AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Visa-Free Destinations: ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്; കൂടുതലറിയാം

Visa-Free Destinations For Indians: ചില രാജ്യങ്ങളിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. യാത്രയുമായി ബന്ധപ്പെട്ട വിസ നടപടികളെ കുറിച്ച് ഓർക്കുമ്പോൾ തന്നെ പലരും പിന്മാറുന്നു. എന്നാൽ നമ്മൾ ഇന്ത്യക്കാർക്ക് വിസയില്ലാതെയും ചില രാജ്യങ്ങൾ പോകാനാകും.

Visa-Free Destinations: ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്; കൂടുതലറിയാം
പ്രതീകാത്മക ചിത്രംImage Credit source: Klaus Vedfelt/DigitalVision/Getty Images
neethu-vijayan
Neethu Vijayan | Published: 23 Sep 2025 13:57 PM

യാത്രകൾ ഏത് സ്ഥലത്തേക്കായാലും അതിമനോഹരമാണ്. മനസ്സിനും ശരീരത്തിനും ഒരുപോലെ മികച്ചതായി മറ്റൊന്നുമില്ല. അന്താരാഷ്ട്ര യാത്ര നടത്താൻ ആ​ഗ്രഹമില്ലാത്തവർ ആരാണുള്ളത്. എല്ലാവർക്കും വളരെ ഇഷ്ടമാണ്. എന്നാൽ ചില രാജ്യങ്ങളിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. യാത്രയുമായി ബന്ധപ്പെട്ട വിസ നടപടികളെ കുറിച്ച് ഓർക്കുമ്പോൾ തന്നെ പലരും പിന്മാറുന്നു. എന്നാൽ നമ്മൾ ഇന്ത്യക്കാർക്ക് വിസയില്ലാതെയും ചില രാജ്യങ്ങൾ പോകാനാകും. കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ പറ്റുന്ന അത്തരം രാജ്യങ്ങളെക്കുറിച്ചറിയാം.

വിസയില്ലാതെ 59 സ്ഥലങ്ങളിലാണ് ഇന്ത്യക്കാർക്ക് സഞ്ചരിക്കാനാവുക. ആഫ്രിക്കയിലെ 19 രാജ്യങ്ങളിലേക്കും, ഏഷ്യയിലെ 18 രാജ്യങ്ങളിലേക്കും, വടക്കേ അമേരിക്കയിലെ 10 രാജ്യങ്ങളിലേക്കും, ഓഷ്യാനിയ മേഖലയിലെ 10 രാജ്യങ്ങളിലേക്കും, ദക്ഷിണ അമേരിക്കയിലെ ഒരു രാജ്യത്തേക്കും അടക്കം ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്നതാണ്.

Also Read: ഊട്ടിയ്ക്കും കൊടൈക്കനാലിനും പിന്നാലെ വാൽപ്പാറയിലും ഇ-പാസ്

വിസയില്ലാതെ യാത്ര ചെയ്യാം

അംഗോള (ആഫ്രിക്ക), ബാർബഡോസ് (വടക്കേ അമേരിക്ക), ഭൂട്ടാൻ (ഏഷ്യ), ബൊളീവിയ (ദക്ഷിണ അമേരിക്ക), ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ (വടക്കേ അമേരിക്ക), ബുറുണ്ടി (ആഫ്രിക്ക), കംബോഡിയ (ഏഷ്യ), കേപ് വെർദെ ദ്വീപുകൾ (ആഫ്രിക്ക), കൊമോറോ ദ്വീപുകൾ (ആഫ്രിക്ക), കുക്ക് ദ്വീപുകൾ (ഓസിയൗട്ടാ), ഡിജികാബ്‌നി (ഒസിയോറി) അമേരിക്ക), എത്യോപ്യ (ആഫ്രിക്ക), ഫിജി (ഓഷ്യാനിയ), ഗ്രെനഡ (വടക്കേ അമേരിക്ക), ഗിനിയ ബിസാവു (ആഫ്രിക്ക), ഹെയ്തി (വടക്കേ അമേരിക്ക), ഇന്തോനേഷ്യ (ഏഷ്യ), ഇറാൻ (ഏഷ്യ), ജമൈക്ക (വടക്കേ അമേരിക്ക), ജോർദാൻ (ഏഷ്യ), കസാക്കിസ്ഥാൻ (ഏഷ്യ), കെനിയ (ആഫ്രിക്ക), ലാസിയാവോസ് (ഒസെനിയാസ്), (ഏഷ്യ), മഡഗാസ്കർ (ആഫ്രിക്ക)

മലേഷ്യ (ഏഷ്യ), മാലിദ്വീപ് (ഏഷ്യ), മാർഷൽ ദ്വീപുകൾ (ഓഷ്യാനിയ), മൗറീഷ്യസ് (ഏഷ്യ), മൈക്രോനേഷ്യ (ഓഷ്യാനിയ), മംഗോളിയ (ഏഷ്യ), മോണ്ട്സെറാത്ത് (വടക്കേ അമേരിക്ക), മൊസാംബിക് (ആഫ്രിക്ക), മ്യാൻമർ (ഏഷ്യ), നമീബിയ (ആഫ്രിക്ക), നേപ്പാൾ (ഏഷ്യാനി), നിയാവെ (ഏഷ്യ), ഫിലിപ്പീൻസ് (ഏഷ്യ), ഖത്തർ (ഏഷ്യ), റുവാണ്ട (ആഫ്രിക്ക), സമോവ (ഓഷ്യാനിയ), സെനഗൽ (ആഫ്രിക്ക), സീഷെൽസ് (ആഫ്രിക്ക), സിയറ ലിയോൺ (ആഫ്രിക്ക), സൊമാലിയ (ആഫ്രിക്ക), ശ്രീലങ്ക (ഏഷ്യ), സെൻ്റ് കിറ്റ്‌സ് ആൻഡ് നെവിസ് (വടക്കേ അമേരിക്ക), സെൻ്റ് ലൂസിയ, സെൻ്റ്. ടാൻസാനിയ (ആഫ്രിക്ക), തായ്‌ലൻഡ് (ഏഷ്യ), ടിമോർ ലെസ്‌റ്റെ (ഏഷ്യ), ട്രിനിഡാഡ് ആൻഡ് ടൊബാഗോ (ആഫ്രിക്ക), തുവാലു (ഓഷ്യാനിയ), വാനുവാട്ടു (ഓഷ്യാനിയ), സിംബാബ്‌വെ (ആഫ്രിക്ക) എന്നീ രാജ്യങ്ങളിലാണ് ഇന്ത്യക്കാർ വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നത്.