‘ജോർജുകുട്ടിക്ക് റാണിയും മക്കളും നൽകിയ സ്വീകരണം കണ്ടോ? ‘ദൃശ്യം 3’ ലൊക്കേഷനിൽ നിന്നും മീന | Actress Meena Shares Heartwarming Pics as Drishyam Team Celebrates Mohanlal's Dadasaheb Phalke Award Malayalam news - Malayalam Tv9

Mohanlal’s Drishyam 3: ‘ജോർജുകുട്ടിക്ക് റാണിയും മക്കളും നൽകിയ സ്വീകരണം കണ്ടോ? ‘ദൃശ്യം 3’ ലൊക്കേഷനിൽ നിന്നും മീന

Published: 

26 Sep 2025 | 01:52 PM

Drishyam Team Celebrates Mohanlal's Achievement: ദൃശ്യം മൂന്നാം ഭാഗത്തിനായി വലിയ ആകാംക്ഷയിലാണ് എന്ന് കുറിച്ചുകൊണ്ടായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു എറണാകുളം പൂത്തോട്ട എസ്.എൻ. ലോ കോളേജിൽ വച്ച് ചിത്രത്തിന്റെ പൂജ നടന്നത്.

1 / 5
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്കാരം നേടിയ മഹാനടൻ മോഹൻലാലിന് സ്വീകരണം നൽകി ‘ദൃശ്യം’ സിനിമയുടെ അണിയറക്കാർ. ദൃശ്യം മൂന്നിന്റെ സെറ്റിൽ വച്ച് കേക്ക് മുറിച്ചായിരുന്നു മോഹൻലാലിന് അഭിനന്ദനങ്ങൾ നേർന്നത്. (Image Credits:Instagram)

2 / 5
ആഘോഷത്തിന്റെ ചിത്രങ്ങൾ നടി മീന തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ദൃശ്യ’ത്തിലെ കഥാപാത്രമായ ജോർജുകുട്ടിയുടെ ലുക്കിലാണ് മോഹൻലാലിനെ കാണാൻ പറ്റുന്നത്. അൻസിബ ഹസ്സൻ, എസ്തർ, ഇർഷാദ്, ജീത്തു ജോസഫ്, സിദ്ധു പനയ്ക്കൽ എന്നിവരെയും ചിത്രത്തിൽ കാണാൻ സാധിക്കും.

3 / 5
'ലാലേട്ടനെ ഒരു സഹതാരമെന്ന് വിളിക്കുന്നത് ബഹുമതിയാണ്, എന്നാൽ അദ്ദേഹത്തെ ഒരു സുഹൃത്തെന്ന് വിളിക്കുന്നത് അനുഗ്രഹവും. അദ്ദേഹത്തിന്റെ അർപ്പണബോധവും പ്രതിഭയും ഓരോ കഥാപാത്രങ്ങളിലും ശോഭിക്കുന്നു. സൗഹൃദത്തിന്റെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം'.

4 / 5
 ലാലേട്ടാ, നിങ്ങളെക്കുറിച്ച് വലിയ അഭിമാനമുണ്ട്. ദൃശ്യം മൂന്നാം ഭാഗത്തിനായി വലിയ ആകാംക്ഷയിലാണ് എന്ന് കുറിച്ചുകൊണ്ടായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു എറണാകുളം പൂത്തോട്ട എസ്.എൻ. ലോ കോളേജിൽ വച്ച് ചിത്രത്തിന്റെ പൂജ നടന്നത്.

5 / 5
 സിനിമയുടെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.  ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ലെന്നും സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ