AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lord Ganesha Statue: ഇന്ത്യയിലല്ല, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ പ്രതിമ ഇവിടെ…

Tallest Lord Ganesha Statue: തായ്‌ലൻഡിന്റെ സമൃദ്ധിയുടെ പ്രതീകമായാണ് ഈ ഗണപതി രൂപം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പ്രതിമയുടെ കലാകാരനായ പിതക് ചാലെംലാവോ പറയുന്നു

Lord Ganesha Statue: ഇന്ത്യയിലല്ല, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ പ്രതിമ ഇവിടെ…
Lord Ganesha StatueImage Credit source: social media
nithya
Nithya Vinu | Published: 22 Aug 2025 13:56 PM

ഇന്ത്യ, എണ്ണമറ്റ ക്ഷേത്രങ്ങൾക്ക് പേരുകേട്ട രാജ്യമാണ്. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ പ്രതിമ ഇന്ത്യയിലല്ല, എന്ന് നിങ്ങൾക്ക് അറിയാമോ? തായ്‌ലൻഡിലെ ചാചോങ്‌സാവോ പ്രവിശ്യയിലാണ്  ഈ വിസ്മയകരമായ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ക്ലോങ് ഖുയാൻ ഗണേഷ് ഇന്റർനാഷണൽ പാർക്കിലെ 39 മീറ്റർ ഉയരമുള്ള ഗണേശ പ്രതിമയുടെ നിർമാണ് 2012 ലാണ് പൂർത്തിയായത്. 854 വെങ്കല കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ചതും 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതുമായ ഈ പ്രതിമ, ബാങ് പക്കോങ് നദിക്ക് മുകളിൽ ഗാംഭീര്യത്തോടെ ഉയർന്നുനിൽക്കുന്നു. ഇന്ന് തായ്ലാൻഡിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കാഴ്ചയാണ് ഇത്.

തായ്‌ലൻഡിന്റെ സമൃദ്ധിയുടെ പ്രതീകമായാണ് ഈ ഗണപതി രൂപം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പ്രതിമയുടെ കലാകാരനായ പിതക് ചാലെംലാവോ പറയുന്നു. വളർച്ചയെയും ഐശ്വര്യത്തെയും പ്രതിനിധീകരിക്കുന്ന കരിമ്പ്, ചക്ക, വാഴപ്പഴം, മാമ്പഴം എന്നിവ പിടിച്ചിരിക്കുന്ന നാല് കൈകളാണ് ദേവന്. രാജ്യത്തിന്റെ പുരോഗതിയുടെ അടയാളമായി താമര കിരീടവും പ്രതിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തായ്‌ലൻഡിലെ ആത്മീയ-സാംസ്കാരിക കേന്ദ്രമായി സ്ഥാപിതമായ ക്ലോങ് ഖുയാൻ ഗണേഷ് ഇന്റർനാഷണൽ പാർക്കിന്റെ കേന്ദ്രബിന്ദുവാണ് ഈ പ്രതിമ. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് സന്ദർശന സമയം. 100 THB (ഏകദേശം 240 രൂപ) ആണ് ടിക്കറ്റ് വില. തായ് പൗരന്മാർക്ക് പ്രവേശനം സൗജന്യമാണ്.