Women Health: സ്ത്രീകൾ പതിവായി ഈന്തപ്പഴം കഴിക്കണം; കാരണം ഇതാണ്
Dates Benefits For Women: സ്ത്രീകൾ അവരുടെ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം സ്ത്രീകളുടെ ആരോഗ്യത്തിന് ഏറ്റവും ശക്തമായ പ്രകൃതിദത്ത ഭക്ഷണങ്ങളിൽ ഒന്നാണ് ഈന്തപ്പഴം.
ഇന്നത്തെ കാലത്ത് സ്ത്രീൾ വളരെയേറെ സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. വീട്ടിലെ ജോലിയും ജോലിസ്ഥലത്തെ ഭാരവും അവരെ നിരന്തരം അലട്ടുന്ന പ്രശ്നങ്ങളാണ്. അതുകൊണ്ട് തന്നെ ആരോഗ്യം നോക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കഴിക്കുന്ന ഭക്ഷണത്തിലൂടെ. അങ്ങനെയെങ്കിൽ സ്ത്രീകൾ അവരുടെ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം സ്ത്രീകളുടെ ആരോഗ്യത്തിന് ഏറ്റവും ശക്തമായ പ്രകൃതിദത്ത ഭക്ഷണങ്ങളിൽ ഒന്നാണ് ഈന്തപ്പഴം.
ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ഹോർമോൺ നിലനിർത്താനും, അസ്ഥികൾ, ഹൃദയം, ചർമ്മം, ഗർഭധാരണം എന്നിവയെ പിന്തുണയ്ക്കുന്നതിന് വരെ ഈന്തപ്പഴം നല്ലൊരു പങ്ക് വഹിക്കുന്നു. ഇപ്പോഴത്തെ ഭക്ഷണക്രമത്തിലൂടെ നിങ്ങൾ നഷ്ടമാകുന്ന എല്ലാ പോഷകങ്ങളും ഈന്തപ്പഴം കഴിക്കുന്നതിലൂടെ ലഭിക്കും. ഈന്തപ്പഴത്തിലെ നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ, നിരവധി അവശ്യ വിറ്റാമിനുകൾ എന്നിവയാണ് സ്ത്രീകൾക്ക് ഗുണകരമാകുന്നത്.
വിളർച്ച തടയാൻ
സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ച. ആർത്തവം, ഗർഭധാരണം, മോശം ഭക്ഷണക്രമം എന്നിവ ഇരുമ്പിന്റെ അളവ് വേഗത്തിൽ കുറയ്ക്കുന്നു. അതിലൂടെ ബലഹീനത, തലകറക്കം, മുടി കൊഴിച്ചിൽ, ശ്വാസതടസ്സം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഇരുമ്പിന്റെ സ്വാഭാവിക ഉറവിടമായ ഈന്തപ്പഴം നിങ്ങൾ ധൈര്യമായി കഴിക്കാം.
ഇത് ശരീരത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാനും ഓക്സിജൻ ശരിയായി എത്തിക്കാനും സഹായിക്കുന്നു. ഈന്തപ്പഴം പതിവായി കഴിക്കുന്നത് മികച്ച ഊർജ്ജത്തിനും, ക്ഷീണം കുറയ്ക്കാനും നല്ലതാണ്. ഇത് കൂടാതെ ആരോഗ്യകരമായ ചർമ്മത്തിനും ഗുണം ചെയ്യും. ക്ഷീണമോ തലകറക്കമോ അനുഭവപ്പെടുന്ന സ്ത്രീകൾക്ക്, പ്രഭാതഭക്ഷണത്തിലോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.
ALSO READ: വെറുതെ കഴിക്കല്ലേ… പച്ചയോ ചുവപ്പോ കറുപ്പോ: ഏത് മുന്തിരിയാണ് ഏറ്റവും ഗുണമുള്ളത്?
ഹോർമോൺ സന്തുലിതാവസ്ഥ
സ്ത്രീകളുടെ പല പ്രശ്‌നങ്ങളുടെയും മൂലകാരണം ഹോർമോൺ അസന്തുലിതാവസ്ഥയാണ്. ക്രമരഹിതമായ ആർത്തവം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, മുഖക്കുരു, ശരീരഭാരം, മറ്റ് പ്രത്യുൽപാദന പ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. ഹോർമോൺ നിയന്ത്രണത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സസ്യ സംയുക്തങ്ങളും ഹോർമോണായ സെറോടോണിൻ ഉൽപാദനത്തിൽ പങ്കുവഹിക്കുന്ന വിറ്റാമിൻ ബി6 ഉം ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
ഈന്തപ്പഴം പതിവായി കഴിക്കുന്നത് പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കുകയും മാനസികാവസ്ഥയും ഉറക്കവും മെച്ചപ്പെടുത്തുകയും, ആർത്തവചക്രം ക്രമമാക്കാനും സഹായിക്കും. ഇത് കൗമാരക്കാരായ പെൺകുട്ടികൾ, ജോലി ചെയ്യുന്ന സ്ത്രീകൾ, ആർത്തവവിരാമം നേരിട്ട സ്ത്രീകൾ എന്നിവർക്ക് പ്രത്യേകിച്ചും ഉപയോഗപ്രദമാക്കുന്നു.
അസ്ഥികളെ ശക്തിപ്പെടുത്തും
സ്ത്രീകൾക്ക് പ്രായമാകുമ്പോൾ, പ്രത്യേകിച്ച് 35 വയസ്സിനു ശേഷവും ആർത്തവവിരാമ സമയത്തും, ഈസ്ട്രജന്റെ അളവ് കുറയുന്നത് മൂലം അസ്ഥിക്ഷയത്തിനും ഓസ്റ്റിയോപൊറോസിസിനും സാധ്യത വർദ്ധിക്കുന്നു. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പ്രധാന ധാതുക്കൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അസ്ഥികളെ ശക്തവും വഴക്കമുള്ളതുമായി നിലനിർത്താൻ ഈന്തപ്പഴം പതിവായി കഴിക്കുന്നത് നല്ലതാണ്. പ്രായമാകുമ്പോഴുള്ള ദുർബലമായ അസ്ഥികൾ, സന്ധി വേദന, ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്ന സ്ത്രീകൾക്ക്, ഈന്തപ്പഴം വളരെ നല്ലൊരു ഭക്ഷണമാണ്.
ആരോഗ്യകരമായ ഗർഭധാരണം
ഗർഭാവസ്ഥയുടെ അവസാനത്തിൽ പതിവായി ഈന്തപ്പഴം കഴിക്കുന്നത് ഗർഭാശയ പേശികൾ ശക്തിപ്പെടുത്താനും, സെർവിക്കൽ വികാസം, സുഖകരമായ പ്രസവം എന്നിവയ്ക്ക് സഹായിക്കുന്നു. അമ്മയുടെ ഊർജ്ജത്തിനും കുഞ്ഞിന്റെ വളർച്ചയ്ക്കും ആവശ്യമായ ഇരുമ്പ്, ഫോളേറ്റ്, പൊട്ടാസ്യം, പ്രകൃതിദത്ത പഞ്ചസാര എന്നിവ ഇതിലൂണ്ട്. ഗർഭിണികൾക്ക് മിതമായ അളവിൽ ഈന്തപ്പഴം ഡോക്ടർറുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. TV9 മലയാളെ ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.)