AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Night Bath Benefits: രാത്രിയിലുള്ള കുളി നല്ലതാണോ? ​ഗുണങ്ങളും ദോഷങ്ങളും അറിയാം

Night Bath Health Benefits: രാത്രിയിൽ കുളിക്കുന്നതുകൊണ്ട് വളരെയധികം ​ഗുണങ്ങളുമുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷീണം ഇല്ലാതാക്കാൻ കുളിക്കുന്നതിനേക്കാൾ നല്ലൊരു മാർ​ഗം വേറെയില്ല. പകലു മുഴുവനുള്ള ജോലി സമ്മർദ്ദവും പല ബുദ്ധിമുട്ടുകളും അകറ്റാൻ രാത്രിയിൽ കുളിച്ചിട്ട് കിടക്കുന്നത് വളരെ നല്ലതാണ്.

Night Bath Benefits: രാത്രിയിലുള്ള കുളി നല്ലതാണോ? ​ഗുണങ്ങളും ദോഷങ്ങളും അറിയാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 27 Nov 2025 20:28 PM

നേരം ഏതാണെങ്കിലും ഒന്നു കുളിച്ചാൽ പോരേ എന്ന് ചിന്തിക്കുന്നവരും, നേരം എത്ര വൈകിയാലും കുളിച്ചിട്ടേ കിടക്കു എന്ന് ചിന്തിക്കുന്നവരും നമ്മുടെ ചുറ്റുമുണ്ട്. ചിലർക്ക് രാവിലെ കുളിക്കുന്നതാണ് ഇഷ്ടം. മറ്റു ചിലർക്ക് രാവിലെ തണുപ്പുമൂലം കുളിക്കാൻ നല്ല മടിയായിരിക്കും. മറ്റ് ചിലരാകട്ടെ ജോലിത്തിരക്കെല്ലാം കഴിഞ്ഞ് വൈകിട്ട് കിടക്കുന്നതിന് മുന്നെ കുളിക്കുന്നതാണ് ഇഷ്ടം. എന്നാൽ രാത്രിയിൽ കുളിക്കുന്നത് പലർക്കു ജലദോഷം, തുമ്മൽ തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകാറുണ്ട്.

പക്ഷേ ഒന്നോർക്കണം, രാത്രിയിൽ കുളിക്കുന്നതുകൊണ്ട് വളരെയധികം ​ഗുണങ്ങളുമുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷീണം ഇല്ലാതാക്കാൻ കുളിക്കുന്നതിനേക്കാൾ നല്ലൊരു മാർ​ഗം വേറെയില്ല. പകലു മുഴുവനുള്ള ജോലി സമ്മർദ്ദവും പല ബുദ്ധിമുട്ടുകളും അകറ്റാൻ രാത്രിയിൽ കുളിച്ചിട്ട് കിടക്കുന്നത് വളരെ നല്ലതാണ്.

Also Read: ഫ്രിഡ്ജിൽ വച്ച ചപ്പാത്തി മാവ് വീണ്ടും ഉപയോ​ഗിക്കുന്നത് സുരക്ഷിതമോ?

രാത്രിയിൽ കുളിക്കുന്നതിന്റെ ഗുണങ്ങൾ

ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീര താപനില അൽപ്പം വർദ്ധിപ്പിക്കും. എന്നാൽ പിന്നീട് നിങ്ങളുടെ ഉറക്കത്തെ ഇത് വളരെയധികം മെച്ചപ്പെടുത്തുന്നു. രാത്രിയിലെ കുളി ഒരുതരം ഡീടോക്സ് തെറാപ്പി പോലെയാണ് പ്രവർത്തിക്കുന്നത്. വെള്ളത്തിന്റെ തണുപ്പ് അല്ലെങ്കിൽ ചൂട് പേശികളെ വിശ്രമിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുകയും ശരീരത്തെ ശാന്തമാക്കുകയും ചെയ്യുന്നു.

പ്രധാനമായും ശരീരത്തിലെ ചൂട് നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും രാത്രിയിലെ കുളി സഹായിക്കും. കിടക്കുന്നതിന് തൊട്ടുമുമ്പ് കുളിക്കാൻ നിക്കരുത്. ​ഗുണങ്ങളുണ്ടെന്ന് കരുതി രാവിലെ കുളിക്കുന്നവർ ആ ശീലം മാറ്റരുത്. ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള ദഹനപ്രശ്നങ്ങളുടെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കാനും, ജലദോഷവും തുമ്മലും തലവേദനയും തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാനും സാധ്യത ഏറെയാണ്. ജലദോഷമുള്ളവർ രാത്രിയിൽ, തല ഉണങ്ങിയതിനുശേഷം കിടന്ന് ഉറങ്ങുക. അല്ലാത്തപക്ഷം അസുഖം വഷളായേക്കാം.

അതുപോലെ രാത്രി കുളിച്ച് മുടി ഉണങ്ങാതെ കെട്ടി വയ്ക്കുന്നത് ജട പിടിയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഇതാകട്ടെ നിങ്ങളുടെ മുടി പൊട്ടിപ്പോകാൻ ഇട വരുത്തുന്നു. മുടിയുടെ സ്വാഭാവികത ഇതിലൂടെ നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ മുടി ഉണങ്ങേണ്ടത് വളരെ പ്രധാനമാണ്.