Nivin Pauly: കൊച്ചിയിൽ ആഡംബര അപാര്‍ട്ട്‌മെന്റ് സ്വന്തമാക്കി നിവിൻ പോളി? വില 15 കോടി!
Nivin Pauly Buys Luxury Apartment: കൊച്ചിയുടെ ഹൃദയഭാഗമായ തേവരയിൽ, 15 കോടി രൂപയോളം വില വരുന്ന അപാർട്ടമെന്റാണ് താരം സ്വന്തമാക്കിയതെന്നാണ് വിവരം.

നടൻ നിവിൻ പോളി കൊച്ചിയിൽ ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ. കൊച്ചിയുടെ ഹൃദയഭാഗമായ തേവരയിൽ, 15 കോടി രൂപയോളം വില വരുന്ന അപാർട്ടമെന്റാണ് താരം സ്വന്തമാക്കിയതെന്നാണ് വിവരം. (Image Credits: Nivin Pauly Facebook)

റിയൽ എസ്റ്റേറ്റ് വൃത്തങ്ങൾക്കിടയിൽ പ്രചരിക്കുന്ന വാർത്തകൾ പ്രകാരം, 15,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വിശാലമായ വാട്ടര്‍ഫ്രണ്ട് അപ്പാര്‍ട്ട്‌മെന്റാണ് നടൻ സ്വന്തമാക്കിയത്. (Image Credits: Nivin Pauly Facebook)

കേരളത്തിലെ സമ്പന്നർക്കായി കല്യാണ്‍ ഡെവലപ്പേഴ്‌സ് രൂപകല്‍പ്പന ചെയ്തതാണ് ഈ വസതിയെന്നാണ് സൂചന. സ്വകാര്യ ഡെക്, ബാക്ക് വാട്ടര്‍ കാഴ്ച, സ്വകാര്യത എന്നിവയെല്ലാം ഇവിടം ഉറപ്പുനൽകുന്നു. (Image Credits: Nivin Pauly Facebook)

ഈ റിപ്പോർട്ടുകൾ സത്യമാണെങ്കിൽ, ഒരു മലയാളി താരത്തിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഒറ്റ അപ്പാര്‍ട്ട്‌മെന്റ് ആണിത്. മലയാളത്തിലെ യുവതാരങ്ങൾ വാങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും വിലയേറിയ അപ്പാര്‍ട്ട്‌മെന്റും ഇതായിരിക്കും. (Image Credits: Nivin Pauly Facebook)

അതേസമയം, നിവിൻ പോളിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം 'മലയാളി ഫ്രം ഇന്ത്യ' ആണ്. 'ഡിയർ സ്റ്റുഡന്റസ്', 'ബേബി ഗേള്‍', 'സര്‍വ്വം മായ – ദി ഗോസ്റ്റ് സ്റ്റോറി', 'ബെന്‍സ്' എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. (Image Credits: Nivin Pauly Facebook)