World AIDS Day 2024: എച്ച് ഐ വി പരിശോധന എങ്ങനെ? നടപടി ക്രമങ്ങള്‍ എന്തെല്ലാം?
How to Test HIV: ഡിസംബര്‍ 1ന് ലോകമെമ്പാടും എച്ച് ഐ വി എയ്ഡ്‌സ് മഹാമാരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നു. വെറുതെ ഒരു ദിനമല്ല, എന്തിനാണ് ഈ ദിനമെന്നും എന്താണ് അതിന്റെ പ്രാധാന്യമെന്നും അറിഞ്ഞിരിക്കേണ്ടത് വളരെ അനിവാര്യമാണ്. എച്ച് ഐ വി പിടിപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതിന് ബോധവത്കരണം അനിവാര്യമാണ്. അത്തരത്തില്‍ ബോധവത്കരണം നല്‍കുകയാണ് എയ്ഡ്‌സ് ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

വിവിധ കാരണങ്ങളാണ് എയ്ഡ്‌സ് ബാധിക്കുന്നതിലേക്ക് ഒരാളെ എത്തിക്കുന്നത്. ശരീര സ്രവങ്ങള്‍ വഴിയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയുമെല്ലാം എയ്ഡ്‌സ് പകരാം. ഒരാള്‍ക്ക് എയ്ഡ്‌സ് പിടിപെട്ടോ എന്നറിയുന്നതിനുള്ള ടെസ്റ്റ് ഏതാണെന്ന് അറിയാമോ? ഒരാള്‍ രോഗ ബാധിതനാണോ എന്ന് കണ്ടെത്തുന്നതിനുള്ള ഏകമാര്‍ഗം എച്ച് ഐ വി പരിശോധനയാണ്. (Image Credits: Laura Calin / 500px/Getty Images)

രക്ത സാമ്പിളുകള്‍ ശേഖരിച്ച ശേഷമാണ് ഈ ടെസ്റ്റിന് വിധേയമാക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം ലഭിക്കുന്നതാണ്. എന്നാല്‍ ദ്രുതപരിശോധനകളും സാധാരണയായി നടത്താറുണ്ട്. ഇവയുടെ ഫലം 20 മുതല്‍ 30 മിനിറ്റിനുള്ളില്‍ ലഭിക്കുന്നതാണ്. (Image Credits: SEAN GLADWELL/Getty Images Creative)

അണുബാധയുണ്ടായി 23 മുതല്‍ 90 ദിവസങ്ങള്‍ക്ക് ശേഷം നടത്തുന്ന പരിശോധനയില്‍ ആന്റിബോഡികള്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. വിരല്‍ത്തുമ്പില്‍ നിന്ന് ഒരു തുള്ളി രക്തമെടുത്താണ് പരിശോധന നടത്തുന്നത്. അണുബാധയുണ്ടായി 18 മുതല്‍ 45 ദിവസങ്ങള്‍ക്ക് ശേഷം എച്ച് ഐ വി കണ്ടെത്താനാകുമെന്നാണ് പറയപ്പെടുന്നത്. (Image Credits: Westend61/Westend61/Getty Images)

അതേസമയം, പോസ്റ്റ് എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ് എന്ന മരുന്നുകള്‍ എച്ച് ഐ വി അണുബാധയെ തടയുന്നവയാണ്. എച്ച് ഐ വി ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംശയം തോന്നി 72 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ മേല്‍പ്പറഞ്ഞ മരുന്ന് കഴിക്കേണ്ടതാണ്. (Image Credits: Andrew Brookes/Getty Images Creative)

മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നതാണ് രോഗബാധയില്‍ നിന്ന് സംരക്ഷണം ഒരുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ളവര്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് തുടര്‍ നടപടി സ്വീകരിക്കേണ്ടതാണ്. (Image Credits: Flavius Vladimiri / 500px/Getty Images)