AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meera Vasudevan: നടി മീര വാസുദേവന്‍ വിവാഹിതയായി; വരന്‍ ‘കുടുംബവിളക്ക്’ ക്യാമറാമാന്‍

കുടുംബവിളക്ക് എന്ന മലയാളം സീരിയലിലെ നായികയായാണ് മീരാ വാസുദേവന്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായത്. മോഹന്‍ലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രത്തില്‍ മീര ചെയ്ത വേഷം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

shiji-mk
Shiji M K | Published: 25 May 2024 10:17 AM
നടി മീരാ വാസുദേവന്‍ വിവാഹിതയായി. ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. മീരാ വാസുദേവന്റെയും വിപിന്‍ പുതിയങ്കത്തിന്റെയും വിവാഹം കോയമ്പത്തൂരിലാണ് നടന്നത്.

1 / 5
വിവാഹിതയായത് നടി മീര വാസുദേവന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. വിവാഹത്തിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

2 / 5
ഔദ്യോഗികമായി ഞങ്ങള്‍ മെയ് 21ന് വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്നാണ് മീരാ വാസുദേവന്‍ വെളിപ്പെടുത്തിയത്. വിപിന്റെ വീട് പാലക്കാട് ആലത്തൂരില്‍ ആണെന്നും താരം പറഞ്ഞു.

3 / 5
2019 തൊട്ട് ഞങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ പരസ്പരം ഏകദേശം ഒരു വര്‍ഷമായി സൗഹൃദത്തിലാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കലാ ജീവിതത്തില്‍ ആളുകള്‍ നല്‍കിയ സ്‌നേഹം തന്റെ ഭര്‍ത്താവിനോടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മീരാ വാസുദേവ് പറഞ്ഞു.

4 / 5
മോഹന്‍ലാല്‍ നായകനായ തന്മാത്രയിലൂടെയാണ് മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് മീര വാസുദേവ് പരിചിതയാകുന്നത്. ഒരുവന്‍, കൃതി, ഇമ്പം തുടങ്ങിയ സിനിമകള്‍ക്ക് പുറമേ അപ്പുവിന്റെ സത്യാന്വേഷണം, സെലന്‍സര്‍, കിര്‍ക്കന്‍, അഞ്ജലി ഐ ലവ് യു, ജെറി, കാക്കി, 916, പെയിന്റിംഗ് ലൈഫ്, തോഡി ലൈഫ് തോഡാ മാജിക് എന്നീ ചിത്രങ്ങളിലും മീര വേഷമിട്ടിട്ടുണ്ട്.

5 / 5