Left Side Shirt Pocket: ഷർട്ടിന്റെ പോക്കറ്റ് എപ്പോഴും ഇടതുവശത്ത്; ഫാഷൻ അല്ല, യഥാർത്ഥ കാരണം ഇത്..
Shirt Pockets in Left Side: ഷർട്ട് പോക്കറ്റുകൾ എല്ലായ്പ്പോഴും ഇടതുവശത്ത് ആയിരിക്കുന്നത് എന്തുകൊണ്ട്? വെറും ഫാഷൻ മാത്രമാണോ അത്? അതോ എന്തെങ്കിലും കാരണമുണ്ടാകുമോ?

ഫാഷൻ ലോകത്ത് ഷർട്ടുകൾക്ക് ഗണ്യമായ പ്രാധാന്യമുണ്ട്, വിവിധ ഡിസൈനുകളിൽ ലഭ്യമാണ്. പക്ഷേ ഷർട്ട് പോക്കറ്റുകൾ എല്ലായ്പ്പോഴും ഇടതുവശത്ത് ആയിരിക്കുന്നത് എന്തുകൊണ്ട്? വെറും ഫാഷൻ മാത്രമാണോ അത്? അതോ എന്തെങ്കിലും കാരണമുണ്ടാകുമോ?
ആദ്യകാലങ്ങളിൽ, ഷർട്ടുകൾക്ക് പോക്കറ്റുകൾ ഇല്ലായിരുന്നു. ഇടാനുളള സുഖത്തിനും സൗകര്യത്തിനും വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്ത ലളിത വസ്ത്രങ്ങളായിരുന്നു ഷർട്ടുകൾ. 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ് ഷർട്ടുകളിൽ പോക്കറ്റ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. എന്നാൽ അത് ഫാഷന് വേണ്ടിയായിരുന്നില്ല.
പേനകൾ, ഡയറിക്കുറിപ്പുകൾ, പണം മുതലായവ കൈയിൽ കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. അതിന് പരിഹാരമായിട്ടാണ് ചെസ്റ്റ് പോക്കറ്റ് ഷർട്ടിൽ ഉൾപ്പെടുത്തിയത്. അതേസമയം, ഷർട്ട് പോക്കറ്റുകൾ ഇടത് വശത്തായതിന് ശാസ്ത്രീയമായ കാരണങ്ങളൊന്നുമില്ല. ആളുകളുടെ സൗകര്യം കണക്കിലെടുത്താണ് പോക്കറ്റ് ഇടത് വശത്ത് വച്ചിരിക്കുന്നത്. ഭൂരിഭാഗം ആളുകളും വലംകൈകളാണ് ഉപയോഗിക്കുന്നത്.
കാലക്രമേണ ഇത് ഒരു പ്രവണതയായി മാറുകയും ലോകമെമ്പാടുമുള്ള ഷർട്ടുകളുടെ ഇടത് വശത്ത് പോക്കറ്റുകൾ നിർമ്മിക്കുകയും ചെയ്തു. കാലങ്ങൾ കഴിയുന്തോറും പോക്കറ്റുകളുടെ ഡിസൈനുകൾ മാറി മറിഞ്ഞു. 1950 കളിലും 1960കളിലും ഇരട്ട പോക്കറ്റുകൾ രംഗപ്രവേശനം ചെയ്യുകയും ജനപ്രിയമാവുകയും ചെയ്തു. അതേ കാലത്ത് തന്നെ പോക്കറ്റില്ലാത്ത ഷർട്ടുകളും ട്രെൻഡായി. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ വസ്ത്ര സങ്കല്‍പ്പത്തിലും ഫാഷനിലും മാറ്റങ്ങൾ സംഭവിക്കുകയും അത് ഷര്‍ട്ടുകളുടെ പോക്കറ്റിലും പ്രതിഫലിക്കുകയും ചെയ്തു.