AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Healthy Lifestyle: 14 ദിവസം പഞ്ചസാര കഴിക്കാതിരിക്കാൻ പറ്റുമോ…; കണ്ടറിയാം ഈ മാറ്റങ്ങൾ

Sugar Cut Health Benefits: വെറും 14 ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ തീർച്ചയായും അത്ഭുതപ്പെടുത്തുന്നതാണ്. ശരീരത്തിലെ ഓരോ അവയവങ്ങളിലും അതിൻ്റെ മാറ്റം കാണാനാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

Healthy Lifestyle: 14 ദിവസം പഞ്ചസാര കഴിക്കാതിരിക്കാൻ പറ്റുമോ…; കണ്ടറിയാം ഈ മാറ്റങ്ങൾ
Sugar CutImage Credit source: SimpleImages/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 06 Jan 2026 | 12:28 PM

രാജ്യത്ത് പൊണ്ണത്തട്ടിയുള്ളവരുടെയും പ്രമോഹ രോ​ഗികളുടെയും എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കാരണം നമ്മുടെ ജീവിതശൈലി തന്നെയാണ്. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തന്നെയാണ് ഇതിന് പിന്നിലെ ഏറ്റവും അപകടകരമായ കാര്യം. പഞ്ചസാര പലവിധത്തിലാണ് നമ്മൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്നത്. നമ്മൾ പോലും അറിയാതെ ഓരോ ദിവസവും ഇത് ശരീരത്തെ അപകടത്തിലാക്കുന്നു. അമിതമായ അളവിൽ പഞ്ചസാര കഴിക്കുന്നത് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നു.

വെറും 14 ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ തീർച്ചയായും അത്ഭുതപ്പെടുത്തുന്നതാണ്. ശരീരത്തിലെ ഓരോ അവയവങ്ങളിലും അതിൻ്റെ മാറ്റം കാണാനാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ പരിശീലനം നേടിയ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ. സൗരഭ് സേഥി, തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീടിയോയിലാണ് പഞ്ചസാരയുടെ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് പറയുന്നത്.

ALSO READ: 25 വയസ്സിനു ശേഷം മുടി കൊഴിച്ചിലിനുള്ള കാരണം ഇത്…; സ്ത്രീകൾക്ക് അറിയാത്തത്

പഞ്ചസാര ഒഴിവാക്കിയാൽ?

ഡോ. സൗരഭ് സേഥിയുടെ അഭിപ്രായത്തിൽ, 14 ദിവസം പഞ്ചസാര ഒഴിവാക്കുന്നതിലൂടെ കുടലിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. പഞ്ചസാര കഴിക്കുന്നതിലൂടെ കലോറി മാത്രമല്ല വർദ്ധിപ്പിക്കുന്നത്, മറിച്ച് വിശപ്പ്, ഭക്ഷണത്തോടുള്ള അമിത ആസക്തി, ഇൻസുലിൻ, കരളിൽ കൊഴുപ്പ് എന്നിവ ക്രമാതീതമായി ഉയരുന്നു. അതിനാൽ, നിങ്ങൾ 14 ദിവസം പഞ്ചസാര ഒഴിവാക്കുമ്പോൾ, ഭക്ഷണത്തോടുള്ള ആസക്തി കുറയുന്നു, തലച്ചോറ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു, ക്ഷീണം ഇല്ലാതാകുന്നു , വയറ് കുറയുന്നു തുടങ്ങി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന പലതും പരിഹരിക്കപ്പെടും.

ജ്യൂസുകളോ, മധുരപലഹാരങ്ങളോ മാത്രമല്ല ഒഴിവാക്കേണ്ടത്, അതിനപ്പുറം നിങ്ങൾ കഴിക്കുന്ന മിക്ക ഭക്ഷണവസ്തുക്കളിലും ചെറിയ അളവിലെങ്കിലും പഞ്ചസാര അടങ്ങിയിട്ടുണ്ടാവാം. അതിനാൽ ആഹാര സാധനഹങ്ങൾ വാങ്ങുമ്പോൾ ലേബരുകൾ പരിശോധിച്ച ശേഷം മാത്രം വാങ്ങുക.