കുന്ന കുടിവെള്ളത്തിനാണ് വില കുറച്ചത്. ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായാണ് ഈ മാറ്റം.

ഒരു ലിറ്റർ റെയിൽനീർ കുപ്പിയുടെ വില 15 രൂപയിൽ നിന്ന് 14 രൂപയായി കുറച്ചു. 500 മില്ലി ലിറ്റർ കുപ്പിയുടെ വില 10 രൂപയിൽ നിന്ന് 9 രൂപയായും കുറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന മറ്റ് അംഗീകൃത കുടിവെള്ള ബ്രാൻഡുകൾക്കും ഈ വില മാറ്റം ബാധകമാണ്. സെപ്റ്റംബർ 22 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു.

ദക്ഷിണ റെയിൽവേയുടെ പോസ്റ്റ്

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും