7th Pay Commission: ക്ഷാമബത്തയും ക്ഷാമാശ്വാസവും ഒന്നാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
what is Dearness Allowance and Dearness Relief: ക്ഷാമബത്തയും ക്ഷാമാശ്വാസവും പൊതുവെ കേൾക്കുന്ന രണ്ട് വാക്കുകളാണ്. എന്നാൽ ഇവ തമ്മിലുള്ള വ്യത്യാസം അറിയാമോ?

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെയും പെൻഷന്റെയും കാര്യത്തിൽ പൊതുവെ കേൾക്കുന്ന രണ്ട് വാക്കുകളാണ് ഡിയർനെസ് അലവൻസ് (ഡിഎ) അഥവാ ക്ഷാമബത്തയും, ഡിയർനെസ് റിലീഫും(ഡിആർ) അഥവാ ക്ഷാമാശ്വാസവും. എന്നാൽ ഇവ രണ്ടും ഒന്നാണോ? (Image Credit: Getty Images)

ഡിയർനെസ് അലവൻസും, ഡിയർനെസ് റിലീഫും തമ്മിൽ വ്യത്യാസങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. പൊതുമേഖലയിലെ നിലവിലുള്ളതും വിരമിച്ചതുമായ അംഗങ്ങൾക്ക് സർക്കാർ നൽകുന്ന ജീവിതച്ചെലവ് ക്രമീകരണ അലവൻസാണിത്. (Image Credit: Getty Images)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കി ക്ഷാമബത്ത നല്‍കുന്നു. ഓരോ ആറുമാസം കൂടുമ്പോഴും ക്ഷാമബത്തയില്‍ വര്‍ദ്ധനവുണ്ടാകും. (Image Credit: Getty Images)

എന്നാൽ ക്ഷാമാശ്വാസം, പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും CCS പെൻഷൻ നിയമങ്ങളിലെ റൂൾ 55-Aയിൽ നിർവചിച്ചിരിക്കുന്നത് പോലെ വിലക്കയറ്റത്തിനെതിരെ നൽകുന്ന ആശ്വാസമാണ്. പണപ്പെരുപ്പം മൂലമുള്ള വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ പെൻഷൻകാർക്ക് ഇത് നൽകുന്നു. (Image Credit: Getty Images)

ക്ഷാമബത്ത പോലെ, ക്ഷാമാശ്വാസവും അടിസ്ഥാന പെൻഷന്റെ ഒരു ശതമാനമായി കണക്കാക്കുകയും ഉപഭോക്തൃ വില സൂചികയിലെ (സിപിഐ) മാറ്റങ്ങളെ അടിസ്ഥാനമാക്കി ഇടയ്ക്കിടെ പരിഷ്കരിക്കുകയും ചെയ്യുന്നു. (Image Credit: Getty Images)