മൊബൈലും കമ്പ്യൂട്ടറും കണ്ണുകളെ തളർത്തുന്നുണ്ടോ? വെറും 20 സെക്കൻഡിൽ ആശ്വാസം നേടാം; അറിയാം ’20-20-20′ റൂൾ!

How to Relieve Digital Eye Strain Using the 20-20-20 Rule: കണ്ണുകളിലെ വേദന, ക്ഷീണം, എരിച്ചിൽ, ചൊറിച്ചിൽ എന്നിവയാണ്  ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ. ഇതിനുപുറമെ കണ്ണുകൾ വരണ്ടുപോകുകയോ അമിതമായി വെള്ളം നിറയുകയോ ചെയ്യുക, കാഴ്ച മങ്ങുക, വസ്തുക്കൾ രണ്ടായി കാണുക, തലവേദന എന്നിവയും അനുഭവപ്പെടാം. കഴുത്ത്, തോൾ, പുറം എന്നിവിടങ്ങളിലെ വേദന, പ്രകാശത്തോടുള്ള അമിതമായ അസ്വസ്ഥത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രയാസം, കണ്ണുകൾ തുറന്നുപിടിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ഇതിൻ്റെ ഭാഗമായി ഉണ്ടാകാറുണ്ട്

മൊബൈലും കമ്പ്യൂട്ടറും കണ്ണുകളെ തളർത്തുന്നുണ്ടോ? വെറും 20 സെക്കൻഡിൽ ആശ്വാസം നേടാം; അറിയാം 20-20-20 റൂൾ!

പ്രതീകാത്മക ചിത്രം

Published: 

20 Nov 2026 | 09:03 PM

ജോലിസ്ഥലത്തും വീട്ടിലുമായി കമ്പ്യൂട്ടർ, സ്മാർട്ട്‌ഫോൺ, ടെലിവിഷൻ തുടങ്ങിയ ഡിജിറ്റൽ സ്ക്രീനുകളുടെ അമിത ഉപയോഗം ഇന്ന് പലരിലും കണ്ണിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. കണ്ണുകൾക്ക് കൃത്യമായ വിശ്രമം നൽകാൻ വിദഗ്ധർ നിർദ്ദേശിക്കുന്ന ലളിതമായ മാർഗമാണ് ’20-20-20 റൂൾ’. ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിന് ശേഷവും 20 സെക്കൻഡ് ഇടവേളയെടുത്ത് 20 അടി അകലെയുള്ള വസ്തുവിലേക്ക് നോക്കുക എന്നതാണ് ഈ രീതി. കൃത്യം ദൂരം അളക്കേണ്ടതില്ല; ചെറിയ മുറിക്കുള്ളിൽ ജോലി ചെയ്യുന്നവർക്കും ജനാലയിലൂടെ പുറത്തുള്ള മരത്തിലേക്കോ കെട്ടിടത്തിലേക്കോ നോക്കിയാൽ മതിയാകും.

വായനയിലോ ജോലിത്തിരക്കിലോ ഇടവേളകൾ മറക്കാതിരിക്കാൻ റിമൈൻഡറുകളോ ‘ഐ കെയർ 20 20 20’ പോലുള്ള ആപ്പുകളോ ഉപയോഗിക്കാവുന്നതാണ്. ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കാഴ്ചശക്തിക്ക് കാര്യമായ കുറവുണ്ടാക്കില്ല എങ്കിലും കണ്ണിന് പല തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുമെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു. സാധാരണ മിനിറ്റിൽ 15 തവണ കണ്ണ് ചിമ്മുന്നത് സ്ക്രീനിൽ നോക്കുമ്പോൾ പകുതിയായോ മൂന്നിലൊന്നായോ കുറയുന്നതിനാൽ കണ്ണുകൾ വരണ്ടുപോകുകയും, ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ഇതിനെ ‘കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം’ എന്നാ വിളിക്കുന്നത്.

Also Read: അലാറം അടിക്കുന്നതിന് തൊട്ടുമുൻപ് നാം താനേ ഉണരുന്നതിന് പിന്നിലെ കാരണമെന്ത്? ശാസ്ത്രം പറയുന്നതിങ്ങനെ

2020-ൽ നടന്ന ഒരു പഠനത്തിൽ, 20-20-20 റൂൾ പിന്തുടർന്നവരിൽ കണ്ണിലെ വരൾച്ച കുറയുകയും കണ്ണുനീർ പാളി മെച്ചപ്പെടുകയും ചെയ്തതായി കണ്ടെത്തി. കണ്ണുകളുടെ ആരോഗ്യത്തിൻസ്ക്രീനിൽ നിന്ന് ഇടക്കിടെ ഇടവേകൾ എടുക്കുന്നത് ഗുണകരമാണെന്ന് ഗവേഷകർ പറയുന്നു. കണ്ണിൻ്റെ ആയാസം കുട്ടികൾ വേഗത്തിൽ തിരിച്ചറിയാത്തതിനാൽ മാതാപിതാക്കൾ അവരുടെ സ്ക്രീൻ ടൈം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്.

കണ്ണുകളിലെ വേദന, ക്ഷീണം, എരിച്ചിൽ, ചൊറിച്ചിൽ എന്നിവയാണ്  ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ. ഇതിനുപുറമെ കണ്ണുകൾ വരണ്ടുപോകുകയോ അമിതമായി വെള്ളം നിറയുകയോ ചെയ്യുക, കാഴ്ച മങ്ങുക, വസ്തുക്കൾ രണ്ടായി കാണുക, തലവേദന എന്നിവയും അനുഭവപ്പെടാം. കഴുത്ത്, തോൾ, പുറം എന്നിവിടങ്ങളിലെ വേദന, പ്രകാശത്തോടുള്ള അമിതമായ അസ്വസ്ഥത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രയാസം, കണ്ണുകൾ തുറന്നുപിടിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ഇതിൻ്റെ ഭാഗമായി ഉണ്ടാകാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ സാധാരണയായി സ്ക്രീൻ ഉപയോഗം മൂലം ഉണ്ടാകുന്നതാണ്. എന്നാൽ കാഴ്ചയിലോ കണ്ണുകളുടെ ആരോഗ്യത്തിലോ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കാൻ മടിക്കരുത്.

English Summary

Excessive screen use causes digital eye strain and dryness. Following the 20-20-20 rule by looking 20 feet away for 20 seconds every 20 minutes relieves discomfort and improves eye health.

Loading...
Unable to load recommendations.
Follow Us
കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുള്ള സുസുക്കിയുടെ സ്കൂട്ടർ
ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തേണ്ട വഴിപാടുകൾ!
ചിലന്തി ശല്യം മടുത്തോ? വീട്ടിൽ തന്നെയുണ്ട് എളുപ്പവഴികൾ
ഓർമ്മശക്തി കൂട്ടാം; തലച്ചോറിൻ്റെ ആരോഗ്യത്തിന് കഴിക്കേണ്ട 8 സൂപ്പർ ഫുഡുകൾ
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?