AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Winter Trip: വിസയൊന്നും വേണ്ടാന്നേ…; തണുപ്പുകാലത്ത് പോകാൻ പറ്റിയ രാജ്യങ്ങൾ

Winter Trip Location: പതിവ് ജീവിതങ്ങളിൽ നിന്നുള്ള ഒരു ഇടവേള ആസ്വദിക്കാൻ പോകാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം. അതും വിസയോ മറ്റ് നൂലാമാലകളോ ഒന്നുമില്ലാതെ. പലരും അന്തർദേശീയ യാത്രകളെ ഭയപ്പെടുന്നത്, വിസയുടെ ബുദ്ധിമുട്ടുകൾ ഓർത്തിട്ടാണ്.

Winter Trip: വിസയൊന്നും വേണ്ടാന്നേ…; തണുപ്പുകാലത്ത് പോകാൻ പറ്റിയ രാജ്യങ്ങൾ
Winter TripImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 27 Nov 2025 21:50 PM

വേനൽക്കാലത്ത് തണുപ്പു തേടി പോകുന്നവരും, തണുപ്പുകാലത്ത് മഞ്ഞിൻ്റെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകൾ തേടി യാത്ര ചെയ്യുന്നവരും ഏറെയുണ്ട്. അതുകൊണ്ട് തന്നെ ഇക്കൊല്ലത്തെ ശൈത്യകാലത്ത് രാജ്യത്തിന് പുറത്തായാലോ യാത്ര. പതിവ് ജീവിതങ്ങളിൽ നിന്നുള്ള ഒരു ഇടവേള ആസ്വദിക്കാൻ പോകാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം. അതും വിസയോ മറ്റ് നൂലാമാലകളോ ഒന്നുമില്ലാതെ. പലരും അന്തർദേശീയ യാത്രകളെ ഭയപ്പെടുന്നത്, വിസയുടെ ബുദ്ധിമുട്ടുകൾ ഓർത്തിട്ടാണ്.

തായ്‌ലൻഡ്

ഇന്ത്യൻ യാത്രക്കാരുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്. ശൈത്യകാലമായാൽ തായ്ലഡിന് ഒരു പ്രത്യേക സൗന്ദര്യമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 25 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ മാത്രമാണ് അവിടുത്തെ താപനില. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ ന​ഗരങ്ങളിൽ നിന്ന് വിമാന സർവീസുകളും ലഭ്യമാണ്. ഇന്ത്യയിൽ നിന്ന് തായ്ലഡിലേക്കുള്ള യാത്രാ സമയം സാധാരണയായി മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയാണ്.

മാലദ്വീപ്

ശൈത്യകാലത്ത് മാലിദ്വീപിൽ വളരെ നല്ലൊരു തിരഞ്ഞെടുപ്പാണ്. ജനുവരി, ഫെബ്രുവരി മാസങ്ങൾ ശാന്തമായ കടൽ തീരങ്ങളായതിനാൽ, സ്നോർക്കെല്ലിംഗ്, ഡൈവിംഗ്, വാട്ടർ സ്പോർട്സുകൾ എന്നിവയ്ക്ക് അനുയോജ്യമായ സമയമാണ്. ഇന്ത്യയിൽ നിന്ന് മൂന്ന് മുതൽ നാല് മണിക്കൂർ വരെയാണ് യാത്രാ സമയം. സ്പീഡ് ബോട്ടുകളും സീപ്ലെയിനുകളുമാണ് മാലിദ്വീപിലെ പ്രധാന ആകർഷണം.

കടലിലെ വിനോദങ്ങളാണ് ഏറ്റവും മനോഹരമായ ആകർഷണം. പ്രാദേശിക ദ്വീപുകളിലെ താമസവും ബജറ്റ് സൗഹൃദമാണ്. 8,000 മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. ഇടത്തരം റിസോർട്ടുകൾക്ക് 15,000 മുതൽ 30,000 വരെയാണ് നിരക്ക്. ആഡംബര വില്ലകളാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ 50,000 മുകളിലാണ് നിരക്ക്.

ALSO READ: ഊട്ടിയാണോ കൂർഗാണോ നിങ്ങൾക്കിഷ്ട്ടം: അടുത്ത യാത്രയ്ക്ക് പോകേണ്ടത് ഇവിടേക്ക്

മൗറീഷ്യസ്

തണുപ്പുകാലത്ത് ചൂടുള്ള പകലാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ മൗറീഷ്യസ് വളരെ നല്ലതാണ്. ഈ കാലയളവിൽ താപനില 25 മുതൽ 30 ഡിഗ്രി വരെയാണ്. രാവിലെയുള്ള വെയിലും ഉച്ചകഴിഞ്ഞുള്ള ചെറിയ മഴയും ഈ ദ്വീപിലേക്ക് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. വിമാനത്തിൽ നാല് മുതൽ അഞ്ച് മണിക്കൂർ വരെയാണ് യാത്ര. മൗറീഷ്യസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയാൽ, ടാക്സികളും ബസുകളും ദ്വീപിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര എളുപ്പമാക്കുന്നു.

ഭൂട്ടാൻ

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലം ഭൂട്ടാനിലേക്കുള്ള യാത്ര വളരെ മനോഹരമാക്കുന്നു. തണുത്ത പുലരികളാണ് ഭൂട്ടാനെ കൂടുതൽ ഭം​ഗിയാക്കുന്നത്. ഈ കാലയളവിൽ പകലുള്ള താപനില 10 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയാണ്. അസം വഴി ഫ്യൂന്റ്ഷോലിംഗിലേക്കുള്ള റോഡ് യാത്രയാണ് മറ്റൊരു ജനപ്രിയ ഓപ്ഷൻ.

മലേഷ്യ

ഡിസംബർ മുതൽ ഫെബ്രുവരി വരെ മലേഷ്യയിൽ ചൂടുള്ള കാലാവസ്ഥയാണ്. 24 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില. ഇന്ത്യയിൽ നിന്ന് ക്വാലാലംപൂരിലേക്കും പെനാങ്ങിലേക്കും വിമാന സർവീസ് ലഭ്യമാണ്. മലേഷ്യയിലെ പൊതുഗതാഗത സംവിധാനങ്ങൾ വളരെ സൗകര്യപ്രദമാണ്.