Christmas Kerala Vibe: ഫോർട്ട് കൊച്ചി, മൂന്നാർ, ആലപ്പുഴ…; വേ​ഗം വിട്ടോ ക്രിസ്മസ് കാഴ്ച്ചകൾ കാണാൻ

Kerala Christmas Vibe Spot: അവധി ദിനങ്ങൾ ആരംഭിച്ചാൽ പിന്നെ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും വിദേശത്തുനിന്നെല്ലാം ഒട്ടേറെ സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തുന്നത്. പ്രത്യേകിച്ച് ക്രിസ്മസ് കാഴ്ച്ചകൾ കാണാനും ആഘോഷിക്കാനും. അത്തരത്തിൽ നമ്മുട‌െ കേരളത്തിൽ ക്രിസ്മസ് കാഴ്ച്ചകൾ ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളെക്കുറിച്ച് അറിയാം.

Christmas Kerala Vibe: ഫോർട്ട് കൊച്ചി, മൂന്നാർ, ആലപ്പുഴ...; വേ​ഗം വിട്ടോ ക്രിസ്മസ് കാഴ്ച്ചകൾ കാണാൻ

Christmas Celebration

Published: 

28 Nov 2025 21:47 PM

വീണ്ടുമൊരു ക്രിസ്മസ് പുതുവത്സര കാലം കൂടി വന്നെത്തിയിരിക്കുകയാണ്. നീണ്ട അവധിക്കാലമാണ് വരാൻ പോകുന്നത്. അതുകൊണ്ട് തന്നെ എങ്ങോട്ടേക്ക് എങ്ങനെ യാത്ര പോകണമെന്ന പ്ലാനിങ്ങിലാകും നിങ്ങൾ. അവധി ദിനങ്ങൾ ആരംഭിച്ചാൽ പിന്നെ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും വിദേശത്തുനിന്നെല്ലാം ഒട്ടേറെ സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തുന്നത്. പ്രത്യേകിച്ച് ക്രിസ്മസ് കാഴ്ച്ചകൾ കാണാനും ആഘോഷിക്കാനും. അത്തരത്തിൽ നമ്മുട‌െ കേരളത്തിൽ ക്രിസ്മസ് കാഴ്ച്ചകൾ ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളെക്കുറിച്ച് അറിയാം.

ഫോർട്ട് കൊച്ചി

ക്രിസ്മസും പുതുവർഷവും വന്നെത്തിയാൽ പിന്നെ കൊച്ചിക്കാർക്ക് ഉറക്കമില്ല. ഫോർട്ട് കൊച്ചിയിലാണ് ആഘോഷങ്ങൾ ഏറെയും. 10 ദിവസത്തോളം നീളുന്ന കാർണിവൽ തന്നെയാണ് ഫോർട്ട്കൊച്ചിയിലെ പ്രധാന ആകർഷണം. മാനം മുട്ടി നിൽക്കുന്ന ക്രിസ്മസ് ട്രീ, തെരുവുകളിൽ നീളുന്ന അലങ്കാര വിളക്കുകൾ, കാർണിവൽ വൈബ്, വ്യത്യസ്ത രുചിയിലുള്ള ഭക്ഷണം തുടങ്ങി പലതരം വിനോദങ്ങളാണ് നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ക്രിസ്മസ് ആഘോഷിക്കാം എന്നുള്ളതാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

മൂന്നാർ

അവധിക്കാലമായാൽ വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്ന സ്ഥലമാണ് മൂന്നാർ. ഇരവികുളം ദേശീയോദ്യാനം (രാജമല), മാട്ടുപ്പട്ടി, എക്കോ പോയിന്റ്, കുണ്ടള, ടോപ്സ്റ്റേഷൻ എന്നീ പ്രദേശങ്ങളാണ് പ്രധാന സ്പോട്ടുകൾ. ഹൈഡൽ പാർക്ക്, ബോട്ടാണിക്കൽ ഗാർഡൻ, സ്ട്രോബെറി പാർക്ക്, റോസ് ഗാർഡൻ (ഫ്ലവർ ഗാർഡൻ) എന്നിവയാണ് മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ.

Also Read: വിസയൊന്നും വേണ്ടാന്നേ…; തണുപ്പുകാലത്ത് പോകാൻ പറ്റിയ രാജ്യങ്ങൾ

തിരുവനന്തപുരം

ഇത്തവണത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 21 മുതൽ ജനുവരി ഒന്നു വരെയാണ് അരങ്ങേറുന്നത്. മെഗാ ദീപാലങ്കാരം, 120 അടി ഉയരമുള്ള ക്രിസ്മസ് ട്രീ, ആയിരത്തിലധികം ഇനം പക്ഷികൾ ഉള്ള ബേഡ്സ് ഗാർഡൻ, അമ്യൂസ്മെന്റ് പാർക്ക്, വ്യത്യസ്തമായ ഫുഡ് കോർട്ടുകൾ, വിവിധ സ്റ്റാളുകൾ എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണം.

ആലപ്പുഴ

ആലപ്പുഴയിൽ ഏറ്റവും കൂടുതൽ വിദേശികളെത്തുന്ന സമയമാണ് ഡിസംബർ. ഈ സമയത്തെ മഞ്ഞും തണുപ്പും ഒപ്പം കായലിലൂടെയുള്ള ബോട്ട് സവാരിയും കൂടിയാകുമ്പോൾ ആളുകൾ ഓടിയെത്തും. ഇവിടുത്തെ കടൽവിഭവങ്ങളും നാടൻ രുചികളും ഒക്കെയായി ഓർമ്മിക്കാൻ വേണ്ടതെല്ലാം നിങ്ങൾക്ക് ലഭിക്കുന്നു. ഡിസംബർ മാസത്തിലെ ആലപ്പുഴ യാത്ര നിങ്ങൾക്ക് ഒരിക്കലും മറക്കാനാകാത്ത ആവേശമാണ് നൽകുന്നത്. കുമരകം പക്ഷി സങ്കേതം, പുന്നമട കായൽ, ആലപ്പുഴ ബീച്ച് തുടങ്ങിയ ഇടങ്ങൾ കാണാൻ മറക്കരുത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും