AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Munnar Trip: കേരളത്തിൻ്റെ സ്വന്തം കശ്മീർ; ശിക്കാര യാത്രയും ചെയ്യാം, മൂന്നാറിൻ്റെ ഭം​ഗി കാണാൻ ഒറ്റ ദിവസം മതി

Munnar Kashmir Of Kerala: ഏത് സമയത്ത് ചെന്നാലും മൂന്നാറിലെ കാലാവസ്ഥയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഇവിടെയെത്തിയാൽ ചൂടെന്തെന്ന് അറിയില്ല. കോടയും കുളിരും പ്രകൃതിയുടെ വശ്യതയും ഓരോ സഞ്ചാരികളെയും ഇവിടേക്ക് മാടി വിളിക്കും. മൂന്നാറിലെ തെയിലത്തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ള യാത്ര നൽകുന്ന കാഴ്ച്ചവിരുന്ന് മറ്റെവിടെയും നമുക്ക് ആസ്വദിക്കാനാകില്ല.

Munnar Trip: കേരളത്തിൻ്റെ സ്വന്തം കശ്മീർ; ശിക്കാര യാത്രയും ചെയ്യാം, മൂന്നാറിൻ്റെ ഭം​ഗി കാണാൻ ഒറ്റ ദിവസം മതി
MunnarImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 19 Jan 2026 | 01:33 PM

കേരളത്തിലേക്ക് യാത്ര പുറപ്പെടുന്ന വിദേശികളായാലും അന്യ സംസ്ഥാനത്ത് നിന്നുള്ളവരാണെങ്കിലും മൂന്നാർ കാണാതെ അവർ മടങ്ങാറില്ല. കാരണം കേരളത്തിൻ്റെ കശ്മീർ എന്നാണ് ഇടുക്കിയിലെ മൂന്നാർ അറിയപ്പെടുന്നത്. സഞ്ചാരികൾ തന്നെയാണ് മൂന്നാറിന് ഇങ്ങനൊരു വിശേഷണം നൽകിയത്. പേരുപോലെ തന്നെ കശ്മീരിലെത്തിയ അനുഭൂതിയാണ് മൂന്നാറിലെത്തുന്ന ഏതൊരു യാത്രക്കാരനും പ്രദേശം നൽകുന്ന അനുഭവം. പ്രത്യേകിച്ച് തണുപ്പുള്ള സമയങ്ങളിൽ.

ഏത് സമയത്ത് ചെന്നാലും മൂന്നാറിലെ കാലാവസ്ഥയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഇവിടെയെത്തിയാൽ ചൂടെന്തെന്ന് അറിയില്ല. കോടയും കുളിരും പ്രകൃതിയുടെ വശ്യതയും ഓരോ സഞ്ചാരികളെയും ഇവിടേക്ക് മാടി വിളിക്കും. മൂന്നാറിലെ തെയിലത്തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ള യാത്ര നൽകുന്ന കാഴ്ച്ചവിരുന്ന് മറ്റെവിടെയും നമുക്ക് ആസ്വദിക്കാനാകില്ല.

തട്ടുതട്ടായി കിടക്കുന്ന കൃഷി ഭൂമിയും, വെള്ളച്ചാട്ടങ്ങളും, മലനിരകളും, കോടമൂടിയ വനങ്ങളും മൂന്നാറിൻ്റെ പ്രത്യേകതയാണ്. മൂന്നാറിൻ്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒറ്റ ദിവസം മതി. അങ്ങനെ ഒറ്റ ദിവസകൊണ്ട് മാത്രം ചുറ്റി കാണാൻ സാധിക്കുന്ന മൂന്നാറിലെ ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് ഒന്ന് പരിചയപ്പെടാം.

ALSO READ: ‘സ്വർണം’ വിളയും കേരള മണ്ണ്; മറയൂരിലെ ഈ രഹസ്യത്തിന് പിന്നിൽ എന്ത്

ഫോട്ടോ പോയിന്റ്

മൂന്നാർ നഗരമധ്യത്തിൽ നിന്ന് വെറും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ഫോട്ടോ പോയിന്റിൽ എത്തിച്ചേരാം. ആദ്യം തന്നെ ഇവിടേക്ക് പോകാം. ഭംഗിയായി പരിപാലിക്കുന്ന തേയിലത്തോട്ടങ്ങളും ഉയരമുള്ള യൂക്കാലിപ്റ്റസ് മരങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ മനോഹരമായ സ്ഥലത്തിൻ്റെ പശ്ചാതലത്തിൽ നിന്നുകൊണ്ട് ഫോട്ടോ എടുക്കാൻ ദിവസേന ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. സൂര്യൻ്റെ പ്രഭാത കിരണങ്ങൾ കാണാനും അതിൻ്റെ മനോഹാരിത ആസ്വദിക്കാനും ഇതിലും നല്ലൊരു സ്ഥലം വേറെയില്ല.

മാട്ടുപ്പെട്ടി അണക്കെട്ട്

അടുത്തതായി, മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് ആകാം യാത്ര. പച്ചപ്പുതച്ച് കിടക്കുന്ന കുന്നുകളുടെ താഴെത്തട്ടിലാണ് മാട്ടുപ്പെട്ട് ഡാം സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലേക്കുള്ള ജലവൈദ്യുതിയുടെ പ്രധാന സ്രോതസ്സാണിത്. നഗരത്തിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയാണ് ഈ സ്ഥലമുള്ളത്. ആനമുടിയോട് ചേർന്ന് മൂന്നാറിന്റെ മടിത്തട്ടിലെന്നവണ്ണം കിടക്കുന്ന മാട്ടുപ്പെട്ടിയുടെ കാഴ്ചകൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് എന്നും കൗതുകമാണ്.

കുണ്ടള ഡാം

മൂന്നാർ-ടോപ് സ്റ്റേഷൻ റൂട്ടിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് കുണ്ടള ഡാം. ദേവികുളം പഞ്ചായത്തിൻറെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഇവിടം മൂന്നാറിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലമാണ്. കൂടാതെ ഇവിടെയെത്തിയാൽ കശ്മീരിലെ പോലെ ശിക്കാര യാത്രയും വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

എക്കോ പോയിന്റ്

മൂന്നാർ-കൊടൈക്കനാൽ റോഡിലെ ടോപ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് എക്കോ പോയിന്റ് സ്ഥിതി ചെയ്യുന്നത്. 1700 മീറ്റർ ഉയരത്തിലുള്ള ടോപ് സ്റ്റേഷൻ ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ്. മനംമയക്കുന്ന കാഴ്ചകളുടെ സ്വർഗ്ഗലോകമാണ് ടോപ് സ്റ്റേഷൻ. മൂന്നാറിൽ ഇത്രയും ഭംഗിയിൽ പ്രകൃതി ആസ്വദിക്കുവാനും സമയം ചിലവഴിക്കുവാനും പറ്റിയ സ്ഥലം വേറെയില്ലെന്ന് തന്നെ പറയാം.