'പ്രശസ്തിക്കായി നിന്റെ പേര് ഉപയോഗിക്കട്ടെ, അപമാനിക്കട്ടെ'; റോഷ്നയ്ക്ക് അജ്മലിന്റെ മറുപടി | Actor Ajmal Amir Responds Indirectly to Roshna Ann Roy Amid Ongoing Allegations Malayalam news - Malayalam Tv9

Ajmal Ameer Controversy: ‘പ്രശസ്തിക്കായി നിന്റെ പേര് ഉപയോഗിക്കട്ടെ, അപമാനിക്കട്ടെ’; റോഷ്നയ്ക്ക് അജ്മലിന്റെ മറുപടി

Published: 

24 Oct 2025 13:59 PM

Ajmal Amir Viral Post Amid Allegations: നടിയും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയും നടനെതിരെ രം​ഗത്ത് എത്തിയിരുന്നു. ഇതിനു മറുപടിയെന്നു വേണം നടന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. എന്നാൽ ആരുടേയും പേരെടുത്ത് പറയാതെയാണ് അജ്മല്‍ അമീറിന്റെ പ്രതികരണം.

1 / 5തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദങ്ങൾക്കിടെ മറുപടിയുമായി നടന്‍ അജ്മല്‍ അമീര്‍. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി ആരോപിച്ച് നിരവധി പെൺകുട്ടികൾ രം​ഗത്ത് എത്തിയിരുന്നു. (Image Credits: Instagram)

തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദങ്ങൾക്കിടെ മറുപടിയുമായി നടന്‍ അജ്മല്‍ അമീര്‍. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി ആരോപിച്ച് നിരവധി പെൺകുട്ടികൾ രം​ഗത്ത് എത്തിയിരുന്നു. (Image Credits: Instagram)

2 / 5

ഇതിനിടെയിൽ നടിയും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയും നടനെതിരെ രം​ഗത്ത് എത്തിയിരുന്നു. ഇതിനു മറുപടിയെന്നു വേണം നടന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. എന്നാൽ ആരുടേയും പേരെടുത്ത് പറയാതെയാണ് അജ്മല്‍ അമീറിന്റെ പ്രതികരണം.

3 / 5

ക്ഷമയും ശാന്തതയുമാണ് തന്റെ ശക്തി എന്ന് പറഞ്ഞാണ് നടന്റെ പോസ്റ്റ്. അവരുടെ പ്രശസ്തിക്കായി തന്റെ പേര് ഉപയോഗിക്കട്ടെയെന്നും നിശബ്ദനായി ഇതെല്ലാം നോക്കി കാണുകയാണെന്നും നടൻ കുറിപ്പിലൂടെ പറയുന്നു.

4 / 5

അവർ പറയട്ടെയെന്നും അവരുടെ പ്രശസ്തിക്കായി നിങ്ങളുടെ പേര് ഉപയോഗിക്കട്ടെ, അവർ നിങ്ങളെ അപമാനിക്കാനും വഞ്ചിക്കാനും തകർക്കാനും ശ്രമിക്കട്ടെയെന്നും എന്നിരുന്നാലും ക്ഷമിക്കുക എന്നാണ് നടൻ പറയുന്നത്.

5 / 5

ഓരോ അവസാനവും ഒരു പുതിയ തുടക്കമാകുമെന്നും വീണ്ടും ഉയിർത്തെഴുന്നേൽക്കുക എന്നാണ് അജ്മൽ അമീർ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. പലരും നടനെ വിമർശിച്ചാണ് കമന്റ് ചെയ്യുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും