AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Punalur Travel: പശ്ചിമഘട്ടത്തിൻ്റെ മടിത്തട്ടിലെ മരതകപ്പച്ച; മലയോര സൗന്ദര്യം നുകരാൻ പുനലൂരിലേക്ക് ഒരു യാത്ര

Best Time To Visit Punalur: തമിഴ്‌നാടിന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ മലയോര പ്രദേശം ചരിത്രവും പ്രകൃതിയും ഒരേപോലെ കൈകോർക്കുന്ന വിസ്മയ കാഴ്ച്ചയാണ് ഓരോ യാത്രക്കാർക്കും സമ്മാനിക്കുന്നത്. വേനലിലും കുളിരേകുന്ന കാനന പാതകളും വെള്ളച്ചാട്ടങ്ങളും തേടി നമുക്ക് പുനലൂരിലേക്ക് ഒരു യാത്ര പോയാലോ.

Punalur Travel: പശ്ചിമഘട്ടത്തിൻ്റെ മടിത്തട്ടിലെ മരതകപ്പച്ച; മലയോര സൗന്ദര്യം നുകരാൻ പുനലൂരിലേക്ക് ഒരു യാത്ര
Punalur
Neethu Vijayan
Neethu Vijayan | Published: 27 Jan 2026 | 01:50 PM

കേരളത്തിന്റെ കിഴക്കൻ മലനിരകളുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുത്ത നാടാണ് കൊല്ലം ജില്ലയിലെ പുനലൂർ. തൂക്കുപാലത്തിന്റെ തലയെടുപ്പും, കല്ലാടയാറിന്റെ താളവും, പശ്ചിമഘട്ടത്തിന്റെ തണുത്ത കാറ്റും പുനലൂരിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുകയാണ്. തമിഴ്‌നാടിന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ മലയോര പ്രദേശം ചരിത്രവും പ്രകൃതിയും ഒരേപോലെ കൈകോർക്കുന്ന വിസ്മയ കാഴ്ച്ചയാണ് ഓരോ യാത്രക്കാർക്കും സമ്മാനിക്കുന്നത്. വേനലിലും കുളിരേകുന്ന കാനന പാതകളും വെള്ളച്ചാട്ടങ്ങളും തേടി നമുക്ക് പുനലൂരിലേക്ക് ഒരു യാത്ര പോയാലോ.

പുനലൂരിൽ കണ്ടിരിക്കേണ്ട പ്രധാന കാഴ്ചകൾ

പുനലൂർ തൂക്കുപാലം: പുനലൂർ എന്ന് പറയുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക തൂക്കുപാലമാണ്. 1877-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ അത്ഭുതം ഇന്നും തലയെടുപ്പോടെ ന​ഗര മദ്ധ്യത്തിൽ നിൽക്കുന്നു. കല്ലാടയാറിന് കുറുകെയുള്ള ഈ പാലത്തിലൂടെയുള്ള നടത്തം ആ​ഗ്രഹിച്ച് ദിവസേന നിരവധി ആളുകളാണ് എത്തുന്നത്.

തെന്മല ഇക്കോ ടൂറിസം: പുനലൂരിൽ നിന്ന് അല്പം മാറിയാണെങ്കിലും തെന്മല സന്ദർശിക്കാതെ മടങ്ങാനാവില്ല. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണിത്. ബോട്ടിംഗ്, അഡ്വഞ്ചർ പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

ALSO READ: രണ്ട് നാടുകൾ, ഒരു സവിശേഷത: കുട്ടനാടും നെതർലൻഡ്‌സും തമ്മിലുള്ള ആ രഹസ്യബന്ധം അറിയാമോ?

പാലരുവി വെള്ളച്ചാട്ടം: പേര് സൂചിപ്പിക്കുന്നത് പോലെ പാൽ പതഞ്ഞൊഴുകുന്ന പോലെയുള്ള മനോഹരമായ വെള്ളച്ചാട്ടമാണിത്. പശ്ചിമഘട്ടത്തിന്റെ ഉൾവനങ്ങളിൽ നിന്നൊഴുകി വരുന്ന ഈ ജലധാരക്ക് ഔഷധഗുണമുണ്ടെന്നുപോലും വിശ്വസിക്കപ്പെടുന്നു.

ആര്യങ്കാവ് ശാസ്താ ക്ഷേത്രവും വനപാതയും: ശബരിമല ധർമ്മശാസ്താവിന്റെ അഞ്ച് പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ആര്യങ്കാവ്. കാടിനുള്ളിലൂടെയുള്ള ഡ്രൈവിംഗും ഇവിടുത്തെ പുരാതനമായ വാസ്തുവിദ്യയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതാണ്.

യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

എപ്പോൾ പോകണം: മഴക്കാലത്തിന് ശേഷമുള്ള സമയമാണ് (ഒക്ടോബർ മുതൽ മാർച്ച് വരെ) പുനലൂർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

യാത്ര: കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്കുള്ള റെയിൽ പാതയിലൂടെയുള്ള യാത്ര അതിമനോഹരമാണ്. ഇന്ത്യയിലെ തന്നെ മികച്ച ‘ഗ്രീൻ റൂട്ട്’ ആണിത്.

ഭക്ഷണം: നാടൻ വിഭവങ്ങളും തമിഴ് രുചികൾ കലർന്ന ഭക്ഷണവുമാണ് കൂടുതൽ ഈ റൂട്ടിൽ ലഭിക്കുന്നത്.