Mamta Mohandas: ഹോങ്കോങ്ങിൽ സ്റ്റൈലായി പിറന്നാൾ ആഷോഷിച്ച് മംമ്ത മോഹൻദാസ്, ആശംസകൾ കൊണ്ട് മൂടി ആരാധകർ | Actress Mamta Mohandas Celebrates Her Birthday in Hong Kong, See the Stylish Photos Malayalam news - Malayalam Tv9

Mamta Mohandas: ഹോങ്കോങ്ങിൽ സ്റ്റൈലായി പിറന്നാൾ ആഷോഷിച്ച് മംമ്ത മോഹൻദാസ്, ആശംസകൾ കൊണ്ട് മൂടി ആരാധകർ

Published: 

18 Nov 2026 | 09:37 PM

Mamta Mohandas Birthday Pictures: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. മനസ്സിൽ തങ്ങിനിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള മംമ്തയ്ക്ക് പ്രത്യേക ആരാധക വൃന്ദം തന്നെ ഉണ്ട്. ബിഗ് സ്ക്രീനിന് പുറമേ സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് നടി. ഇപ്പോൾ പിറന്നാൾ ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്.

1 / 5
തന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടി മംമ്ത മോഹൻദാസ് പങ്കുവെച്ച ചിത്രങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഹോങ്കോങ്ങിൽ വച്ചായിരുന്നു നടിയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷങ്ങൾ. സ്റ്റൈലിഷ് ലുക്കിലാണ്  പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്. ( Image Credit Source Social Media )

2 / 5
ഹോങ്കോങ്ങിലെ ഒരു ആഡംബര ഹോട്ടലിൽ വച്ച് പകർത്തിയ ചിത്രങ്ങളാണ് മംമ്ത തന്റെ സമൂഹമാധ്യമ ഹാൻഡലുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. മറ്റൊരു വർഷം കൂടി  കടന്നുപോകുന്നു എന്നും ഇനിയും ഒരുപാട് സ്നേഹം നേടാനും നൽകാനും ബാക്കിയുണ്ട് എന്നും  ഫോട്ടോയ്ക്ക് അടിക്കുറിപ്പ് ആയി  നടി എഴുതിയിരിക്കുന്നു.

3 / 5
ഈ ചിത്രങ്ങൾക്ക് താഴെ  നിരവധി പേരാണ് ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ഇട്ടിരിക്കുന്നത്. കാണാൻ അടിപൊളിയായിട്ടുണ്ട് എന്നും  എല്ലാവിധ ആശംസകളും നേരുന്നു എന്നും   മികച്ചൊരു തിരിച്ചുവരവ്  ആഗ്രഹിക്കുന്നുവെന്നും കമന്റുകൾ നീളുന്നു.

4 / 5
അഭിനയത്തിന് പുറമേ ഗായിക എന്ന നിലയിലും മംമ്ത മോഹൻദാസ് ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ സിനിമ നിർമാണ മേഖലയിലേക്ക് കൂടി  പ്രവേശിക്കുകയാണ് താരം. ജോഷി മേടയിൽ സംവിധാനം ചെയ്യുന്ന കൊല്ലി  ദ് വാലി ഓഫ് ഡെത്ത് എന്ന സിനിമയാണ് മംമ്ത ആദ്യമായി നിർമ്മിക്കാൻ പോകുന്നത്.

5 / 5
ഒരു സർവൈവൽ ത്രില്ലർ എന്ന  ഗണത്തിലാണ് പുതിയ സിനിമ വരുന്നത്. ഇടുക്കിയിലെ വാഗമൺ  കേന്ദ്രീകരിച്ചാണ് സിനിമ പൂർണമായും ചിത്രീകരിക്കുന്നത്. അപകടം സംഭവിക്കുന്നതും അതിനെ തുടർന്ന് നടത്തുന്ന രക്ഷാപ്രവർത്തനവും ഒക്കെയാണ് സിനിമയുടെ ഇതിവൃത്തം.

Loading...
Unable to load recommendations.
Follow Us
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ