AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Winter Haircare Tips: മുരിങ്ങ വെള്ളമോ ഉലുവയോ: തണുപ്പുകാലത്ത് മുടിക്ക് ഏതാണ് നല്ലത്?

Winter Haircare With Methi And Moringa: തണുപ്പുകാലത്ത് മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിന് ഇവ രണ്ടും ഉത്തമമാണ്. മുരിങ്ങ മുടിയുടെ മൊത്തത്തിലുള്ള പോഷണവും വളർച്ചയും വർദ്ധിപ്പിക്കുന്നു, എന്നാൽ ശൈത്യകാലത്ത് തലയോട്ടിയിലെ വരൾച്ചയും മുടി പൊട്ടുന്നതും കൈകാര്യം ചെയ്യാൻ ഉലുവ മികച്ചതാണ്.

Winter Haircare Tips: മുരിങ്ങ വെള്ളമോ ഉലുവയോ: തണുപ്പുകാലത്ത് മുടിക്ക് ഏതാണ് നല്ലത്?
Winter Haircare With Methi And MoringaImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 01 Dec 2025 16:56 PM

മുരിങ്ങയും ഉലുവ വെള്ളവും മുടി വളരാൻ വളരെ നല്ല മാർ​ഗങ്ങളാണ്. മുടി വളരാൻ രണ്ടും രണ്ട് രീതിയിലാണ് പ്രവർത്തിക്കുന്നത്. മുരിങ്ങയിൽ വിറ്റാമിൻ എ, സി, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ ആഴത്തിൽ പോഷിപ്പിക്കുകയും ദുർബലമായ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

മറുവശത്ത്, ഉലുവയിൽ പ്രോട്ടീനും പ്രകൃതിദത്ത മ്യൂസിലേജും ധാരാളമുണ്ട്. ഇത് താരനെ ചെറുക്കാൻ സഹായിക്കുന്നു. തലയോട്ടിയിലെ അസ്വസ്ഥതകൾ ശമിപ്പിക്കുന്നു അങ്ങനെ മൊത്തത്തിലുള്ള മുടി കൊഴിച്ചിൽ കുറയ്ക്കുന്നു. എന്നാൽ ശരിയായ രീതിൽ എങ്ങനെ ഇവ രണ്ടും ഉപയോ​ഗിക്കാമെന്ന് വിശദമായി പരിശോധിക്കാം.

മുടി വളർച്ചയ്ക്ക് മുരിങ്ങ വെള്ളം എങ്ങനെ ഉപയോഗിക്കാം?

മുടി കഴുകുക: മുരിങ്ങ വിത്തുകൾ ചതച്ച രണ്ട് ടേബിൾസ്പൂൺ എടുത്ത് 2 കപ്പ് വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കുക. ശേഷം ഇവ തണുപ്പിക്കുക. ഈ വെള്ളം അരിച്ചെടുത്ത ശേഷം ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിക്കുക. നിങ്ങളുടെ മുടി ഷാംപൂ ചെയ്ത ശേഷം ഈ വെള്ളം ഉപയോ​ഗിച്ച് മുടി കഴുകുക. ശേഷം നന്നായി മസാജി ചെയ്തിട്ടി വീണ്ടും തണുത്ത വെള്ളത്തിൽ തല കഴുകുക.

ALSO READ: ചൂടുവെള്ളം നിങ്ങൾക്ക് വിഷം, അബദ്ധത്തിൽ പോലും കുടിക്കരുത്!

മുരിങ്ങ ഹെയർ മാസ്ക്: മുരിങ്ങയിലയുടെ പൊടി വിപണികളിൽ ലഭ്യമാണ്. ഇത് തൈര് അല്ലെങ്കിൽ തേങ്ങാപ്പാൽ എന്നിവയിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം, ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് നന്നായി കഴുകുക.

മുടി വളർച്ചയ്ക്ക് ഉലുവ വെള്ളം എങ്ങനെ ഉപയോഗിക്കാം?

ഉലുവ വെള്ളം: 4 ടീസ്പൂൺ ഉലുവ ഒരു പാത്രത്തിൽ രാത്രി മുഴുവൻ കുതിർത്ത് രാവിലെ അരിച്ചെടുക്കുക. അരിച്ചെടുത്ത വെള്ളം ഷാംപൂവും കണ്ടീഷനിംഗും പൂർത്തിയാക്കിയ ശേഷം, നിങ്ങൾക്ക് ഉലുവ വെള്ളം മുടിയിലും തലയോട്ടിയിലും ഒഴിക്കാം. സൗമ്യമായി മസാജ് ചെയ്യുക, തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക.‍‍

ഉലുവ മാസ്ക്: 3 ടേബിൾസ്പൂൺ ഉലുവ വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് പിറ്റേന്ന് അവ നല്ല പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഈ മാസ്ക് 30 മിനിറ്റ് വച്ചതിനുശേഷം നന്നായി കഴുകുക. ഇവ കഴുകി കളയാൻ നല്ല ബുദ്ധിമുട്ടാണ്. എന്നാൽ പൂർണമായും അവ തലയിൽ നിന്ന് നീക്കം ചെയ്യണം.

ഏതാണ് നല്ലത്?

തണുപ്പുകാലത്ത് മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിന് ഇവ രണ്ടും ഉത്തമമാണ്. മുരിങ്ങ മുടിയുടെ മൊത്തത്തിലുള്ള പോഷണവും വളർച്ചയും വർദ്ധിപ്പിക്കുന്നു, എന്നാൽ ശൈത്യകാലത്ത് തലയോട്ടിയിലെ വരൾച്ചയും മുടി പൊട്ടുന്നതും കൈകാര്യം ചെയ്യാൻ ഉലുവ മികച്ചതാണ്. എന്നാൽ നിങ്ങളുടെ മുടിയുടെ കൃത്യമായ ആവശ്യകത തിരിച്ചറിഞ്ഞ ശേഷം മാത്രം ഇവയിൽ ഏത് വേണമെന്ന് തിരഞ്ഞെടുക്കുക.