Navya Nair: ‘എന്നെ ഒരിക്കൽ കൂടി കാണണം എന്ന ആഗ്രഹവും സാധിച്ചു’; നോവോടെ മരണ വിവരം പങ്കിട്ട് നവ്യ നായർ
Navya Nair's Heartfelt Tribute to Fan: തന്നെ ഏറെ സ്നേഹിച്ചിരുന്ന ആരാധിക വിട വാങ്ങിയതിന്റെ വാർത്തയാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. നർത്തകിയായ നവ്യയെ ഏറെ ആരാധിച്ചിരുന്ന രാധ എന്ന അമ്മൂമ്മയാണ് യാത്രയായത്.

മലയാളികൾക്ക് ഇന്നും സ്വന്തം ബാലാമണിയാണ് നവ്യ നായർ. അതുകൊണ്ട് തന്നെ ഇന്നും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്ക് ഏറെ താത്പര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നടി പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ നോവായി മാറിയിരിക്കുന്നത്. (Image Credits: Instagram)

തന്നെ ഏറെ സ്നേഹിച്ചിരുന്ന ആരാധിക വിട വാങ്ങിയതിന്റെ വാർത്തയാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. നർത്തകിയായ നവ്യയെ ഏറെ ആരാധിച്ചിരുന്ന രാധ എന്ന അമ്മൂമ്മയാണ് യാത്രയായത്.

ഒരിക്കൽ ഗുരുവായൂർ ക്ഷേത്രനടയിൽ നൃത്തം ചെയ്യുന്നതിനിടെ നവ്യ നായർ വികാരാധീനയായി കണ്ണീരണിഞ്ഞപ്പോൾ ഓടിയെത്തി ആശ്വസിപ്പിച്ച മുത്തശ്ശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. നവ്യ തന്നെയാണ് ആ വീഡിയോ പങ്കുവച്ചതും.

സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും അവരെ തടഞ്ഞ് നവ്യയുടെ അടുത്തേക്ക് എത്തിയ മുത്തശ്ശിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന നവ്യയെയാണ് വീഡിയോയിൽ കാണാൻ സാധിച്ചത്. വികാരാധീനമായ ഈ രംഗം കണ്ടുനിന്ന കാണികളെയും കണ്ണീരണിയിച്ചിരുന്നു.

മാസങ്ങൾക്ക് ശേഷം ആ മുത്തശ്ശി അന്തരിച്ച വിവരം പങ്കുവച്ചാണ് നവ്യ നായർ എത്തിയത്. മുത്തശ്ശിയുടെ ആഗ്രഹപ്രകാരം അവരെ വീണ്ടും നവ്യ കണ്ടിരുന്നു. അന്ന് വേദിയിൽ ഓടിയെത്തിയ വീഡിയോയും വീണ്ടും കണ്ടപ്പോഴുള്ള ചിത്രങ്ങളും പങ്കുവച്ച് കൊണ്ടാണ് താരം ആദരാഞ്ജലി നേർന്നത്.

ഈ അമ്മാമ്മയെ ആരും മറക്കാൻ സാധ്യതയില്ലെന്ന് പറഞ്ഞാണ് നവ്യ വീഡിയോ പങ്കുവച്ചത്. അവർ മരിച്ചുവെന്നം ഒരിക്കൽ കൂടി തന്നെ കാണണമെന്ന അവരുടെ ആഗ്രഹം സാധിച്ച് കൊടുക്കാൻ സാധിച്ചുവെന്നും നവ്യ കുറിപ്പിൽ പറയുന്നുണ്ട്.