കൊവിഡിന് ശേഷം പലര്‍ക്കും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. കൊവിഡ് ഭേദമായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പലരിലും ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നത് എന്നതാണ് ശ്രദ്ധേയം. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ബയോകെമിസിട്രി ആന്‍ഡ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത് അനുസരിച്ച് ഇന്ത്യന്‍ ജനതയുടെ 30 ശതമാനത്തോളം ആളുകള്‍ക്കും സ്വയം രോഗപ്രതിരോധ വൈകല്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്. (Image Credits: SOPA Images/Getty Images Editorial)