Abhishek Nair: അഭിഷേക് നായറിന് സ്ഥാനക്കയറ്റം; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മുഖ്യ പരിശീലകനാവും
Abhishek Nayar To KKR Head Coach: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പുതിയ പരിശീലകൻ. വരുന്ന സീസണിൽ അഭിഷേക് നായർ കൊൽക്കത്തയുടെ പരിശീലകനാവുമെന്നാണ് റിപ്പോർട്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പുതിയ പരിശീലകനായി അഭിഷേക് നായർ എത്തുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറേ വർഷങ്ങളായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമുള്ളയാളാണ് അഭിഷേക് നായർ. താരം ഇനി കൊൽക്കത്തയെ പരിശീലിപ്പിക്കുമെന്നാണ് റിപ്പോർട്ട്. (Image Credits- PTI)

അസിസ്റ്റൻ്റ് പരിശീലകൻ, ടാലൻ്റ് സ്കൗട്ട് തുടങ്ങി വിവിധ റോളുകൾ കൈകാര്യം ചെയ്തിട്ടുള്ള അഭിഷേക് കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ ചന്ദ്രകാന്ത് പണ്ഡിറ്റിന് പകരം പരിശീലക സ്ഥാനത്തെത്തുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം അഭിഷേക് നായർ ഉണ്ടായിരുന്നില്ല. ഇന്ത്യൻ ടീമിൻ്റെ സഹപരിശീലകനായതോടെയാണ് താരം കൊൽക്കത്ത സെറ്റപ്പിൽ നിന്ന് പുറത്തായത്. അടുത്തിടെ ഇന്ത്യൻ സഹപരിശീലകസ്ഥാനത്തുനിന്ന് താരത്തെ നീക്കിയിരുന്നു.

ഇന്ത്യൻ സഹപരിശീലക സ്ഥാനത്തുനിന്ന് നീക്കിയതോടെ അഭിഷേക് കൊൽക്കത്തയിലേക്ക് തിരികെ എത്തിയിരുന്നു. വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിൻ്റെ പരിശീലക സ്ഥാനം ഏറ്റെടുത്തെങ്കിലും കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.

ചന്ദ്രകാന്ത് പണ്ഡിറ്റിന് കീഴിൽ 2024 സീസൺ ജേതാക്കളായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. എന്നാൽ, കഴിഞ്ഞ സീസണിൽ ഈ മികവ് തുടരാൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല. ഇതോടെയാണ് ചന്ദ്രകാന്ത് പണ്ഡിറ്റുമായി വേർപിരിയാൻ കൊലൽക്കത്ത മാനേജ്മെൻ്റ് തീരുമാനിച്ചത്.