AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ponnanni: കടൽ കടന്നെത്തിയ വിജ്ഞാനം, വിളക്കത്തിരുന്ന പഠനം; പൊന്നാനി എങ്ങനെ മലബാറിൻ്റെ മക്കയായി?

Ponnani Small Mecca Of Kerala: നൂറ്റാണ്ടുകളോളം പഴക്കമുള്ള ദക്ഷിണേന്ത്യയിലെ ഇസ്ലാമിക വിജ്ഞാനത്തിന്റെ സൂര്യതേജസ്സായിട്ടാണ് ഈ മണ്ണിനെ ഇന്നും കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ വിദേശ സഞ്ചാരികളും ചരിത്രകാരന്മാരും ഈ ചെറിയ നഗരത്തെ "മലബാറിന്റെ മക്ക" എന്നാണ് വിശേഷിപ്പിക്കുന്നത്.

Ponnanni: കടൽ കടന്നെത്തിയ വിജ്ഞാനം, വിളക്കത്തിരുന്ന പഠനം; പൊന്നാനി എങ്ങനെ മലബാറിൻ്റെ മക്കയായി?
PonnaniImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 28 Jan 2026 | 09:48 PM

നിശ്ചലമായി ഒഴുകുന്ന ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന പൊന്നാനി എന്ന തീരനഗരത്തിന് ഒരു പ്രത്യേകതയുണ്ട്. മലബാറുകാരെ സംബന്ധിച്ച് വെറുമൊരു കടലോര പട്ടണമല്ല ഇത്. നൂറ്റാണ്ടുകളോളം പഴക്കമുള്ള ദക്ഷിണേന്ത്യയിലെ ഇസ്ലാമിക വിജ്ഞാനത്തിന്റെ സൂര്യതേജസ്സായിട്ടാണ് ഈ മണ്ണിനെ ഇന്നും കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ വിദേശ സഞ്ചാരികളും ചരിത്രകാരന്മാരും ഈ ചെറിയ നഗരത്തെ “മലബാറിന്റെ മക്ക” എന്നാണ് വിശേഷിപ്പിക്കുന്നത്. ആ വിശേഷണത്തിന് പിന്നിൽ ആഴത്തിലുള്ള ആത്മീയതയുടെയും പോരാട്ടവീര്യത്തിന്റെയും കഥകളുണ്ട്. പൊന്നാനിയുടെ ചരിത്രമണ്ണിലേക്ക് ഒരു യാത്ര പോകാം.

പൊന്നാനിയെ മക്കയാക്കി മാറ്റിയ കാര്യങ്ങൾ

വിജ്ഞാന കേന്ദ്രം: നൂറ്റാണ്ടുകൾക്ക് മുൻപേ ഇസ്ലാമിക വിജ്ഞാനത്തിന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു പൊന്നാനി.

വിളക്കത്തിരിക്കൽ: പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ‘വിളക്കത്തിരിക്കൽ’ (മതപഠനം പൂർത്തിയാക്കുന്ന ചടങ്ങ്) കഴിഞ്ഞവർക്ക് മാത്രമേ പണ്ട് മുസ്ലിയാർ എന്ന പദവി ലഭിച്ചിരുന്നുള്ളൂ. വിദേശ രാജ്യങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ ഇവിടെ വന്നാണ് പഠിച്ചിരുന്നത്.

മഖ്ദൂം കുടുംബം: വിശ്വപ്രസിദ്ധരായ സൈനുദ്ദീൻ മഖ്ദൂമുമാരുടെ സാന്നിധ്യം പൊന്നാനിയെ ആത്മീയ നഗരമാക്കി മാറ്റി.

സാംസ്കാരിക വിനിമയം: അറബ് നാടുകളുമായുള്ള വ്യാപാര-സാംസ്കാരിക ബന്ധം പൊന്നാനിക്ക് ഒരു അന്താരാഷ്ട്ര പ്രശസ്തി നൽകിയിരുന്നു.

പോരാട്ടത്തിന്റെ കേന്ദ്രം: മതപഠന കേന്ദ്രം എന്നതിലുപരി, പോർച്ചുഗീസുകാർക്കെതിരായ പോരാട്ടത്തിൽ സാമൂതിരിക്ക് കരുത്തുപകർന്നത് പൊന്നാനിയിലെ പണ്ഡിതന്മാരായിരുന്നു. ആത്മീയതയും ദേശസ്നേഹവും ഒരേപോലെ ഇവിടുത്തെ മണ്ണിൽ അലിഞ്ഞുചേർന്നിട്ടുണ്ട്.

ALSO READ: പശ്ചിമഘട്ടത്തിൻ്റെ മടിത്തട്ടിലെ മരതകപ്പച്ച; മലയോര സൗന്ദര്യം നുകരാൻ പുനലൂരിലേക്ക് ഒരു യാത്ര

മലബാറിന്റെ മക്ക എന്ന ആത്മീയ വിശേഷണത്തിനപ്പുറം, സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ കാഴ്ചകൾ പൊന്നാനിയിലുണ്ട്. ചരിത്രപ്രേമികൾക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പൊന്നാനിയിലെ പ്രധാന ഇടങ്ങൾ ഇവയാണ്.

വലിയ ജുമുഅത്ത് പള്ളി

പൊന്നാനിയിലെത്തുന്നവർ ആദ്യം കാണേണ്ടത് 500 വർഷത്തിലധികം പഴക്കമുള്ള വലിയ ജുമുഅത്ത് പള്ളിയാണ്. കേരളീയ വാസ്തുശില്പ കലയുടെയും ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും അപൂർവ്വ സംഗമമാണിത്. തടിയിൽ തീർത്ത മനോഹരമായ കൊത്തുപണികളും, വിശാലമായ ഉൾത്തളങ്ങളും ചരിത്രത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. ‘മലബാറിലെ അൽ അസ്ഹർ’ എന്നറിയപ്പെട്ടിരുന്ന വിജ്ഞാന കേന്ദ്രം കൂടിയാണിത്.

പൊന്നാനി കർമ്മ റോഡ്

വൈകുന്നേരങ്ങൾ ചിലവഴിക്കാൻ ഇതിലും നല്ലൊരു ഇടം പൊന്നാനിയിലില്ല. ഭാരതപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന ഈ പാതയിലൂടെയുള്ള യാത്ര അതിമനോഹരമാണ്.

ബിയം കായലും ഹാങ്ങിങ് ബ്രിഡ്ജും

പൊന്നാനിയുടെ പ്രകൃതിഭംഗി ആസ്വദിക്കാൻ ബിയം കായലിലേക്ക് പോകാം. ഇവിടുത്തെ തൂക്കുപാലം ഒരു പ്രധാന ആകർഷണമാണ്. കായൽ പരപ്പിലൂടെയുള്ള ബോട്ട് യാത്രയും, പച്ചപ്പിന് നടുവിലെ ഈ പാലവും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ട സ്ഥലമാണ്.

ഭക്ഷണപ്രിയർക്ക്

പൊന്നാനി പത്തിരിയും മീൻ കറിയും, തനത് മലബാർ സ്നാക്സുകൾ, ഫ്രഷായിട്ടുള്ള കടൽ വിഭവങ്ങൾ എന്നിവ പൊന്നാനിയിലെത്തുന്ന ഭക്ഷണപ്രിയരെ ആകർഷിക്കുന്ന വിഭവങ്ങളാണ്.