5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mammootty: ജെന്‍സന്റെ കൈപിടിക്കാനാഗ്രഹിച്ച വേദിയില്‍ ശ്രുതിക്കായി മമ്മൂട്ടി കരുതിവെച്ച സര്‍പ്രൈസ്‌

Wayanad Landslide Survivor Sruthi with Mammootty: നടന്‍ മമ്മൂട്ടിയുടെ സുഹൃത്തായ സമദിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയാണ് ട്രൂത്ത് മാംഗല്യം. ഇത്തവണത്തേ സമൂഹ വിവാഹത്തില്‍ ശ്രുതിയേയും ജെന്‍സനേയും ഉള്‍പ്പെടുത്തണമെന്ന് സമദിനോട് നിര്‍ദേശിച്ചത് മമ്മൂട്ടിയാണ്. ശ്രുതിക്കായുള്ള സഹായവും മമ്മൂട്ടി സമദിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മരണം ജെന്‍സനേയും ശ്രുതിയേയും അകറ്റി.

shiji-mk
Shiji M K | Published: 29 Oct 2024 14:33 PM
ശ്രുതിയേയും ജെന്‍സനേയും മലയാളികള്‍ ഒരിക്കലും മറക്കില്ല. നീറുന്ന നോവായി എന്നും മലയാളികളുടെ മനസില്‍ അവരുണ്ടാകും. വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനാണ്. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. വാഹനാപകടത്തിന്റെ രൂപത്തിലെത്തി മരണം ജെന്‍സനേയും ശ്രുതിയില്‍ നിന്നകറ്റി. (Image Credits: Screengrab)

1 / 5
അന്നത്തെ വാഹനാപകടത്തില്‍ ജെന്‍സന് ജീവന്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ശ്രുതി. ആ ശ്രുതിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊച്ചിയില്‍ ട്രൂത്ത് മാംഗല്യം എന്ന പേരില്‍ നടന്ന സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് ശ്രുതി. ഇതേ വേദിയില്‍ വെച്ചായിരുന്നു ജെന്‍സന്റെയും ശ്രുതിയുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. (Image Credits: Screengrab)

2 / 5
നടന്‍ മമ്മൂട്ടിയുടെ സുഹൃത്തായ സമദിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയാണ് ട്രൂത്ത് മാംഗല്യം. ഇത്തവണത്തെ സമൂഹ വിവാഹത്തില്‍ ശ്രുതിയേയും ജെന്‍സനേയും ഉള്‍പ്പെടുത്തണമെന്ന് സമദിനോട് നിര്‍ദേശിച്ചത് മമ്മൂട്ടിയാണ്. ശ്രുതിക്കായുള്ള സഹായവും മമ്മൂട്ടി സമദിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മരണം ജെന്‍സനേയും ശ്രുതിയേയും അകറ്റി. (Image Credits: Screengrab)

3 / 5
എന്നാല്‍ മമ്മൂട്ടി ശ്രുതിയെ വിവാഹ ദിവസം ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുവരുത്തി. ശ്രുതിയെ ഒരു മകളെ പോലെ മമ്മൂട്ടി ചേര്‍ത്ത് നിര്‍ത്തി. ശ്രുതിയുടെയും ജെന്‍സന്റെയും വിവാഹത്തിനായി കരുതി വെച്ച തുക മമ്മൂട്ടി നേരിട്ട് തന്നെ ശ്രുതിയെ ഏല്‍പ്പിച്ചു. കണ്ണും മനസും ഒരുപോലെ നിറഞ്ഞുകൊണ്ടാണ് ശ്രുതി അതേറ്റു വാങ്ങിയത്. (Image Credits: Screengrab)

4 / 5
ശ്രുതിയുടെയും ജെന്‍സന്റെയും വിവാഹം നടത്താന്‍ പറഞ്ഞ സമയത്ത് തന്നെ അതിനാവശ്യമായ തുക മമ്മൂട്ടി കൈമാറിയിരുന്നുവെന്ന് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടറായ റോബര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വയനാട്ടില്‍ ജെന്‍സന്‍ നടത്തിപോന്നിരുന്ന കട അതുപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രുതിയുടെ തീരുമാനം. (Image Credits: Screengrab)

5 / 5