'ആ വിമാനത്തിൽ സൗന്ദര്യക്കൊപ്പം ഞാനും ഉണ്ടാവേണ്ടതായിരുന്നു; ഇപ്പോഴും അതൊരു പേടിയാണ്'; വെളിപ്പെടുത്തി മീന | Actress Meena Recalls Late Friend Soundarya, Reveals She Was Supposed to accompany her on the ill-fated journey Malayalam news - Malayalam Tv9

Meena: ‘ആ വിമാനത്തിൽ സൗന്ദര്യക്കൊപ്പം ഞാനും ഉണ്ടാവേണ്ടതായിരുന്നു; ഇപ്പോഴും അതൊരു പേടിയാണ്’; വെളിപ്പെടുത്തി മീന

Published: 

18 Sep 2025 08:58 AM

Meena Recalls Late Friend Soundarya: സൗന്ദര്യ മരിച്ച് 21 വർഷത്തിന് ശേഷമാണ് മീനയുടെ വെളിപ്പെടുത്തൽ. അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിലാണ് മീന ഇക്കാര്യം തുറന്നുപറഞ്ഞത്.

1 / 5മലയാളികൾക്ക് ഇന്നും മറക്കാൻ കഴിയാത്ത നടിയാണ് സൗന്ദര്യ. നടിയുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് ഇന്നും പലരും. ഇതിനിടെയിൽ  സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാന യാത്രയിൽ താനും ഉണ്ടാകേണ്ടതായിരുന്നു എന്ന നടി മീനയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.( Image Credits:Instagram)

മലയാളികൾക്ക് ഇന്നും മറക്കാൻ കഴിയാത്ത നടിയാണ് സൗന്ദര്യ. നടിയുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് ഇന്നും പലരും. ഇതിനിടെയിൽ സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാന യാത്രയിൽ താനും ഉണ്ടാകേണ്ടതായിരുന്നു എന്ന നടി മീനയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.( Image Credits:Instagram)

2 / 5

സൗന്ദര്യ മരിച്ച് 21 വർഷത്തിന് ശേഷമാണ് മീനയുടെ വെളിപ്പെടുത്തൽ. അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിലാണ് മീന ഇക്കാര്യം തുറന്നുപറഞ്ഞത്.പരിപാടിയിൽ സൗന്ദര്യയെക്കുറിച്ച് ചോദിച്ചപ്പോൾ മീന വികാരാധീനയാവുകയായിരുന്നു.

3 / 5

മീനയും താനും തമ്മിൽ ആരോഗ്യകരമായ മത്സരമായിരുന്നു ഉണ്ടായത് എന്നാണ് നടി പറയുന്നത്. സൗന്ദര്യ വളരെ കഴിവുള്ളവളായിരുന്നു. തന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന സൗന്ദര്യയുടെ മരണവാർത്ത ഏറെ ഞെട്ടലുണ്ടാക്കിയെന്നാണ് മീന പറയുന്നത്.

4 / 5

ഇന്നും ആ ഞെട്ടലിൽ നിന്ന് തനിക്ക് പൂർണ്ണമായും കരകയറാൻ കഴിഞ്ഞിട്ടില്ലെന്നും മീന പറയുന്നു. അപകടം സംഭവിച്ച ദിവസം താനും സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതായിരുന്നു. തന്നെയും ക്ഷണിച്ചിരുന്നു.

5 / 5

പക്ഷേ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും തനിക്ക് താത്പര്യമില്ലാത്തതിനാൽ ഒരു ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഒഴിവായി എന്നാണ് നടി പറയുന്നത്. അതിനുശേഷം വിമാനം അപകടത്തിൽപ്പെട്ടത് കേട്ട താൻ തകർന്നുപോയി എന്നാണ് മീന പറഞ്ഞത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും