gold rate india: ഈ അഞ്ച് കാര്യങ്ങളിൽ മാറ്റമുണ്ടായാൽ രാജ്യത്ത് സ്വർണവില ഉയരും ചിലപ്പോൾ താഴും
5 key factors that influence gold rates: കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ പണം ലഭ്യമാക്കുന്നു എന്നതിനാൽ, സാമ്പത്തിക ആവശ്യങ്ങൾക്കായി സ്വർണ്ണം വിൽക്കുന്നതിനേക്കാൾ മികച്ചൊരു വഴിയാണ് ഗോൾഡ് ലോൺ.

സർവ്വകാല റെക്കോഡ് ഭേദിച്ച് സ്വർണവില ഉയരുകയാണ്. ഇതിനു കാരണമാകുന്ന അഞ്ച് കാര്യങ്ങളെപ്പറ്റി അറിയാമോ? ആഗോള വിപണിയിലെ മാറ്റങ്ങൾ, യുഎസ് ഡോളറിൻ്റെ മൂല്യം, കേന്ദ്ര ബാങ്കുകളുടെ നയങ്ങൾ, പണപ്പെരുപ്പം, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്, സർക്കാർ നയങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളാണ് സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്.

ദീപാവലി, അക്ഷയതൃതീയ, വിവാഹ സീസൺ തുടങ്ങിയ സമയങ്ങളിൽ സ്വർണ്ണത്തിനുള്ള ആവശ്യം വർധിക്കുന്നത് വില കൂടാൻ കാരണമാകുന്നു.

സ്വർണ്ണത്തെ വെറുമൊരു ആഭരണമായി കാണാതെ, സാമ്പത്തിക അസ്ഥിരതയും പണപ്പെരുപ്പവും ഉണ്ടാകുമ്പോൾ ആളുകൾ ആശ്രയിക്കുന്ന ഒരു സുരക്ഷിത നിക്ഷേപമായും ഇതിനെ കണക്കാക്കുന്നു.

അത്യാവശ്യ ഘട്ടങ്ങളിൽ സ്വർണ്ണം വിൽക്കാതെ തന്നെ സാമ്പത്തിക ആവശ്യങ്ങൾക്കായി പണം കണ്ടെത്താനുള്ള ഒരു എളുപ്പ മാർഗമാണ് ഗോൾഡ് ലോൺ. നിലവിലെ സ്വർണ്ണവിലയനുസരിച്ചാണ് ലോൺ തുക നിർണ്ണയിക്കപ്പെടുന്നത്.

കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ പണം ലഭ്യമാക്കുന്നു എന്നതിനാൽ, സാമ്പത്തിക ആവശ്യങ്ങൾക്കായി സ്വർണ്ണം വിൽക്കുന്നതിനേക്കാൾ മികച്ചൊരു വഴിയാണ് ഗോൾഡ് ലോൺ.