AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Train Travel: മൂക്കിൽ ടിഷ്യൂ… മണക്കാൻ ബാം; മൂക്കുപ്പൊത്തി വർക്കലയിലേക്കുള്ള ട്രെയിൻ യാത്ര

Travel Vlogger About Indian Train Trip: കൊച്ചിയിൽ നിന്ന് വർക്കലയിലേക്കുള്ള ട്രെയിനിലാണ് ഇവർ കയറിയത്. ആഴ്ച്ചയുടെ അവസാനമായതിനാൽ ട്രെയിനിൽ അത്യാവശ്യം നല്ല രീതിയിൽ തിരക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജനറൽ കോച്ചിലാണ് ഇമ്മയ്ക്കും കൂടെയുണ്ടായിരുന്ന സുഹൃത്തുകൾക്കും ടിക്കറ്റ് ലഭിച്ചത്.

Train Travel: മൂക്കിൽ ടിഷ്യൂ… മണക്കാൻ ബാം; മൂക്കുപ്പൊത്തി വർക്കലയിലേക്കുള്ള ട്രെയിൻ യാത്ര
വ്ലോ​ഗർ ഇമ്മയും സംഘവും ട്രെയിൻ യാത്രയിൽImage Credit source: Instagram (Discover the Emma)
Neethu Vijayan
Neethu Vijayan | Updated On: 27 Oct 2025 | 01:54 PM

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ​ഗതാ​ഗതത്തിനായി ഉപയോ​ഗിക്കുന്നത് ട്രെയിനാണ്. എന്നാൽ അതിലെ യാത്ര അത്ര എളുപ്പമല്ല. പൊതുവേ തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റ് ലഭിക്കാൻ വളരെ പ്രയാസമാണ്. അതിനാൽ തന്നെ കിട്ടുന്ന ട്രെയിനിൽ ഉള്ള സ്ഥലത്തിരുന്നാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ ട്രെയിൻ യാത്രയെക്കുറിച്ച് മോശം അഭിപ്രായമാണ് പലരും പങ്കുവയ്ക്കുന്നത്. അത്തരത്തിൽ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ട്രാവൽ വ്ലോ​ഗറായ ഇമ്മയാണ് തൻ്റെ ഇൻസ്റ്റാ​ഗ്രാമിൽ ട്രെയിൻ യാത്രയെക്കുറിച്ചുള്ള മോശം അനുഭവം വെളിപ്പെടുത്തികൊണ്ട് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്ന് വർക്കലയിലേക്കുള്ള ട്രെയിനിലാണ് ഇവർ കയറിയത്. ആഴ്ച്ചയുടെ അവസാനമായതിനാൽ ട്രെയിനിൽ അത്യാവശ്യം നല്ല രീതിയിൽ തിരക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജനറൽ കോച്ചിലാണ് ഇമ്മയ്ക്കും കൂടെയുണ്ടായിരുന്ന സുഹൃത്തുകൾക്കും ടിക്കറ്റ് ലഭിച്ചത്.

ജനറൽ കോച്ചുകളിലും നല്ല തിരക്കായതിനാൽ ഇരിക്കാനും സീറ്റ് ലഭിച്ചില്ല. ഇമ്മയ്ക്കും കൂട്ടർക്കും കിട്ടിയതാകട്ടെ ടോയ്ലറ്റിനടുത്തുള്ള സ്ഥലവും. “കൊച്ചിയിൽ നിന്ന് വർക്കലയിലേക്കുള്ള ട്രെയിനിൽ സീറ്റ് കിട്ടിയില്ല, അതുകൊണ്ട് ഞങ്ങൾ ടോയ്‌ലറ്റിനടുത്താണ് നിന്നത്. ട്രെയിനിൽ കയറിയപ്പോൾ തന്നെ വിയർപ്പിൻ്റെ ദുർ​ഗന്ധം മൂക്കിലേക്ക് തുളച്ചുകയറി. കൊടും ചൂടും, തിരക്കും, വിയർപ്പിൻ്റെ ദുർ​ഗന്ധവും കാരണം ആകെ മുഷിപ്പ് തോന്നി.

ALSO READ: ശ്രീരാമൻ്റെ അമ്പും വില്ലിൻ്റെയും രൂപം; ഇതാണ് യുപിയിലെ ഗ്ലാസ് ബ്രിഡ്ജ്, ലോകത്തിൽ തന്നെ ആദ്യം

ടോയ്‌ലറ്റിൽ നിന്ന് ദുർ​ഗന്ധം വമിച്ചുകൊണ്ടിരുന്നു. സിങ്കിൽ നിന്നാകട്ടെ മലിനമായ വെള്ളം പുറത്തേക്ക് ഒഴുകുന്നു. ആകെ മൊത്തം ട്രെയിൽ കുഴപ്പങ്ങൾ മാത്രം. പക്ഷേ രസകരമായ കാര്യം എന്താണെന്നു വച്ചാൽ, കുറച്ചു കഴിഞ്ഞപ്പോൾ, ഞങ്ങളുടെ ചുറ്റുമുള്ള എല്ലാവരുമായും ഞങ്ങൾ സൗഹൃദത്തിലായി. ട്രെയിനിൽ മോശം അവസ്ഥയെക്കുറിച്ച് മറ്റുള്ളവർ തമാശകൾ പറയാൻ തുടങ്ങി. അതുകൊണ്ട് തന്നെ പല സാഹചര്യങ്ങളും തമാശകളിൽ അലിഞ്ഞുപോയി.

ട്രെയിനിൽ നിന്നുകൊണ്ടാണ് ഞാനിതെഴുതുന്നത്. പിന്നീടങ്ങോട്ട് വർക്കല എത്താനുള്ള കാത്തിരിപ്പ് ആരംഭിച്ചു. എസി കോച്ചിൽ സീറ്റെടുക്കാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതാണ് ഇതിനെല്ലാം കാരണം. ഇന്ത്യയിൽ വരുന്നവർ യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ ട്രെയിൻ നേരത്തെ ബുക്ക് ചെയ്യണം. ട്രെയിനുകൾ നല്ലതാണ്. 2023-ൽ ഞാൻ വന്നപ്പോൾ ഈ അനുഭവം എനിക്കുണ്ടായില്ല! പക്ഷേ ഇന്ന് ശനിയാഴ്ച ആയതുകൊണ്ട് തിരക്ക് കൂടുതലായിരുന്നു” ഇമ്മ തൻ്റെ വീഡിയോയിൽ പറഞ്ഞു.