Green Tea: ​ഗ്രീൻ ടീ കുടിക്കുന്നത് ശരീയായ സമയത്താണോ? അല്ലെങ്കിൽ സംഭവിക്കുന്നത്

Best Time To Drink Green Tea: സമ്മർദ്ദം ഇല്ലാതാക്കുകയും ശരീരത്തിനും മനസ്സിനും ശാന്തത നൽകുകയും ചെയ്യുന്ന നിരവധി ഗുണങ്ങളാണ് ​ഗ്രീൻ ടീയിലുള്ളത്. കൂടാതെ ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിച്ച് പല പ്രശ്നങ്ങൾ തടയുകയും, വാർദ്ധക്യത്തെ മന്ദഗതിയിലാക്കുകയും ചെയ്യും.

Green Tea: ​ഗ്രീൻ ടീ കുടിക്കുന്നത് ശരീയായ സമയത്താണോ? അല്ലെങ്കിൽ സംഭവിക്കുന്നത്

Green Tea

Published: 

06 Dec 2025 10:22 AM

ചായപ്രേമികളെ സംബന്ധിച്ചിടത്തോളം, ഒരു കപ്പ് ചായക്ക് പകരമാകാൻ മറ്റൊന്നിനും പറ്റില്ല. ആരോ​ഗ്യത്തിന് പ്രാധാന്യം നൽകുന്നവരുടെ കാര്യത്തിൽ ഗ്രീൻ ടീയ്ക്കും പ്രത്യേകം സ്ഥാനമാണ്. സമ്മർദ്ദം ഇല്ലാതാക്കുകയും ശരീരത്തിനും മനസ്സിനും ശാന്തത നൽകുകയും ചെയ്യുന്ന നിരവധി ഗുണങ്ങളാണ് ​ഗ്രീൻ ടീയിലുള്ളത്. കൂടാതെ ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിച്ച് പല പ്രശ്നങ്ങൾ തടയുകയും, വാർദ്ധക്യത്തെ മന്ദഗതിയിലാക്കുകയും ചെയ്യും.

എന്നാൽ ശരിയായ സമയത്താണോ നിങ്ങൾ ഗ്രീൻ ടീ കുടിക്കുന്നത്. ഡയറ്റീഷ്യൻ ശാലിനി അരവിന്ദ് ഇക്കാര്യത്തിൽ എന്താണ് പറയുന്നതെന്ന് നോക്കാം. കരൾ, വൃക്ക, ശ്വാസകോശം, ചർമ്മം തുടങ്ങിയ ഓരോ ശരീര ഭാ​ഗങ്ങൾക്കും ​ഗ്രീൻ ടീ ​ഗുണം ചെയ്യുന്നു. കാറ്റെച്ചിനുകൾ എന്ന ആൻ്റിഓക്സിഡൻ്റാണ് ​ഗ്രീൻ ടീയെ മറ്റുള്ളവയിൽ നിന്ന് ആരോ​ഗ്യകരമാക്കുന്നത്. ഗ്രീൻ ടീയ്ക്ക് ധാരാളം ഗുണങ്ങളുണ്ടെങ്കിലും, തെറ്റായ സമയത്ത് കുടിക്കുന്നത് അസിഡിറ്റി, ഉറക്കക്കുറവ്, പോഷകങ്ങളുടെ ആഗിരണം കുറയ്ക്കൽ തുടങ്ങിയ പ്രശ്നങ്ങൽ സൃഷ്ടിച്ചേക്കും.

ഗ്രീൻ ടീയുടെ ഗുണങ്ങൾ

ഗ്രീൻ ടീയിൽ ശക്തമായ ആന്റിഓക്‌സിഡന്റായ എപ്പിഗല്ലോകാടെച്ചിൻ ഗാലേറ്റ് (EGCG) അടങ്ങിയിട്ടുണ്ട്, ഇവ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുകയും കോശങ്ങളെയും ടിഷ്യുകളെയും നശിപ്പിക്കുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു. കരൾ വീക്കം, കൊഴുപ്പ് അടിഞ്ഞുകൂടൽ, ഫൈബ്രോസിസ് എന്നിവ തടയാനും ഇത് കുടിക്കുന്നത് നല്ലതാണ്.

Also Read: ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതോ അല്ലാതെ കഴിക്കുന്നതോ നല്ലത്: കൂടുതലറിയാം

ഗ്രീൻ ടീ പോളിഫെനോളുകൾ ഡിഎൻഎയെ സംരക്ഷിക്കുകയും സൂര്യതാപത്തിന്റെ ദോഷകരമായ ഫലങ്ങൾ തടയുകയും ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഏത് സമയത്താണ് ​ഗ്രീൻ ടീ കുടിക്കേണ്ടത്?

ഗ്രീൻ ടീ വെറും വയറ്റിൽ കുടിക്കുമ്പോൾ, ഭക്ഷണത്തോടൊപ്പം കഴിക്കുന്നതിനേക്കാൾ കൂടുതൽ അതിന്റെ സംയുക്തങ്ങളുടെ ആഗിരണം ചെയ്യാന സാധിക്കും. അതിനാൽ, പരമാവധി ​ഗുണങ്ങൾക്കായി, ഭക്ഷണത്തിനിടയിലോ ഭക്ഷണത്തിന് മുമ്പോ ഗ്രീൻ ടീ കുടിക്കുന്നതാണ് നല്ലതെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ പ്രോട്ടീൻ അല്ലെങ്കിൽ ധാതുക്കൾ അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ഇത് കഴിക്കുന്നത് അതിന്റെ ഗുണങ്ങൾ കുറയ്ക്കും. അസിഡിറ്റി, കടുത്ത വിളർച്ച, വയറ്റിൽ അസ്വസ്ഥത ഉള്ളവർ ഇത് കുടിക്കുന്നത് മിതപ്പെടുത്തുക.

ഗ്രീൻ ടീ കുടിച്ചതിന് ശേഷം നിങ്ങൾക്ക് അസിഡിറ്റി, വയറ്റിൽ അസ്വസ്ഥത, വയറു വീർക്കൽ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, അത് നിങ്ങൾ തെറ്റായ സമയത്ത് കഴിക്കുന്നതിന്റെ ലക്ഷണമായി കരുതാം. അസ്വസ്ഥത, ഉറങ്ങാൻ ബുദ്ധിമുട്ട്, അല്ലെങ്കിൽ തലവേദന എന്നിവ തെറ്റായ സമയത്തിന്റെയോ അമിതമായ ഉപഭോഗത്തിന്റെയോ ലക്ഷണങ്ങളാകാമെന്നും ഡയറ്റീഷ്യൻ പറയുന്നു.

 

ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ