AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: സിംഹത്തെ തോൽപിച്ച പെൺ കരുത്ത്, ഇത് കാട്ടിലെ അപൂർവ്വ കാഴ്ച

ഒരു വശത്ത് ഗർജ്ജിക്കുന്ന ആൺസിംഹം. ഒട്ടും ഭയമില്ലാതെ സിംഹത്തിന് നേരെ തിരിഞ്ഞ് അതിശക്തമായി ഗർജ്ജിക്കുന്ന സിംഹിണി. ഒടുവിൽ പെൺസിംഹത്തിന്റെ കരുത്തിന് മുന്നിൽ സിംഹരാജാവ് ശാന്തനാകുന്നു.

Viral Video: സിംഹത്തെ തോൽപിച്ച പെൺ കരുത്ത്, ഇത് കാട്ടിലെ അപൂർവ്വ കാഴ്ച
Viral videoImage Credit source: instagram
Aswathy Balachandran
Aswathy Balachandran | Updated On: 15 Feb 2026 | 12:25 PM

ഗാന്ധിനഗർ: കാട്ടിലെ രാജാവായ സിംഹത്തോട് ഗർജ്ജിക്കുന്ന സിംഹിണിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഗുജറാത്തിലെ ഗിർ നാഷണൽ പാർക്കിൽ നിന്നുള്ള ഈ അപൂർവ വീഡിയോ പകർത്തിയത് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഊർമിൾ ജാവേരിയാണ്. ആൺസിംഹത്തിന്റെ ഗർജ്ജനത്തിന് അതേ നാദത്തിൽ തന്നെ മറുപടി നൽകി വെല്ലുവിളിക്കുന്ന പെൺസിംഹത്തിന്റെ കരുത്താണ് വീഡിയോയിലെ പ്രധാന ആകർഷണം.

കാഴ്ചയിൽ ഇതൊരു ഉഗ്രമായ ഏറ്റുമുട്ടലായി തോന്നാമെങ്കിലും സംഗതി അതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇണചേരുന്നതിന് മുൻപായി ആൺസിംഹത്തിന്റെ കരുത്തും പ്രഭാവവും പരിശോധിക്കുന്ന സിംഹിണിയുടെ രീതിയാണിത്. തന്റെ കുഞ്ഞുങ്ങളെയും തന്നെയും സംരക്ഷിക്കാൻ ആൺസിംഹത്തിന് ശേഷിയുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഈ വെല്ലുവിളിയെന്ന് ഊർമിൾ ജാവേരി തന്റെ പോസ്റ്റിൽ കുറിക്കുന്നു.

വീഡിയോയിലെ ദൃശ്യങ്ങൾ

 

ഒരു വശത്ത് ഗർജ്ജിക്കുന്ന ആൺസിംഹം. ഒട്ടും ഭയമില്ലാതെ സിംഹത്തിന് നേരെ തിരിഞ്ഞ് അതിശക്തമായി ഗർജ്ജിക്കുന്ന സിംഹിണി. ഒടുവിൽ പെൺസിംഹത്തിന്റെ കരുത്തിന് മുന്നിൽ സിംഹരാജാവ് ശാന്തനാകുന്നു.

ഈ ‘പരീക്ഷണത്തിന്’ ശേഷം ഇരുവരും ശാന്തരായി ഇണചേരുന്നതിലേക്ക് നീങ്ങുന്നതും വീഡിയോയിൽ കാണാം. പ്രകൃതിയിലെ അതിശയകരമായ അതിജീവന തന്ത്രങ്ങളിൽ ഒന്നായി ഈ ദൃശ്യം കണക്കാക്കപ്പെടുന്നു. കാടിന്റെ നിയമങ്ങൾ എത്രമാത്രം കൗതുകകരമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ വൈറൽ വീഡിയോ.

 

View this post on Instagram

 

A post shared by Gujarat Tourism (@gujarattourism)

Follow Us