Grace Antony Transformation: എട്ട് മാസം കൊണ്ട് കുറച്ചത് 15 കിലോ ഭാരം: ഗ്രേസ് ആന്റണിയുടെ ട്രാന്‍സ്ഫോർമേഷന്‍ ആരെയും അമ്പരപ്പിക്കും
Grace Antony Weight Loss Journey: എട്ട് മാസം കൊണ്ട് 15 കിലോ ആണ് ഗ്രേസ് കുറച്ചത്. ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്.

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ഗ്രേസ് ആന്റണി. ഇപ്പോഴിതാ വമ്പൻ ബോഡി ട്രാൻസ്ഫോർമേഷൻ നടത്തി ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ് താരം. എട്ട് മാസം കൊണ്ട് 15 കിലോ ആണ് ഗ്രേസ് കുറച്ചത്. ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്. (Imga Credits: Instagram)

ട്രാൻസ്ഫോർമേഷന്റെ ചിത്രങ്ങളും ഗ്രേസ് പങ്കുവച്ചിട്ടുണ്ട്.വഴിയിലെവിടെയോ നഷ്ടപ്പെട്ടു എന്ന് താൻ കരുതിയ തന്റെ ഒരു പതിപ്പാണെന്നാണ് താരം കുറിപ്പിൽ പറയുന്നത്. 80 കിലോയിൽ നിന്ന് 65 കിലോയിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും.

നിശബ്ദ പോരാട്ടങ്ങളായിരുന്നുവെന്നും തനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയുമോ എന്ന് സ്വയം ചോദിച്ചുവെന്നുമാണ് താരം പറയുന്നത്. പോസ്റ്റിൽ പരിശീലകനായ അലി ഷിഫാസ് വിഎസ്സിനും താരം നന്ദിയറിയിച്ചു. ഈ ട്രാൻസ്ഫോർമേഷൻ വെറും ഫോട്ടോ അല്ല.

ഇത് ഒരു ഓർമപ്പെടുത്തൽ കൂടിയാണെന്നാണ് താരം പറയുന്നത്. ശ്രമിച്ചുകൊണ്ടിരിക്കാനും ഒരു ദിവസം അതിന്റെ ഫലം ലഭിക്കുന്നുവെന്നുമാണ് താരം പറയുന്നത്. ഓരോ പരിശ്രമവും വിലപ്പെട്ടതാണെന്ന് മനസ്സിലാകുമെന്നാണ് നടി പോസ്റ്റിൽ പറയുന്നത്.

അതേസമയം ഗ്രേസ് ആന്റണി അടുത്തിടെയായിരുന്നു വിവാഹിതയായത്. എബി ടോം സിറിയക് ആണ് ഗ്രേസിനെ വിവാഹം ചെയ്തത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.