AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

​Indigo Flight Cancellation: റീഫണ്ടിനു പുറമെ നഷ്ടപരിഹാരവും, വൗച്ചറും; ഇൻഡി​ഗോ​യുടെ 10,000 രൂപയ്ക്ക് അർഹരായവർ ഇവരെല്ലാം

​Indigo Flight Cancellation And Compensation Process: വ്യോമപ്രതിസന്ധി നേരിട്ട യാത്രക്കാർക്ക് ഇൻഡി​ഗോയുടെ ഭാ​ഗത്ത് വലിയ സഹായ വാ​ഗ്ദാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുദ്ധിമുട്ട് നേരിട്ടവർക്ക് യാത്രാ വൗച്ചറും നഷ്ടപരിഹാരവും നൽകാനാണ് ഇൻഡി​ഗോയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയും ചെയ്തു.

​Indigo Flight Cancellation: റീഫണ്ടിനു പുറമെ നഷ്ടപരിഹാരവും, വൗച്ചറും; ഇൻഡി​ഗോ​യുടെ 10,000 രൂപയ്ക്ക് അർഹരായവർ ഇവരെല്ലാം
Indigo FlightImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 06 Jan 2026 | 01:23 PM

കഴിഞ്ഞ വർഷം നവംബർ പാതിയോടെ വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ വിമാനങ്ങൾ നേരിട്ടത്. ഇതിന് പിന്നാലെ ഒട്ടേറെ വിമാന സർവീസുകൾ റദ്ദാക്കകുയും അതിലൂടെ നിരവധി പേർക്ക് യാത്രാ തടസ്സങ്ങൾ നേരിട്ടേണ്ടി വരികയും ചെയ്തിരുന്നു. 2025 ഡിസംബർ പാതിയോടെ യാത്രാക്ലേശം അല്പമൊന്ന് കുറഞ്ഞെങ്കിലും പ്രത്യാഘാതങ്ങൾ വളരെ വലുതായിരുന്നു. പുതിയ ഡിജിസിഎ നിയമങ്ങൾ പ്രകാരം ഇൻഡിഗോ ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലുണ്ടായ വീഴ്ചയെത്തുടർന്നായിരുന്നു ഒരാഴ്ചയിലേറെ നീണ്ടുനിന്ന പ്രതിസന്ധിക്ക് കാരണം.

എന്നാൽ നിലവിൽ മിക്ക വിമാനത്താവളങ്ങളിലെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് ആയിട്ടുണ്ട്. വിമാനങ്ങൾ പഴയതുപോലെ കൃത്യസമയം പാലിച്ച് സർവീസ് പുനഃരാരംഭിച്ചിട്ടുണ്ട്. എന്നാൽ വ്യോമപ്രതിസന്ധി നേരിട്ട യാത്രക്കാർക്ക് ഇൻഡി​ഗോയുടെ ഭാ​ഗത്ത് വലിയ സഹായ വാ​ഗ്ദാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുദ്ധിമുട്ട് നേരിട്ടവർക്ക് യാത്രാ വൗച്ചറും നഷ്ടപരിഹാരവും നൽകാനാണ് ഇൻഡി​ഗോയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയും ചെയ്തു.

ആർക്കെല്ലാം ലഭിക്കും?

യാത്രയ്ക്ക് തൊട്ടുമുമ്പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവർക്കും റീഫണ്ടിന് പുറമെ യാത്രാ ദൈർഘ്യം അനുസരിച്ച് 5000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു. ഇതിന് പുറമെ, മൂന്ന്, നാല്, അഞ്ച് തീയതികളിൽ യാത്രാ പ്രതിസന്ധി നേരിട്ടവർക്ക് 10,000 രൂപയുടെ ട്രാവൽ വൗച്ചറും നൽകുന്നതാണ്. കേരളത്തിൽ നിന്നുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് നിന്ന് ഓപ്പറേറ്റ് ചെയ്ത 12 വിമാന സർവീസുകളിലെ യാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചറിന് അർഹതയുണ്ട്. 12 മാസത്തെ കാലാവധിയാണ് വൗച്ചറിനുള്ളത്.

ALSO READ: വന്ദേഭാരത് സ്ലീപ്പറിലെ ഭക്ഷണവും അടിപൊളി; ഫുഡ് മെനു ഇങ്ങനെ

വൗച്ചറിന് അർഹതയുള്ള കേരളത്തിൽ നിന്നുള്ള സർവീസുകൾ

ഡിസംബർ 3ന് യാത്രാക്ലേശം നേരിട്ട ബെംഗഇരു തിരുവനന്തപുരം (GE 6626)

ഡിസംബർ നാലിന് യാത്രാക്ലേശം നേരിട്ട കൊച്ചി-പൂണെ (6E 242), മുംബൈ-കൊച്ചി (6E 549), തിരുവനന്തപുരം-പുനെ (6648), കരിപ്പൂർ- അബുദാബി (6E 1435)

ഡിസംബർ 5: ഹൈദരാബാദ്- കൊച്ചി(6E 703), കണ്ണൂർ- അബുദാബി (6E 1433), കണ്ണൂർ- ഫുജൈറ (6E 1503), മുംബൈ- തിരുവനന്തപുരം (6E 490)

വൗച്ചർ എങ്ങനെ ക്ലെയിം ചെയ്യാം?

വൗച്ചറിന് യോഗ്യമായവർക്ക് ഇതിനകം തന്നെ ഇൻഡി​ഗോയുടെ ഇമെയിൽ ലഭിച്ചിട്ടുണ്ടാകും. അഥവാ ലഭിക്കാത്തവർ www.goindigo.in/compensation.html എന്ന വെബ്സൈറ്റ് സന്ദർശിച്ച്, ‘Gesture of care’ എന്നതിന് താഴെ നിങ്ങൾക്ക് അർഹതയുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

സർക്കാർ ചട്ടപ്രകാരമുള്ള നഷ്ടപരിഹാരമാണ് ക്ലെയിം ചെയ്യുന്നതെങ്കിൽ, അതേ പേജിലെ ‘CAR compensation’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതാണ്. നഷ്ടപരിഹാരം നിങ്ങൾക്ക് വൗച്ചറായോ നേരിട്ട് അക്കൗണ്ടിലേക്കോ സ്വീകരിക്കാം.