Kerala Travel Guide: കുറഞ്ഞ ചെലവിൽ താമസം, ദൂരം വളരെ കുറവ്; കേരളത്തിലെ യാത്രയുടെ പ്രത്യേകതകൾ
Kerala Travel Complete Guide: ഹിൽ സ്റ്റേഷനുകൾ, കായലുകൾ, ബീച്ചുകൾ, വന്യജീവി മേഖലകൾ, നഗരങ്ങൾ എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാനാകുന്നത് വിനോദ സഞ്ചാരികളെ സംബന്ധിച്ച് വലിയ ആകർഷണമാണ്. ഒരിടത്തു നിന്ന് മറ്റൊരുടത്തേക്ക് യാത്ര ചെയ്യാൻ വളരെ കുറഞ്ഞ സമയം മാത്രമാണെടുക്കുന്നത്.
വിനോദ സഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുകയാണ് കേരളം. ടൂറിസം മേഖലയിൽ കഴിഞ്ഞ വർഷങ്ങളിലുണ്ടായ മാറ്റവും വികസനവും ഇതിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. യാത്രക്കാർക്ക് എന്താണോ വേണ്ടത് അത് കേരളത്തിലുണ്ട്. ഹിൽ സ്റ്റേഷനുകൾ, പ്രകൃതിഭംഗി, കുറഞ്ഞ ചെലവിൽ താമസം, ഒരിടത്തു നിന്ന് മറ്റൊരുടത്തേക്കുള്ള ഗതാഗത സൗകര്യം എന്നിങ്ങനെ നിരവധഇ ഘടകങ്ങൾ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നുണ്ട്. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വേറിട്ടുനിൽക്കുന്നതും ഇതുകൊണ്ടാണ്.
ഹിൽ സ്റ്റേഷനുകൾ, കായലുകൾ, ബീച്ചുകൾ, വന്യജീവി മേഖലകൾ, നഗരങ്ങൾ എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാനാകുന്നത് വിനോദ സഞ്ചാരികളെ സംബന്ധിച്ച് വലിയ ആകർഷണമാണ്. ഒരിടത്തു നിന്ന് മറ്റൊരുടത്തേക്ക് യാത്ര ചെയ്യാൻ വളരെ കുറഞ്ഞ സമയം മാത്രമാണെടുക്കുന്നത്. വിമാന മാർഗമോ ടാക്സികളിലോ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല യാത്ര, മറിച്ച് ട്രെയിൻ സർവീസ്, ബസ്, മറ്റ് സൗകര്യങ്ങൾ എന്നിവ യാത്ര കൂടുതൽ എളുപ്പമാക്കുന്നു.
കൂടാതെ മറ്റൊരു പ്രധാന ആകർഷണമാണ്, ബജറ്റിലൊതുങ്ങുന്ന താമസ സൗകര്യം. ഹോംസ്റ്റേ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിങ്ങനെ യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കാതെ കുറഞ്ഞ ചെലവിൽ താമസിക്കാൻ നിരവധി ഓപ്ഷനുകളാണ് കേരളത്തിലുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്നത്, കുന്നുകൾ, കായലുകൾ, ബീച്ചുകൾ തുടങ്ങിയ പ്രദേശങ്ങളിലാണ്. രണ്ടാമതായി ആളുകൾ കേരളത്തിലേക്ക് എത്തുന്നത് തനത് രുചികൂട്ടുകൾ അറിയാനും ഗ്രാമങ്ങളുടെ സൗന്ദര്യം ഗ്രാമത്തിലുള്ളവരുടെ ജീവിത രീതി എന്നിവ അറിയാനും ആസ്വദിക്കാനുമാണ്.
ALSO READ: എടക്കൽ ഗുഹയിലേക്കാണോ യാത്ര… ഒരു ദിവസം എത്ര പേർക്ക് കയറാം; ഈ നിയമം അറിയാമോ
കേരളത്തിലെ മികച്ച ടൂറിസ്റ്റ് സ്പോട്ടുകൾ
മൂന്നാർ: ആരെയും കൊതിപ്പിക്കുന്ന തണുത്ത കാലാവസ്ഥ, കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങൾ, മഞ്ഞ് മൂടിയ കുന്നിൻ പ്രദേശങ്ങൾ എന്നിവയാണ് മൂന്നാറിൻ്റെ പ്രത്യേകതകൾ
ആലപ്പുഴ: കായൽ സൗന്ദര്യ ആസ്വദിച്ചുള്ള ബോട്ട് യാത്ര, കായൽ ഭക്ഷണം, ഹൗസ്ബോട്ടിൽ താമസിച്ചുള്ള യാത്ര എന്നിവയാണ് ആലപ്പുഴയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
വയനാട്: കാടിൻ്റെ ഭംഗിയാസ്വദിക്കാൻ കഴിയുന്ന വിശാലമായ വനപ്രദേശങ്ങൾ, വെള്ളച്ചാട്ടം, മലനിരകൾ, കൃഷി, ഗ്രാമങ്ങളുടെ ഭംഗി എന്നിവ വയനാടിൻ്റെ ആകർഷണമാണ്.
കൊച്ചി: ഭക്ഷണം ആസ്വദിച്ചുള്ള യാത്ര, ചരിത്രം പ്രസിദ്ധമായ ഇടങ്ങൾ, നഗരത്തിൻ്റെ സുഖസൗകര്യങ്ങൾ എന്നിവയാണ് സഞ്ചാരികളെ കൊച്ചിയിലേക്ക് വിളിക്കുന്നത്.
വർക്കല: ക്ലിഫ് ബീച്ചുകൾ, കടൽ ഭക്ഷണങ്ങൾ എന്നിവ വിദേശ വിനോദ സഞ്ചാരികളുടെ മനം കവർന്ന കാര്യങ്ങളാണ്.
തേക്കടി: വന്യജീവി ടൂറിസത്തിനും പെരിയാർ വനമേഖല തുടങ്ങി ഇടുക്കിയുടെ പ്രധാന ടൂറിസം മേഖലയായി മാറിയ ഇടമാണ് തേക്കടി.