Vitamin D Deficiency: തലക്കറക്കം, ഡിപ്രഷൻ, ക്ഷീണം; ഇവയെല്ലാം വൈറ്റമിൻ ഡിയുടെ കുറവ് മൂലമോ?
Vitamin D Deficiency Dangerous Sideeffects: വൈറ്റമിൻ ഡിയുടെ കുറവ് പേശികളുടെ ബലഹീനത, മലബന്ധം എന്നിവയ്ക്ക് പ്രധാന കാരണമാണ്. വൈറ്റമിൻ ഡിയുടെ അളവ് കുറയുമ്പോൾ, നടക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയോ വീഴാനുള്ള സാധ്യത വർദ്ധിപ്പിക്കുകയോ ചെയ്യും. ഊർജ്ജ ഉൽപ്പാദനം ഉൾപ്പെടെ ശരീരത്തിന്റെ പല പ്രക്രിയകളിലും വൈറ്റമിൻ ഡി ഒരു പ്രധാന പങ്കു വഹിക്കുന്നു.

Vitamin D Deficiency
സൂര്യപ്രകാശത്തിൽ നിന്നാണ് നമുക്ക് വൈറ്റമിൻ ഡി ലഭിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിന് വളരെ നിർണായകമാണ്. കാരണം അസ്ഥികളെ ശക്തമായി നിലനിർത്താനും, പേശികളെ ആരോഗ്യത്തിനും, രോഗപ്രതിരോധ ശേഷിക്കും വളരെ ആവശ്യമായ ഘടകമാണ്. പരിശോധനകളിലൂടെ വൈറ്റമിൻ ഡിയുടെ കുറവ് കണ്ടെത്താൻ സാധിക്കുമെങ്കിലും, നിങ്ങളുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്. വിറ്റാമിൻ ഡിയുടെ കുറവ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്. അതിനാൽ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ശരീരത്തിലെ അസ്ഥികളെ ശക്തമായി നിലനിർത്താൻ ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യാൻ വൈറ്റമിൻ ഡി ശരീരത്തെ സഹായിക്കുന്നു. ആവശ്യത്തിന് വൈറ്റമിൻ ഡി ഇല്ലാതെ, നിങ്ങളുടെ ശരീരത്തിന് ഈ ധാതുക്കൾ ശരിയായി ആഗിരണം ചെയ്യാൻ കഴിയില്ല. ഇത് ദുർബലമായ അസ്ഥികളുടെ വളർച്ചയ്ക്ക് കാരണമാകും. ചെറിയ വീഴ്ച്ചകളിൽ പോലും അസ്ഥികൾ പൊട്ടാൻ ഇത് കാരണമാകുന്നു.
കുട്ടികളിലെ വൈറ്റമിൻ ഡിയുടെ കുറവ് റിക്കറ്റുകൾ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് അപൂർവമാണെങ്കിലും, അസ്ഥികൾ മൃദുവാകുകയും അതിലൂടെ കാലുകൾ വളയുകയും ചെയ്യുന്നു. മുതിർന്നവരിൽ, ഈ അവസ്ഥയെ ഓസ്റ്റിയോമലാസിയ എന്ന് വിളിക്കുന്നു. ഇത് അസ്ഥികളിലെ വേദനയ്ക്കും പേശി ബലഹീനതയ്ക്കും കാരണമാകും.
വൈറ്റമിൻ ഡിയുടെ കുറവ് പേശികളുടെ ബലഹീനത, മലബന്ധം എന്നിവയ്ക്ക് പ്രധാന കാരണമാണ്. വൈറ്റമിൻ ഡിയുടെ അളവ് കുറയുമ്പോൾ, നടക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയോ വീഴാനുള്ള സാധ്യത വർദ്ധിപ്പിക്കുകയോ ചെയ്യും. കൂടാതെ ഇത് അളവ് കുറവുള്ള ആളുകൾക്ക്, ആവശ്യത്തിന് ഉറക്കം ലഭിച്ചാലും, പലപ്പോഴും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്. ഊർജ്ജ ഉൽപ്പാദനം ഉൾപ്പെടെ ശരീരത്തിന്റെ പല പ്രക്രിയകളിലും വൈറ്റമിൻ ഡി ഒരു പങ്കു വഹിക്കുന്നു.
ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് വൈറ്റമിൻ ഡി പ്രധാനമാണ്. ജലദോഷം, പനി, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ അണുബാധകളെ ചെറുക്കാൻ ഇവ ശരീരത്തെ സഹായിക്കുന്നു. വൈറ്റമിൻ ഡിയുടെ അളവ് കുറയുമ്പോൾ, രോഗപ്രതിരോധ ശേഷിയും കുറയുന്നു, ഇത് ഇടയ്ക്കിടെ അസുഖം വരാനുള്ള സാധ്യത വർദ്ധിപ്പിക്കും.
വൈറ്റമിൻ ഡിയുടെ കുറവുള്ള ആളുകൾക്ക് ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കോവിഡ്-19 പോലുള്ള വൈറൽ അണുബാധകളുടെ തീവ്രത കുറയ്ക്കുന്നതിലും വിറ്റാമിൻ ഡിക്ക് ഒരു പങ്കു വഹിക്കാൻ കഴിയും.
വൈറ്റമിൻ ഡി തലച്ചോറിന്റെ ആരോഗ്യത്തെയും മാനസികാവസ്ഥയുടെ നിയന്ത്രണത്തെയും ബാധിക്കുന്നു. വൈറ്റമിൻ ഡിയുടെ അഭാവം വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാവസ്ഥയ്ക്ക് കാരണമാകുന്നു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.