Foam In Milk: പാൽ തിളപ്പിക്കുമ്പോൾ അമിതമായി പതയുന്നത് എന്തുകൊണ്ട്? കാരണങ്ങൾ ഇവയാണ്
Milk Adulteration Tips: എല്ലാ പ്രദേശത്തും ശുദ്ധമായ പശുവിൻ പാൽ നേരിട്ട് കിട്ടണമെന്നില്ല. അത്തരക്കാർ പലപ്പോഴും കവറുപാലാണ് ആശ്രയിക്കുന്നത്. പാൽ തിളപ്പിക്കുമ്പോൾ അമിതമായി പെട്ടെന്ന് പതഞ്ഞു പൊന്തുന്നത് നമ്മൾ സ്ഥിരമായി കാണുന്ന ഒരു കാര്യമാണ്. ഇതിന് പിന്നിൽ സ്വാഭാവികമായ ശാസ്ത്രീയ കാരണങ്ങൾ മുതൽ പാലിന്റെ ഗുണനിലവാരവും പാലിലെ കെമിക്കലിൻ്റെ സാനിധ്യം വരെയാകാമെന്നാണ് പറയുന്നത്.

പ്രതീകാത്മക ചിത്രം
ദിവസേനയുള്ള ഭക്ഷണത്തിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പാൽ. പാൽകുപ്പികൾ ഇല്ലാത്ത ഫ്രിഡ്ജ് ഇന്ന് നമ്മുടെ നാട്ടിലുണ്ടാകില്ല. എന്നാൽ എല്ലാ പ്രദേശത്തും ശുദ്ധമായ പശുവിൻ പാൽ നേരിട്ട് കിട്ടണമെന്നില്ല. അത്തരക്കാർ പലപ്പോഴും കവറുപാലാണ് ആശ്രയിക്കുന്നത്. പാൽ തിളപ്പിക്കുമ്പോൾ അമിതമായി പെട്ടെന്ന് പതഞ്ഞു പൊന്തുന്നത് നമ്മൾ സ്ഥിരമായി കാണുന്ന ഒരു കാര്യമാണ്. ഇതിന് പിന്നിൽ സ്വാഭാവികമായ ശാസ്ത്രീയ കാരണങ്ങൾ മുതൽ പാലിന്റെ ഗുണനിലവാരവും പാലിലെ കെമിക്കലിൻ്റെ സാനിധ്യം വരെയാകാമെന്നാണ് പറയുന്നത്.
ചില വിതരണക്കാർ, പാലിന്റെ സാന്ദ്രത കൂട്ടാനും, കൊഴുപ്പ് വർദ്ധിപ്പിക്കാനും അതുപോലെ സ്വാഭാവികമല്ലാത്ത പത ഉണ്ടാക്കാനും പലപ്പോഴും പാലിൽ കൃത്രിമ കെമിക്കലുകൾ കലർത്താറുണ്ട്. ഇത്തരം മായങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നതിനായി, ആർക്കും സ്വന്തം അടുക്കളയിൽ വെച്ചുതന്നെ പാലിൻ്റെ ഗുണനിലവാരം പരിശോധിക്കാവുന്നതാണ്. പാലിൻ്റെ ശുദ്ധത പരിശോധിക്കാൻ സഹായിക്കുന്ന ലളിതമായ ഒരു രീതി കഴിഞ്ഞിടയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പുറത്തുവിട്ടിരുന്നു.
ALSO READ: ഭക്ഷണം കരിഞ്ഞോ? അടുക്കളയിലെ ദുർഗന്ധം മാറ്റാൻ കിടിലൻ വഴികളിതാ
വീട്ടിൽ വെച്ച് പരിശോധന നടത്തുന്നത് എങ്ങനെ?
രു ചെറിയ ഗ്ലാസിലേക്ക് 5 മുതൽ 10 ml വരെ പാൽ ഒഴിച്ച് നന്നായി കുലുക്കുക. പാലിന്റെ ഉപരിതലത്തിൽ പെട്ടെന്ന് പതയോ കുമിളകളോ രൂപപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഉപരിതലത്തിൽ കട്ടിയുള്ളതും നിലനിൽക്കുന്നതുമായ പത രൂപപ്പെടുന്നുണ്ടെങ്കിൽ, അതിൽ രാസവസ്തുവായ ഡിറ്റർജന്റ് അടങ്ങിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണഅ എഫ്എസ്എസ്എഐ പറയുന്നത്. എന്നാൽ ശുദ്ധമായ പാലാണെങ്കിൽ, വളരെ കുറച്ച് കുമിളകൾ മാത്രമേ ഉണ്ടാവുകയുള്ളൂ, അവ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാവുകയും ചെയ്യും.
പാലിൽ പതയുണ്ടാകുന്നതിന് കാരണം ‘സർഫാക്റ്റന്റുകൾ’ എന്ന് അറിയപ്പെടുന്ന പദാർത്ഥങ്ങളാണ്. ഡിറ്റർജന്റുകളിലും സോപ്പുകളിലും ധാരാളം സർഫാക്റ്റന്റുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സർഫാക്റ്റന്റുകൾ കലർന്ന പാൽ കുലുക്കുമ്പോൾ, അവ കൂടുതൽ സമയം നിൽക്കുന്നതും പെട്ടെന്ന് നശിക്കാത്തതുമായ കുമിളകൾ ഉണ്ടാക്കുന്നു. ശുദ്ധമായ പാൽ കുലുക്കുമ്പോൾ ചിലപ്പോൾ നേരിയ പത ഉണ്ടായേക്കാമെങ്കിലും അവ പെട്ടെന്ന് തന്നെ ഇല്ലാതാകുന്നു.
പാക്കറ്റ് പാൽ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീട്ടിൽ വെച്ച് പ്രാഥമിക പരിശോധനകൾ നടത്തുന്നത് ഒരു പരിധിവരെ നമ്മെ സംരക്ഷിക്കുമെങ്കിലും, പ്രശ്നങ്ങൾ വരാതെ തടയുന്നതാണ് ഏറ്റവും ഉചിതമായ മുൻകരുതൽ. വിശ്വസനീയവും പരിശോധിച്ചുറപ്പിക്കാവുന്നവരുമായ വിൽപ്പനക്കാരിൽ നിന്ന് മാത്രം പാൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ ശ്രദ്ധിക്കണം. പാൽ പാക്കറ്റിലെ ബാച്ച് നമ്പർ, നിർമ്മിച്ച തീയതി, എക്സ്പയറി ഡേറ്റ് തുടങ്ങിയ പ്രധാന വിവരങ്ങൾ അറിയാൻ ഉൽപ്പന്നത്തിന്റെ ലേബൽ എപ്പോഴും പരിശോധിക്കുക. FSSAI-യുടെ അംഗീകൃത ലോഗോയും, അതോടൊപ്പം 14 അക്കങ്ങളുള്ള സാധുവായ ലൈസൻസ് നമ്പറും ഉണ്ടോ എന്ന് പരിശോധിക്കുക.
English Summary:
Milk is an indispensable part of daily life, whether it is poured into morning tea and coffee. Here is Food Safety and Standards Authority of India (FSSAI) has demonstrated a remarkably simple test that anyone can perform in their kitchen.